Begin typing your search above and press return to search.
എന്തുകൊണ്ട് നിങ്ങൾ ക്ഷമിക്കണം, എപ്പോഴും ?
നിങ്ങൾ ആരോടെങ്കിലും വിദ്വേഷമോ നീരസമോ പുലർത്തുന്നുണ്ടോ ? അവർ നിങ്ങൾക്ക് ഉണ്ടാക്കി യ ബുദ്ധിമുട്ടും വേദനയും ഇപ്പോഴും മനസ്സിനെ വിഷമിപ്പിക്കു കയാണോ ?
നിങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ന്യായ മായും നിങ്ങൾക്ക് ദേഷ്യം തോന്നാം. അത് സ്വാഭാവികം ആണെങ്കിലും അതുകൊണ്ട് മെച്ച മൊന്നും ഉണ്ടാകുന്നില്ല.
എന്നാൽ ക്ഷമി ക്കുന്ന തിനെ ക്കു റിച്ചാ ണ് എനിക്ക് നിങ്ങളോട് പറ യാനുള്ള ത്. നിങൾ ഇപ്പൊൾ ചിന്തിക്കുന്നുണ്ടാകാം, എനിക്ക് ഇത് പറയാൻ എളുപ്പമാണ്, കാരണം നിങ്ങൾക്ക് അവർ ഉണ്ടാക്കിയ ബുദ്ധിമുട്ടോ വേദനയോ എത്രയെന്ന് എനിക്ക് അറിയില്ലല്ലോ എന്ന്. പക്ഷേ, ഞാൻ ഒന്നു വിശദീകരിച്ചോട്ടെ, എന്തു കൊണ്ടാണ് ക്ഷമിക്കുവാനും വിട്ടുകളയാനും ഞാൻ പറയുന്നതെന്ന് .
ചില പ്രപഞ്ച നിയമങ്ങള്‍ക്കനുസരിച്ചാണ് ജീവിതം മുന്നോട്ട് പോകുന്നതെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. അതിലൊന്നാണ് ആകര്‍ഷണ നിയമം (Law of Attraction). നമ്മള്‍ പുറപ്പെടുവിക്കുന്ന ഊര്‍ജത്തിനനുസരിച്ച് ജീവിതാനുഭവം സൃഷ്ടിക്കുന്ന പ്രകമ്പന ജീവികളാണ് നാം. അതായത്, നമ്മള്‍ എന്തു നല്‍കുന്നുവോ അതാണ് നമുക്ക് ലഭിക്കുന്നതും.
നമ്മള്‍ കോപം, വെറുപ്പ്, നിഷേധാത്മകത എന്നിവ പുലര്‍ത്തുമ്പോള്‍ അതാണ് നമ്മള്‍ ലോകത്തിലേക്ക് പകരുന്ന/നല്‍കുന്ന ഊര്‍ജം. അവസാനം നമ്മുടെ ജീവിതത്തിലും നമുക്ക് ലഭിക്കുന്നത് അതു തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഈ വികാരങ്ങള്‍ മുറുകെ പിടിക്കുന്നതിലൂടെ നമുക്ക് മുറിപ്പെടുത്താന്‍ പറ്റുന്ന ഏകവ്യക്തി നമ്മള്‍ തന്നെയാണ്.
ശ്രീ ബുദ്ധന്‍ 25 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞതു പോലെ ' ദേഷ്യം മുറുകെ പിടിക്കുന്നത്, മറ്റൊരാള്‍ക്ക് നേരേ എറിയാനായി തീക്കട്ട കൈയില്‍ പിടിക്കുന്നതു പോലെയാണ്, അത് പൊള്ളലേല്‍പ്പിക്കുന്നത് നിങ്ങളെ തന്നെയാണ്' സത്യത്തില്‍, ആധുനിക പഠനങ്ങളും ബുദ്ധന്റെ ആ അഭിപ്രായത്തെ സമര്‍ത്ഥിക്കുന്ന തെളിവുകളാണ് നല്‍കുന്നത്.
