
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് ഇന്നലെ തുടക്കമായി. പദ്ധതിയുടെ ഭാഗമായി എല്ലാ പൗരന്മാര്‍ക്കും 14 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. യുണീക്ക് ഹെല്‍ത്ത് ഐഡി എന്നറിയപ്പെടുന്ന ഈ നമ്പറിലൂടെ ഓരോ പൗരന്റേയും സമഗ്രമായ ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്താം.
ഭാവിയില്‍ സര്‍ക്കാരിന്റെ ആരോഗ്യ സേവനങ്ങള്‍ ഹെല്‍്ത്ത് ഐഡി അടിസ്ഥാനപ്പെടുത്തി ആകും ലഭ്യമാവുക. നിലവില്‍ കൊവിഡ് വാക്‌സിന്‍ എടുത്ത എല്ലാവര്‍ക്കും യുണീക്ക് ഹെല്‍ത്ത് ഐഡി ലഭ്യമായിട്ടുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ നിങ്ങളുടെ യുണീക്ക് ഹെല്‍ത്ത് ഐഡി നമ്പര്‍ കാണാവുന്നതാണ്. വ്യക്തികള്‍ക്ക് പുറമെ ഡോക്ടര്‍മാര്‍, ആശുപത്രികള്‍, ലാബുകള്‍ തുടങ്ങിയവയ്ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ ഉണ്ടാകും.
പരിശോധന ഫലങ്ങള്‍ ലഭ്യമാകുന്നത് മുതല്‍ കണ്‍സള്‍ട്ടേഷന്‍, ഇ-ഫാര്‍മസി സേവനങ്ങള്‍ വരെ ഈ ഹെല്‍ത്ത് ഐഡി കാര്‍ഡ് വഴി ലഭ്യമാകും. ആരൊക്കെയായി എത്രസമയം ഹെല്‍ത്ത് ഐഡി കാര്‍ഡിലെ വിവരങ്ങള്‍ പങ്കുവെക്കണമെന്നൊക്കെ കാര്‍ഡ് ഉടമയ്ക്ക് തീരുമാനിക്കാനാവും. കഴിഞ്ഞ സ്വതന്ത്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നടപ്പാക്കി വരുകയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine