Real Wealth is Mental Health; മാനസികാരോഗ്യം കാത്തുപരിപാലിക്കാന്‍ 5 ടിപിസ്

"Busy your mind with the concepts of harmony, health, peace, and good will, and wonders will happen in your life." - Joseph Murphy. ജോസഫ് മര്‍ഫിയുടെ പ്രശസ്തമായ ഈ വാചകത്തിനു പിന്നില്‍ വലിയ സത്യം തന്നെയുണ്ട്. ശരിയായ സന്തോഷം എപ്പോഴാണ് ലഭിക്കുക? മികച്ച ജോലി നേടുമ്പോള്‍ ആണോ? അതോ സമ്പന്നതയില്‍ എത്തുമ്പോഴോ? എന്നാല്‍ ഞാന്‍ പറയും നിങ്ങള്‍ മാനസികമായി സമാധാനത്തോടും മികച്ച ആരോഗ്യത്തോടും ഇരിക്കുമ്പോഴാണ് എന്ന്. കാരണം പ്രശസ്തര്‍ പലരും പറഞ്ഞിട്ടുള്ളതുപോലെ Wealth അഥവാ ശരിയായ സമ്പത്ത് എന്നാല്‍ സമാധാനപൂര്‍ണമായ മനസ്സുമായി ഉറങ്ങാന്‍ കഴിയുക എന്നതാണ്.

How to find your happiness and peace in chaos, ഇത് ഓരോരുത്തരും അവനവനോട് തന്നെ ചോദിക്കണം. എങ്ങനെയാണ് നിങ്ങള്‍ക്ക് നിങ്ങളുടെ യഥാര്‍ത്ഥ തിരിച്ചറിയാനാകുക. എങ്ങനെയാണ് നിങ്ങള്‍ക്ക് എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും സന്തോഷവാന്മാരായിരിക്കാന്‍ കവിയുക എന്ന്. ഇതാ ഇതിനായി 5 ടിപ്‌സ് വായിക്കാം.
1. എഴുതാം സന്തോഷം
നിങ്ങള്‍ ദിവസവും ഉറങ്ങും മുമ്പ് നിങ്ങളെ സന്തോഷിപ്പിച്ച കാര്യങ്ങള്‍ക്ക് ഒരു കണക്കെടുപ്പ് നടത്തുക. ചെറിയ പുഞ്ചിരികള്‍ പോലും എഴുതി വയ്ക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന സാഹചര്യങ്ങള്‍ എന്നിവ എല്ലാം നിങ്ങള്‍ എടുത്തു വയ്ക്കുക. ഒരു ബിസിനസിലെ ലാഭ നഷ്ടങ്ങള്‍ മനസ്സിലാക്കാന്‍ അക്കൗണ്ട് പരിശോധിക്കുന്നത് പോലെ നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അക്കൗണ്ട് സൂക്ഷിക്കുക. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് പുരോഗമിക്കാനാകൂ. ഇന്നലെ ഉണ്ടായ സന്തോഷത്തിന്റെ കാരണങ്ങള്‍ 5 ആണെങ്കില്‍ അത് ഇന്ന് ആറ് എന്നാക്കാനും നാളെ ഏഴ് ആക്കാനുമൊക്കെ പരിശ്രമിക്കുക. എങ്കില്‍ മാത്രമേ സ്വന്തം ജീവിതം സന്തോഷം കൊണ്ട് നിറയ്ക്കാനാകൂ. ഇതിനായി ദിവസവും ഉറങ്ങും മുമ്പ് അഞ്ച് മിനിട്ട് മാറ്റി വയ്ക്കുക.