ഇത് കാട്ടുന്നത്, ക്ഷമ, ഹൃദയാഘാതത്തിന്റെ അപകടസാധ്യത കുറയ്ക്കുകയും കൊളസ്‌ട്രോള്‍ ലെവലും ഉറക്കവും മെച്ചപ്പെടുത്തുകയും ആശങ്ക, വിഷാദം, സമ്മര്‍ദ്ദം എന്നിവ മൂലമുള്ള രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
നിങ്ങള്‍ ഒരാളോട് ക്ഷമിക്കുന്നതിലൂടെ, വേദനാജനകമായ പെരുമാറ്റം അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുവെന്നോ അതല്ലെങ്കില്‍ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന തരത്തില്‍ അവഗണിക്കുന്നുവെന്നോ അര്‍ത്ഥമില്ല.
മറ്റൊരാളോട് ക്ഷമിക്കുന്നതിലൂടെ നിങ്ങളുടെ വില ഒട്ടും കുറയുന്നില്ല, മറിച്ച്, നിങ്ങളുടെ ഉന്നതമായ താല്‍പ്പര്യം (മുകളില്‍ സൂചിപ്പിച്ചതു പോലെ) സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
എഴുത്തുകാരിയായ മെറി ഫൊര്‍ലിയോ പറയുന്നു, ക്ഷമിക്കുകയെന്നാല്‍ നിങ്ങളവരെ വീണ്ടും സ്വയേമവ വിശ്വസിക്കണം എന്നര്‍ത്ഥമില്ല. അങ്ങനെയെങ്കിൽ പറഞ്ഞാല്‍, നമുക്ക് എങ്ങനെ ക്ഷമിക്കാന്‍ കഴിയും?
ക്ഷമയിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ക്ക് സഹായകരമാകുന്ന ഏതാനും വഴികളാണ് ചുവടെ നല്‍കിയിരിക്കുന്നത്. എന്നാല്‍ ആദ്യമേ തന്നെ മുന്നറിയിപ്പ് നല്‍കുകയാണ്, ഈ വഴികളൊന്നും അത്ര എളുപ്പമുള്ളതല്ല, എന്നാല്‍ അസാധ്യമാണെന്നും അതിനര്‍ത്ഥമില്ല.
സന്നദ്ധത (Willingness)
ആരെങ്കിലും നമ്മെ വേദനിപ്പിക്കുമ്പോള്‍ അനിഷ്ടം തോന്നുക സാധാരണമാണ്. അവനോ/അവളോ ക്ഷമ ചോദിക്കുകയോ പശ്ചാത്താപം പ്രകടിപ്പിക്കുകയോ ചെയ്യാത്ത അവസരത്തില്‍ പ്രത്യേകിച്ചും. അത്തരം സന്ദര്‍ഭങ്ങളില്‍, അവര്‍ ക്ഷമ അര്‍ഹിക്കുന്നില്ലെന്ന് പോലും നമുക്ക് തോന്നാം.
നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കുന്നതിനെതിരെ നമ്മുടെ ഉള്ളില്‍ നിന്നു തന്നെ ചെറുത്തു നില്‍പ്പും പിടിവാശിയും ഉണ്ടാകുമെന്നതു കൊണ്ടാണ് പലപ്പോഴും ക്ഷമിക്കാന്‍ ശക്തമായ ഇച്ഛാശക്തി നമുക്ക് വേണ്ടി വരുന്നത്.ക്ഷമിക്കാനുള്ള ഇച്ഛാശക്തി ഉണ്ടാകാന്‍ പ്രയാസപ്പെടുമ്പോള്‍ ഈ ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കുക. വിദ്വേഷം, കോപം, വെറുപ്പ് എന്നിവ പുലര്‍ത്തുന്നത് നിങ്ങള്‍ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത്? നിങ്ങളുടെ ജീവിതത്തില്‍ ഇത്തരം വികാരങ്ങള്‍ ഇല്ലാതാകുന്നത് നല്ലതായിരിക്കില്ലേ?
