Begin typing your search above and press return to search.
ചെറിയ പ്രശ്നങ്ങളില്‍നിന്ന് സ്വതന്ത്രമാക്കുന്ന മാന്ത്രിക ചോദ്യം
കഴിഞ്ഞ ആഴ്ച ഞാന്‍ ഫേസ്ബുക്കിലെയും ഗൂഗിള്‍ മെസ്സഞ്ചറിലെയും (അന്ന് ജി ടോക്ക് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്) ചില പഴയ ചാറ്റുകളിലൂടെ കടന്നുപോവുകയായിരുന്നു. എന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ നടത്തിയ ചാറ്റുകളിലൂടെ...
എന്റെ സുഹൃത്തുക്കളോട് ഞാന്‍ നടത്തിയ നിസ്സാര വഴക്കുകളും വാദങ്ങളും ഒക്കെയുണ്ടായിരുന്നു ആ ചാറ്റിനിടയില്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അവ ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ എനിക്ക് ചിരി വന്നു. കാരണം ഇത്തരം നിസ്സാര കാര്യങ്ങള്‍ എന്നെ അലട്ടി എന്നത് ബാലിശമായി തോന്നി.
പക്ഷേ, അന്ന് എനിക്ക് അറിയാവുന്ന ഒരേയൊരു ലോകമായിരുന്നു സ്‌കൂള്‍. അന്നത്തെ ഓരോ സംഭവവും നിസ്സാരമെന്ന് തോന്നിയാലും അന്ന് വളരെ പ്രധാനപ്പെട്ടതായിരുന്നു.
അന്നത്തെ ചാറ്റിനിടയില്‍ നടന്ന വാഗ്വാദങ്ങളും ചെറിയ വഴക്കുകളുമൊക്കെ ആ സമയത്ത് കുറച്ച് വിഷമം ഉണ്ടാക്കിയെങ്കിലും പിന്നീട് അക്കാര്യത്തെ കുറിച്ച് ഓര്‍ത്തതേ ഇല്ല. കാരണം ദീര്‍ഘകാലത്തേക്ക് അത് എന്നില്‍ ഒരു സ്വാധീനവും ഉണ്ടാക്കിയില്ല. ഈ ചാറ്റുകള്‍ വായിക്കുന്നത് വരെ എന്റെ ഓര്‍മ്മകളില്‍ പോലും ആ സംഭവങ്ങളില്ലായിരുന്നു.
ഒന്നാലോചിച്ചാല്‍ ജീവിതത്തിലെ പല കാര്യങ്ങളും ഇങ്ങനെയാണ്. ഒരു ദിവസം പോലും നീണ്ടും നില്‍ക്കാത്ത ചെറിയ കാര്യങ്ങളും സംഭവങ്ങളും ഓര്‍ത്താണ് നാം വേവലാതിപ്പെടുന്നത്.
ചെറിയ ചെറിയ കാര്യങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് നമ്മുടെ മനസ്സിനെ ശല്ല്യപ്പടുത്തുകയും വിഷമിപ്പിക്കുകയും ചെയ്യും. എന്നാല്‍ ദീര്‍ഘകാല ജീവിതത്തില്‍ അത് ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല എന്ന് നാം ചിന്തിക്കുന്നേയില്ല.
അടുത്തിടെ ഞാന്‍ കണ്ട ഈ വാക്കുകള്‍ ഇതിനെ കുറിച്ചാണ് സംസാരിക്കുന്നത്...
'ഒരു ചെറിയ പ്രശ്നം ഒരു ചെറിയ കല്ല് പോലെയാണ്, നമ്മുടെ കണ്ണോടു ചേര്‍ത്തുപിടിച്ചാല്‍ അത് ലോകം തന്നെ നമ്മില്‍നിന്ന് മറയ്ക്കും. ശരിയായ അകലത്തില്‍ പിടിച്ചാല്‍ അത് എത്രയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. നിലത്തേക്ക് എറിഞ്ഞാല്‍ അതിന് മുകളിലൂടെ നിങ്ങള്‍ക്ക് നടന്നുനീങ്ങാം'
Celia Luce
ദീര്‍ഘകാലത്തേക്കുള്ള സന്തോഷം നിലനിര്‍ത്തുക എന്നതിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് ശരിയായ കാഴ്ചപ്പാടുണ്ടാവുക എന്നത്. നമ്മുടെ നിരാശകളും പ്രശ്നങ്ങളും ശരിയായ കാഴ്ചപ്പാടോടെ കാണുന്നതിന് ഒരു പിന്തിരിഞ്ഞു നോക്കല്‍ ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ഒരു സംഭവത്തെക്കുറിച്ച് നിങ്ങള്‍ക്ക് അസ്വസ്ഥതയും വിഷമവും അനുഭവപ്പെടുമ്പോള്‍, സ്വയം ചോദിക്കുക, ഈ പ്രശ്നം ഒരാഴ്ച കഴിഞ്ഞും എന്നെ ബാധിക്കുമോ ? ഒരു മാസം? ഒരു വര്‍ഷം? അഞ്ച് വര്‍ഷം...
ഒരുപക്ഷേ നാളെയെ പോലും അത് ബാധിക്കുമോ ?
To read more articles from the author visit : https://www.thesouljam.com/best-articles
Next Story
Videos