600-1200 രൂപയാവില്ല! ബൂസ്റ്റര്‍ വാക്‌സിനുള്‍പ്പെടെ കോവിഡ് വാക്‌സിനുകളുടെ വില കുറച്ചു

ഞായറാഴ്ച കോവിഡ് ബൂസ്റ്റര്‍ ഡോസിന്റെ വിതരണം ആരംഭിക്കാനിരിക്കെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(SII), ഭാരത് ബയോടെക് എന്നിവര്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെയും കരുതല്‍ വാക്‌സിന്റെയും വില കുറച്ചു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡിന്റെ നിരക്ക് ഡോസിന് 600 രൂപയില്‍ നിന്ന് 225 രൂപയായി കുറച്ചപ്പോള്‍ ഭാരത് ബയോടെക് കോവാക്സിന്റെ വില 1,200 രൂപയില്‍ നിന്ന് 225 രൂപയായി കുറച്ചു. എസ്‌ഐഐയുടെ അഡാര്‍ പൂനവല്ലയും ഭാരത് ബയോടെക് സഹസ്ഥാപക സുചിത്ര എല്ലയും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ വരെ ഇതിന്റെ വില 600-1200 ആയിരിക്കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായുള്ള ചര്‍ച്ചയില്‍ മാറ്റുകയായിരുന്നു.
'കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള COVISHIELD വാക്സിന്റെ വില ഒരു ഡോസിന് 600 രൂപയില്‍ നിന്ന് 225 രൂപ ആയി പരിഷ്‌കരിക്കാന്‍ SII തീരുമാനിച്ചതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മുന്‍കരുതല്‍ ഡോസ് തുറക്കാനുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. എല്ലാ 18 വയസ്സിനു മുകളിലുള്ളവര്‍ക്കും,'' പൂനവാല ട്വീറ്റ് ചെയ്തു.
ഭാരത് ബയോടെക്കും ട്വീറ്റിലൂടെ ഇങ്ങനെ അറിയിക്കുന്നു: CovaxinPricing പ്രഖ്യാപിക്കുന്നു. എല്ലാ മുതിര്‍ന്നവര്‍ക്കും മുന്‍കരുതല്‍ ഡോസ് ലഭ്യമാക്കാനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കേന്ദ്ര ഗവണ്‍മെന്റുമായി കൂടിയാലോചിച്ച്, സ്വകാര്യ ആശുപത്രികള്‍ക്ക് #COVAXIN ന്റെ വില ഡോസിന് 1200 രൂപയില്‍ നിന്ന് 225 ആയി പരിഷ്‌കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

കോവിഡ് വന്നുപോയവര്‍ക്ക് 90 ദിവസം കഴിഞ്ഞ, 2 ഡോസ് എടുത്തവര്‍ക്ക് 9 മാസം കഴിഞ്ഞവര്‍ക്ക്, 18 വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ കരുതല്‍ ഡോസെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. നേരത്തേയെടുത്ത അതേ വാക്‌സീന്‍ തന്നെയാണു മൂന്നാം ഡോസായും എടുക്കേണ്ടത്. സ്വകാര്യ വാക്‌സിന്‍ കേന്ദ്രങ്ങള്‍ വഴി മാത്രമാകും 1859 പ്രായക്കാര്‍ക്കു ബൂസ്റ്റര്‍ ഡോസ് വിതരണം.


Related Articles
Next Story
Videos
Share it