എല്ലായ്‌പ്പോഴും ഓര്‍ക്കേണ്ടത്, നിങ്ങളുടെ ഉന്നതമായ താല്‍പ്പര്യത്തിനും നല്ലതിനും വേണ്ടി നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി തന്നെ ചെയ്യുന്ന ഒന്നാണ് ക്ഷമ പ്രതികൂല വികാരങ്ങളില്‍ തൂങ്ങി നില്‍ക്കുന്നതിലൂടെ നിങ്ങള്‍ മറ്റാരേയുമല്ല, നിങ്ങളെ തന്നെയാണ് മുറിവേല്‍പ്പിക്കുന്നത്.
സഹാനുഭൂതി (Empathy)
എന്റെ പ്രിയപ്പെട്ട സിനിമകളിലൊന്നായ To kill a Mockingbird (ഹാര്‍പര്‍ ലീയുടെ ഇതേ പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളത്) ല്‍ അറ്റികസ് ഫിഞ്ച് തന്റെ മകളോട് പറയുന്ന മനോഹരമായ ഒരു വരിയുണ്ട്,
'ഒരു വ്യക്തിയെ, അയാളുടെ വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ നോക്കിക്കാണുന്നതു വരെ നിങ്ങള്‍ക്ക് യഥാര്‍ത്ഥമായി മനസ്സിലാക്കാനാവില്ല, ആ വ്യക്തിയായി മാറാൻ ശ്രമിച്ചാൽ മാത്രമേ നിങ്ങള്‍ക്കതിന് കഴിയൂ..'
ചില കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതെന്തെന്ന് മനസ്സിലാക്കാന്‍ നമുക്ക് എല്ലായ്‌പ്പോഴും കഴിയണമെന്നില്ല. എന്താണ് അവര്‍ ചെയ്തിരിക്കുന്നതെന്ന് നമ്മുടെ വീക്ഷണകോണില്‍ മാത്രം കാണുകയാണെങ്കില്‍ ഒരു ധാരണയിലെത്താനും സഹാനുഭൂതി പ്രകടിപ്പിക്കാനും ആകണമെന്നില്ല.
സഹാനുഭൂതിയും പരസ്പരം മനസ്സിലാക്കലും അനുകമ്പയും ഒക്കെ ഉണ്ടാകുന്നത് കാര്യങ്ങളെ മറ്റൊരാളുടെ വീക്ഷണ കോണില്‍ നിന്ന് കാണാന്‍ തുടങ്ങുമ്പോഴാണ്. ഇതെല്ലാം ക്ഷമിക്കല്‍ എളുപ്പമാക്കുന്നു. അവരുടെ സ്ഥാനത്ത് നിങ്ങളാണെന്ന് സങ്കല്‍പ്പിക്കുന്നതും ഇതിന് സഹായകരമാണ്.
നിങ്ങളുടെ കാഴ്ചപ്പാട് മാറ്റുന്നു
മിക്കപ്പോഴും നമുക്കൊരു വിദ്വേഷം തോന്നിയാല്‍ നമ്മള്‍ നമ്മോടു തന്നെ കഥയുടെ ഒരു വശം മാത്രം പറയാനാണ് സാധ്യത. അല്ലെങ്കില്‍ കാര്യങ്ങളെ ഇടുങ്ങിയ കാഴ്ചപ്പാടോടെ മാത്രം നോക്കിക്കാണുന്നു. കാഴ്ചപ്പാടിലുണ്ടാകുന്ന മാറ്റം അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും എളുപ്പത്തില്‍ ക്ഷമിക്കാന്‍ സഹായകരമാകുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് എന്റെ ജീവിതത്തില്‍ മറ്റൊരാളോട് വിദ്വേഷം വെച്ചു പുലര്‍ത്താതിരിക്കാന്‍ സഹായിച്ചിട്ടുണ്ട്.
