Begin typing your search above and press return to search.
നിങ്ങൾ നിങ്ങളോടു തന്നെ ചോദിക്കേണ്ട സ്വയം 10 പ്രധാന ചോദ്യങ്ങള്‍
എപ്പോഴാണ് നിങ്ങള്‍ അവസാനമായി, സ്വന്തം ജീവിതത്തെ കുറിച്ച് ആഴത്തിൽ ഒരു ആത്മ പരിശോധന നടത്തിയത്?
എന്നെന്നും ജീവിക്കും എന്ന മട്ടിലാണ് നാമോരോരുത്തരും ജീവിതം നയിക്കുന്നത്. ഈ ചിന്തയാൽ ചെയ്യാനുള്ള ഓരോ കാര്യവും നീട്ടിക്കൊണ്ടു പോകുകയാണ് നമ്മള്‍.
തന്നിലേക്ക് തന്നെ നോക്കാനും ഏതാനും ചോദ്യങ്ങള്‍ സ്വയംചോദിക്കാനുമാണ് ഈ ലേഖനത്തിലൂടെ ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്.
ഈ ചോദ്യങ്ങൾ ഓടിച്ചുനോക്കി മനസ്സിൽ ഉത്തരം പറയാനുള്ള പ്രവണത നിങ്ങള്‍ക്കുണ്ടാകുമെന്ന് എനിക്കറിയാം. എന്നാല്‍ ഞാന്‍ നിർദേശിക്കുന്നത് ഒരു ബുക്കും പേനയും എടുത്ത് ഉത്തരങ്ങള്‍ എഴുതിയിടാനാണ്. കാരണം, നിങ്ങള്‍ എഴുതാന്‍ ആരംഭിക്കുമ്പോള്‍ നിങ്ങളുടെ ഉപബോധമണ്ഡലത്തിലുള്ള ഉത്തരങ്ങള്‍ പൊങ്ങിവരികയും അവ നിങ്ങളെ തന്നെ അൽഭുത പ്പെടുത്തുകയും ചെയ്തേക്കാം. അപ്പോൾ തുടങ്ങുകയല്ലേ?
1. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്താണ്?
2. ഏത് കാര്യങ്ങളിൽ ഏർപ്പെടുമ്പോഴാണ് ഞാൻ സമയം പോലും മറന്ന് വേവലാതികളോ ആശങ്കകളോ ഇല്ലാതെ പൂർണ ശ്രദ്ധയോടെ പ്രവർത്തിക്കുന്നത്?
3. എനിക്ക് ജീവിക്കാന്‍ ഒരാഴ്ച/ ഒരു മാസം/ ഒരു വര്‍ഷം മാത്രമേയുള്ളൂവെങ്കില്‍ ഞാന്‍ എങ്ങനെ സമയം ചെലവഴിക്കും?
4. എനിക്ക് ഏറ്റവും പ്രധാനമായ മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണ്?
5. ഓരോ ദിവസവും ശാരീരികവും മാനസികവുമായ ആരോഗ്യം ഞാന്‍ കാത്തു സൂക്ഷിക്കുന്നത് എങ്ങനെയാണ്?
6.. ഒരു മാസത്തേക്ക് എനിക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കില്‍ ഞാന്‍ എങ്ങനെ സമയം ചെലവഴിക്കും?
7. മറ്റുള്ളവരുടെ അഭിപ്രായത്തെ ഭയന്ന് ജീവിതത്തില്‍ ഞാന്‍ ചെയ്യുന്ന/ ചെയ്യാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ്?
8. പരിമിതികളൊന്നുമില്ലെങ്കില്‍ ജീവിതത്തില്‍ എന്തായിരിക്കാനാണ്, അല്ലെങ്കിൽ എന്തുചെയ്യാനാണ് ആഗ്രഹം?
9. ഞാന്‍ വാങ്ങിക്കൂട്ടുന്ന വസ്തുക്കളിൽ എനിക്ക് ശരിക്കും ആവശ്യമുള്ളത് എത്രമാത്രമാണ്?
10. ഞാന്‍ കൂടുതല്‍ അല്ലെങ്കില്‍ കുറവ് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
Read more Articles : https://www.thesouljam.com/best-articles
Next Story
Videos