സാധാരണക്കാര്‍ക്കും തെരഞ്ഞെടുക്കാം, 5 മികച്ച കാന്‍സര്‍ പോളിസികള്‍ ഇതാ

2020 ല്‍ ഇന്ത്യയില്‍ 13,92,179 കാന്‍സര്‍ രോഗികള്‍ ഉണ്ടെന്ന് കേന്ദ്ര കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം കണക്കുകള്‍ സൂചിപ്പിക്കുന്നു. 2025 ഓടെ കാന്‍സര്‍ രോഗികളുടെ എണ്ണം 15,70,000 -ായി ഉയരുമെന്ന് കരുതുന്നു. ശ്വാസകോശ അര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, സ്തനാര്‍ബുദം, നാവിലെ അര്‍ബുദം തുടങ്ങിയവയാണ് മുന്നിട്ട് നില്‍കുന്നത്.

ഏതൊരു സമയത്തും അര്‍ബുദം പിടിപെടാം എന്നതിനാല്‍ തുടക്കത്തിലേ ഉള്ള രോഗനിര്‍ണയവും ചികിത്സയും രോഗം ഭേദമാകാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. അര്‍ബുദ ചികിത്സാ ചെലവേറിയതായതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കേണ്ടത് അനിവാര്യത യായി മാറിയിട്ടുണ്ട് .ന
കാന്‍സര്‍ പോളിസി എടുക്കുന്നവര്‍ക്ക് 10 മുതല്‍ 50 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്നതാണ്. 18 മുതല്‍ 65 വയസിനുള്ളിലാണ് പോളിസി എടുക്കേണ്ടത്. കുടംബത്തില്‍ പാരമ്പര്യമായി കാന്‍സര്‍ ഉള്ളവര്‍ രോഗ ചികിത്സാക്കായി വലിയ തുക ഭാവിയില്‍ മുടക്കാന്‍ കഴിയുമോ എന്ന് സംശയിക്കുന്നവര്‍ തീര്‍ച്ചയായും ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. എല്ലാ പദ്ധതികളിലും രോഗ നിര്‍ണയം നടന്നു കഴിഞ് പ്രീമിയം ഇളവുകള്‍ ലഭിക്കുന്നതാണ്
ലോക കാന്‍സര്‍ ദിനമായി ഫെബ്രുവരി 4 ന് പൊതുജനങ്ങള്‍ക്കായി 5 മികച്ച കാന്‍സര്‍ പോളിസികളുടെ വിവരങ്ങള്‍ ചുവടെ:
എല്‍ ഐ സി കാന്‍സര്‍ കവര്‍ :
മുടങ്ങാതെ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് കാന്‍സര്‍ രോഗം നിര്‍ണയിക്കപ്പെട്ടാല്‍ ചികിത്സാ ചെലവുകള്‍ ലഭിക്കുന്നതാണ്. രണ്ടു തരത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്- ലെവല്‍ സം അഷ്വേര്‍ഡ് , ഇന്‍ക്രീസിംഗ് സം അഷ്വേര്‍ഡ് എന്നിങ്ങനെ. ആദ്യഘട്ട അര്‍ബുദമാണെങ്കില്‍ രോഗം നിര്‍ണയിക്കപ്പെട്ട ശേഷം പ്രീമിയം ഇളവ് അനൂകൂല്യം ലഭിക്കും.
എല്‍ ഐ സി പോളിസിയില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം 2400 രൂപയാണ്. വാര്‍ഷികമായോ, അര്‍ധവാര്‍ഷികമായോ അടയ്ക്കാം. ആദ്യ 5 വര്‍ഷം ക്ലെയിം ഇല്ലാതെ വന്നാല്‍ ഓരോ വര്‍ഷവും 10 ശതമാനം ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിക്കും. പോളിസിയുടെ പരമാവധി കാലാവധി 30 വര്‍ഷമാണ്.
മാക്‌സ് ലൈഫ് കാന്‍സര്‍ പ്ലാന്‍ :
ഈ പോളിസിയില്‍ ആദ്യ ഘട്ടത്തിലും കാന്‍സര്‍ ഗുരുതരമായ ഘട്ടത്തിലും ചികിത്സാ ചെലവ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. കാന്‍സര്‍ ഗുരുതരമായ സ്ഥിതിയില്‍ എത്തിയാല്‍ രോഗിക്ക് പൂര്‍ണ ഇന്‍ഷുറന്‍സ് തുക ഒന്നിച്ചു നല്‍കുന്നതിനോടൊപ്പം വരുമാനത്തിനും അര്‍ഹത ലഭിക്കും.
എച്ച് ഡി എഫ് സി ലൈഫ് കാന്‍സര്‍ കെയര്‍ :
ഈ പദ്ധതിയില്‍ ഗോള്‍ഡ് ,സില്‍വര്‍, പ്ലാറ്റിനം എന്ന് 3 ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. ആദ്യഘട്ട കാന്‍സര്‍ രോഗ നിര്‍ണയം ഉണ്ടായാല്‍ മൂന്ന് വര്‍ഷത്തേക്ക് പ്രീമിയം അടക്കുന്നതില്‍ നിന്ന് ഒഴിവ് ലഭിക്കും.
എസ്ബിഐ സമ്പൂര്‍ണ കാന്‍സര്‍ സുരക്ഷ:
കാന്‍സര്‍ ഗുരുതരമാണെന്ന് നിര്‍ണയിക്ക് പെടുന്ന അവസ്ഥയില്‍ മുഴുവന്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ 40 % ലഭിക്കുകയോ മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് തുകയുടെ 1.25 % മാസ വരമണമായിട്ടോ ലഭിക്കും. ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് പ്രീമിയത്തില്‍ 5 ശതമാനം കിഴിവ് ലഭിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it