അത് പഴയൊരു ബന്ധമാണെങ്കില്‍ ആ വ്യക്തിയോ ബന്ധമോ നിങ്ങളെ എന്തു പഠിപ്പിച്ചുവെന്നു നോക്കുക. (ഇത് മനസ്സുകൊണ്ട് ചെയ്യുന്നതിനേക്കാള്‍ ഒരു കടലാസില്‍ എഴുതിയിടുന്നത് കൂടുതല്‍ ഫലപ്രദവും സഹായകരവുമാകും.)
ഒരു കഴിഞ്ഞ കാല സംഭവത്തെ, സ്ഥിതിയെ, ബന്ധത്തെ അല്ലെങ്കില്‍ ഒരു വ്യക്തിയെ ക്രിയാത്മകമായി കാണുന്ന രീതി പുനര്‍നിര്‍മിക്കുന്നതിലൂടെ നമുക്ക് കാര്യങ്ങള്‍ മികച്ചതാക്കാന്‍ കഴിയും. എല്ലാറ്റിനുമുപരി, മിക്ക കേസുകളിലും ആ വ്യക്തിയുമായി പങ്കിട്ട ചില നല്ല നിമിഷങ്ങളും നിങ്ങള്‍ക്കുണ്ടാകും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നേട്ടമോ നന്ദിയോടെ ഓര്‍ക്കേണ്ട എന്തെങ്കിലും കാര്യമോ.
ഇത് ചെയ്യുന്നത് എളുപ്പമായിരിക്കണമെന്നില്ല. പക്ഷേ, തുറന്ന മനസ്സോടെ സമീപിച്ച് ആഴത്തില്‍ നോക്കാന്‍ നമ്മള്‍ തയാറാവുകയാണെങ്കില്‍ മിക്ക ബന്ധങ്ങളില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും.
മെറ്റാ ധ്യാനം (Metta meditation)
ആരോടെങ്കിലും ക്ഷമിക്കാന്‍ അവസാനത്തെ ഈ വഴിയുടെ ആവശ്യമില്ല. പക്ഷേ ഒരു കാര്യം ഉറപ്പു പറയാം, നിങ്ങള്‍ തയാറാവുകയാണെങ്കില്‍ ഒരുപാട് മികച്ച അനുഭവം നല്‍കാന്‍ ഇതിന് സാധിക്കും. ഇത് ചെയ്യുന്നതിലൂടെ ക്ഷമയുടെ തലത്തിലേക്ക് നിങ്ങള്‍ക്കെത്താനാകും എന്ന് ഉറപ്പിക്കാനാകും.
കഴിഞ്ഞ വര്‍ഷം ആദ്യം 10 ദിവസത്തെ നിശബ്ദ വിപാസന ധ്യാനം ചെയ്യുന്നതിനിടെയാണ് മെറ്റ ധ്യാനത്തെ കുറിച്ച് (Loving kindness meditaion എന്നും ഇതറിയപ്പെടുന്നു) ഞാന്‍ അറിയുന്നത്. സചേതനമായ എല്ലാറ്റിനോടും ദയയും സ്‌നേഹവും കാട്ടുകയെന്നതാണ് മെറ്റ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദയയുടെയും അനുകമ്പയുടെയും മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഈ രീതിയിലുള്ള ധ്യാനം നമ്മെ സഹായിക്കുന്നു. പ്രത്യേകിച്ചും നമ്മള്‍ അത്ര രസത്തിലല്ലാത്ത ആളുകളോട്.
അത് എങ്ങനെ ചെയ്യാനാകുമെന്ന് നോക്കാം.