2. കഴിക്കുന്ന ഓരോ നിമിഷവും താങ്ക്ഫുള്‍ ആകാം
എന്താണ് കഴിക്കരുതാത്തത്, കഴിക്കേണ്ടത് എന്നതല്ല ഇവിടെ പറയുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്തും കഴിക്കാം. ഏറ്റവും പ്രധാനമെന്നത് ഇീിരശീൗ െആകുക അഥവാ ശ്രദ്ധാലുവാകുക എന്നതാണ്. എന്താണ് കഴിക്കുന്നത് എന്നതിനപ്പുറം എങ്ങനെയാണ് കഴിക്കുന്നത് എന്ന് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുക. നമ്മള്‍ കഴിക്കുന്നതെന്തെന്ന് ബോധവാന്മാരാകുക എന്നാല്‍ ഭക്ഷണം ജീവന്‍ തന്നെയാണെന്ന് കരുതുക എന്നതാണ്. ഉദാഹരണം, നന്നായി ഭക്ഷണം കഴിച്ച് ജീവിച്ച ഒരാളെ ഭക്ഷണം നല്‍കാതെ അഞ്ച് ദിവസം ഒരു മുറിയില്‍ പൂട്ടിയിടുന്നു എന്നു കരുതുക. പെട്ടെന്ന് ദൈവം പ്രത്യക്ഷപ്പെട്ടാല്‍ അയാള്‍ ഭക്ഷണം മാത്രമാകും ആദ്യം ചോദിക്കുക. ഇത്ര സിംപിള്‍ ആണ് കാര്യങ്ങള്‍. ഭക്ഷണം അത്രമേല്‍ വിലപ്പെട്ടതാണ്. ഭക്ഷണം ഒരു ജീവന്‍ നിലനിര്‍ത്തുന്ന അമൂല്യമായ വസ്തുവായി കണക്കാക്കുക. നന്ദിയോടെ കഴിക്കുക. വിശപ്പിനും ജീവന്റെ നിലനില്‍പ്പിനും ഭക്ഷണം കഴിക്കുക.
3. മണ്ണിലലിയും വരെ മണ്ണോട് ചേര്‍ന്ന്
ഇടയ്ക്ക് എങ്കിലും നിങ്ങള്‍ ഭൂമിയുമായി ബന്ധം പുലര്‍ത്തുക. ഒരു കോണ്‍ക്രീറ്റ് ബില്‍ഡിംഗിലാണ് നിങ്ങള്‍ ജീവിക്കുന്നത് എങ്കിലും ചെടികളിലും പൂക്കളിലും എല്ലാം സ്പര്‍ശിക്കുക. നഗ്ന പാദരായി കൈകളും കാലുകളും കൊണ്ട് നിലത്ത് തൊടുക. ഫ്‌ളാറ്റിലുള്ളവര്‍ ടെറസ് ഗാര്‍ഡന്‍ പോലുള്ളവ പരീക്ഷിക്കുക. സമയം കിട്ടുമ്പോള്‍ നിലത്ത് ചെരുപ്പുകളിലാതെ നടക്കുക.
4. വിരിയട്ടെ പുഞ്ചിരി
ഓരോ ദിവസവും കോടിക്കണക്കിനാളുകള്‍ മരിക്കുന്നു. ജീവിതം നന്ദിയോടെ സ്മരിക്കാനുള്ളതാണ്, പുഞ്ചിരിക്കാനുള്ളതാണ്. നിങ്ങള്‍ ഓരോ തവണയും സമയം നോക്കുമ്പോള്‍ ഒന്നു പുഞ്ചിരിക്കൂ. കാരണം ഓരോ നിമിഷവും എത്രപേരാണ് മരിക്കുന്നത്, എത്ര പേരുടെ പ്രിയപ്പെട്ടവരാണ്. അതിനാല്‍ നിങ്ങള്‍ ഈ നിമിഷം ജീവിച്ചിരിക്കുന്നു. പുഞ്ചിരിക്കൂ.
5. ചേര്‍ന്നിരിക്കട്ടെ, ശരീരവും മനസ്സും
ശരീരവും മനസ്സും തമ്മിലുള്ള ബന്ധം ആണ് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന്റെ പ്രധാന ഘടകം. നല്ല ജീവിത രീതിയോടൊപ്പം നിങ്ങളുടെ മനസ്സിനെയും കേള്‍ക്കുക, നിങ്ങളെ തന്നെ കേള്‍ക്കുക. ശാന്തമായി ഇരിക്കാനും സമാധാനം കണ്ടെത്താനും മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുക. ഇതിനായി ഈ വര്‍ഷത്തെ തീരുമാനമായി മെഡിറ്റേഷന്‍ ശീലമാക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it