5 മിനിറ്റ് മതി: കാലോറി കുറഞ്ഞ ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാം

എളുപ്പത്തില്‍ കഴിക്കുക എന്നാല്‍ എന്തും കഴിക്കുക എന്ന രീതിയാണ് പലര്‍ക്കും. അത് കൊണ്ട് തന്നെ തിരക്കു നിറഞ്ഞ ദിവസങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് ജീവിതശൈലീ രോഗങ്ങളും എളുപ്പത്തില്‍ പിടികൂടും. എങ്ങനെയാണ് കലോറി കുറഞ്ഞ ഭക്ഷണം തിരക്കിനിടയില്‍ തട്ടിക്കൂട്ടുക എന്ന് വീഡിയോകളും മറ്റും നോക്കി പരീക്ഷിക്കുമെങ്കിലും സ്ഥിരമായി അത് സാധ്യമാകുന്നില്ല എന്ന പരാതി വേറെ. ബ്രേക്ക്ഫാസ്റ്റ് ആണ് പലരും ഒഴിവാക്കി വിടുന്ന ഭക്ഷണവും. എന്നാല്‍ ഇതാണ് ഏറ്റവും അപകടം.

ബ്രേക്ക്ഫാസ്റ്റ് ബ്രെയ്ന്‍ ഫുഡ് ആണെന്ന് പറയുന്നത് പോലെ. വളരെ നേരെ ഒന്നും കഴിക്കാതെ ഇരുന്ന് പിന്നീട് കഴിക്കുന്ന ഭക്ഷണം എന്നതിനാല്‍ അവശ്യ ഘടകങ്ങള്‍ കുറഞ്ഞു പോകരുത്. പോഷകങ്ങള്‍ കുറയാതെ എളുപ്പത്തില്‍ കഴിക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് നോക്കാം.
ഓട്‌സ്
ഓട്‌സ് അധികം വേവിക്കേണ്ടതില്ല. തിളച്ച പാല്‍ ഓട്‌സിലേക്ക് പകര്‍ന്ന് അല്‍പ്പം സ്‌ട്രോബെറി, ആപ്പിള്‍ എന്തെങ്കിലും അരിഞ്ഞിട്ട് കഴിക്കാം.
ഓവര്‍നൈറ്റ് ഓട്‌സ്
തലേ ദിവസം ഓട്‌സ് കുതിര്‍ത്തുവച്ച് അത് കൊഴുപ്പു കുറഞ്ഞ പാലും സ്‌ട്രോബെറി പോലുള്ള പഴങ്ങളോ, ഇട്ട് കഴിക്കാം. ഫ്രിഡ്ജില്‍ വച്ചും കഴിക്കാം.
ഓട്‌സ് സ്മൂത്തി
കുതിര്‍ത്തു വച്ച രണ്ട് ബദാം, അല്‍പ്പം ഓട്‌സ്, ആവശ്യമെങ്കില്‍ ഒരു പഴം, കൊഴുപ്പ് കുറഞ്ഞ പാല്‍ എന്നിവ ഏതെങ്കിലും ഇട്ട് ബ്ലെന്‍ഡറിലോ മിക്‌സിയിലോ മിക്‌സ് ചെയ്ത് കഴിക്കാം.
ഓംലെറ്റ്
മുട്ട വെള്ളയും ചെറി ടുമാറ്റോയും കാപ്‌സിക്കമും ചേര്‍ത്ത് ഒരു ഓംലെറ്റ് ഉണ്ടാക്കി കഴിച്ചോളൂ. അതിനുശേഷം ഏതെങ്കിലും ഒരു പഴവും ആകാം.
ബദാം ഷെയ്ക്ക് + മുട്ട പുഴുങ്ങിയത്
തലേദിവസം വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ബദാം, ഒരു ചെറുപഴം, രണ്ട് ഈന്തപ്പഴം എന്നിവ ഷെയ്ക്ക് ആക്കിയിട്ട് അല്‍പ്പം തേന്‍ ഒഴിച്ചു കഴിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it