ബഹളങ്ങളൊന്നുമില്ലാത്ത സ്ഥലത്ത് കണ്ണുകളടച്ച് സ്വസ്ഥമായി ഇരിക്കുക.
സാവധാനത്തില്‍ കുറച്ചു നേരം ദീര്‍ഘശ്വാസമെടുക്കുക.
നിങ്ങളുടെ പ്രിയപ്പെട്ടവരെ (കുടുംബം, സുഹൃത്തുക്കള്‍) മനക്കണ്ണില്‍ കണ്ട് സ്‌നേഹത്തിന്റെയും ദയയുടെയും ഊർജം അവരിലേക്ക് എത്തിക്കാനായി ഈ വാക്യങ്ങള്‍ ആവര്‍ത്തിച്ചുരുവിടുക.
നിങ്ങള്‍ സന്തോഷവാനായിരിക്കട്ടെ.
നിങ്ങള്‍ സമാധാനപരമായിരിക്കട്ടെ.
നിങ്ങള്‍ക്ക് സുഖമായിരിക്കട്ടെ.
നിങ്ങള്‍ സുരക്ഷിതമായിരിക്കട്ടെ.
ഈ വാക്യങ്ങള്‍ ഉരുവിടുമ്പോള്‍ എല്ലാ നല്ല വികാരങ്ങളോടും കൂടി അത് ചെയ്യുക.
നിങ്ങളുടെ പരിചിതര്‍ക്കും അയല്‍ക്കാര്‍ക്കും തുടങ്ങി അറിയാവുന്നവര്‍ക്കെല്ലാം വേണ്ടി ഇത് ചെയ്തുകൊണ്ടിരിക്കുക. അവസാനമായി നിങ്ങള്‍ വിരോധം വെച്ചു പുലര്‍ത്തുന്നവര്‍ക്കു വേണ്ടിയും ദയയും സ്‌നേഹവും ചൊരിയുന്ന വാക്കുകള്‍ ഉരുവിടുക.
അഞ്ച്- പത്തു മിനുട്ടോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്രയും സമയമോ നിങ്ങള്‍ക്കിത് ചെയ്യാം. സ്ഥിരമായി ഇത് പരിശീലിക്കുന്നത് ബുദ്ധിമുട്ടായി തോന്നാമെങ്കിലും പോസിറ്റീവ് വികാരങ്ങള്‍ വര്‍ധിക്കുക, നെഗറ്റീവ് വികാരങ്ങള്‍ കുറയ്ക്കുക, രോഗശാന്തി, വാര്‍ധക്യം മന്ദഗതിയിലാക്കുക തുടങ്ങിയ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ ഇതിനുണ്ട്.
ക്ഷമയെന്നാല്‍ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. അതിനാലാണ് ഇതിനെ ഒരു യാത്ര എന്നു വിളിക്കുന്നത്. എന്നിരുന്നാലും ക്ഷമിക്കാനുള്ള സന്നദ്ധതയുമായി ഇത് നമ്മളില്‍ നിന്നാണ് ആരംഭിക്കുന്നത്. പകയും വിദ്വേഷവുമെല്ലാം പുലര്‍ത്തുന്നത് ജീവിതത്തില്‍ വലിയ ഭാരമായി തോന്നാം, ക്ഷമിക്കുന്നതിലൂടെ ആ ഭാരം ഒഴിവാക്കാനാകും.
ക്ഷമിക്കുക എന്നത് അത്ര എളുപ്പമല്ലായിരിക്കാം. പക്ഷേ, വിദ്വേഷവും പകയും മുറുകെ പിടിക്കുന്നതിനു പകരം മനസ്സും ഹൃദയവും തുറന്നിടാന്‍ നമ്മള്‍ തയാറാകുന്നിടത്തോളം കാലം അതൊരിക്കലും നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നല്ല.
To read the author's other articles click here : https://www.thesouljam.com/
Next Story
Videos