രോഗപ്രതിരോധ ശേഷിക്കും അമിതഭാരം നിയന്ത്രിക്കാനും ഗ്രീന്‍ ടീ ഇങ്ങനെ കുടിക്കാം

എല്ലാവര്‍ക്കും അറിയാം ഗ്രീന്‍ടീ ആരോഗ്യപ്രദമാണെന്ന് എന്നാല്‍ എങ്ങനെ കുടിക്കണം, എത്രെണ്ണം കുടിക്കണം, എപ്പോള്‍ കുടിക്കണം എന്നത് ആളുകള്‍ക്ക് എപ്പോഴും ആശയക്കുഴപ്പമുള്ള കാര്യമാണ്. മധുരം ചേര്‍ക്കാതെ(പഞ്ചസാര) വെറും വയറ്റിലും ഇടനേരങ്ങളിലും രാത്രി ഉറങ്ങും മുമ്പും ഗ്രീന്‍ടീ കുടിക്കാമെന്ന് വിദഗ്ധര്‍.

രാത്രി അത്താഴം നേരത്തെ കഴിക്കുകയും കിടക്കും മുമ്പ് ഗ്രീന്‍ടീ കുടിക്കുകയും ചെയ്യുന്നത് രാത്രി വൈകിയുള്ള വിശപ്പ് തടയുകയും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അമിതഭാരവും നിയന്ത്രിക്കാമെന്ന് ടെട്‌ലീ ഗ്രീന്‍ ടീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ ടിസിപിഎല്‍ ന്യൂട്രീഷനിസ്റ്റും രചയ്താവുമായ കവിത ദേവ്ഗണ്‍ വ്യക്തമാക്കി.
പരമാവധി മൂന്ന് ഗ്രീന്‍ടീയാണ് ഒരു മുതിര്‍ന്ന വ്യക്തിക്ക് കുടിക്കാന്‍ കഴിയുന്നത്. ഗ്രീന്‍ടീയുടെ ഒപ്പം എണ്ണയില്‍ വറുത്ത പലഹാരങ്ങളോ പഞ്ചസാര ചേര്‍ത്ത മധുര പദാര്‍ത്ഥങ്ങളോ കഴിക്കരുത്. പകരം നട്‌സ് കഴിക്കാമെന്നും കവിത പറയുന്നു.
ആന്റി ഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിട്ടുള്ള ഗ്രീന്‍ടീ ഇപ്പോള്‍ മടുപ്പിക്കാത്ത പല ഫ്‌ളേവറുകളില്‍ ലഭ്യമാണ്. ഇവ മാറിമാറി പരീക്ഷിക്കാവുന്നത് സ്ഥിരമായി ഡയറ്റില്‍ ഗ്രീന്‍ടീ ഉള്‍പ്പെടുത്തുന്നതിന്റെ മടുപ്പില്ലാതാക്കും. നിര്‍ജലീകരണം ഉണ്ടാകാതെ വേണം ആരോഗ്യപ്രദമായ രീതിയില്‍ ഗ്രീന്‍ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍.
ചൂടുള്ള അല്ലെങ്കില്‍ തണുത്തതോ ആയ പാനീയമായി ഇത് നമുക്ക് ഏത് സമയത്തും ആസ്വദിക്കാം. ഗ്രീന്‍ ടീ കുടിക്കുന്നത് വഴി നേടിയെടുക്കാന്‍ സാധിക്കുന്ന വിവിധ നേട്ടങ്ങളെക്കുറിച്ച് നോക്കാം:-
  • പ്രായപൂര്‍ത്തിയായ ഓരോ ആളുകളുടെയും ശരീരത്തിന് ആവശ്യമായ ഉറക്കസമയം 8 മണിക്കൂറാണ്. ഉറക്ക സമയം ഇതില്‍ താഴെയാകുമ്പോള്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. ഗ്രീന്‍ ടീയില്‍ അമിനോ ആസിഡ് എല്‍-തിനൈന്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഇതില്‍ വിശ്രമം നല്‍കുന്നതും ഉല്‍കണ്ഠകള്‍ കുറയ്ക്കുന്നതുയ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളവയാണ്.
  • കൂടാതെ നിങ്ങളുടെ ഉറക്കത്തെ മികച്ച രീതിയിലാക്കി മാറ്റാന്‍ എല്‍-തിനൈന്‍ ഘടകങ്ങള്‍ സഹായിക്കുന്നു.
  • സുഗന്ധമാര്‍ന്നതും രുചിയുള്ളതുമായ ഈ ചായ കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്‌ട്രോളായ LDL കൊളസ്‌ട്രോളുകള്‍ കുറയ്ക്കാന്‍ സാധിക്കും. ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.
  • നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്ന ഓക്‌സിഡേറ്റീവ് നാശനഷ്ടങ്ങള്‍ ക്യാന്‍സറിന്റെ വളര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണമാണെന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ആന്റി ഓക്സിഡന്റുകള്‍ ഈ അവസ്ഥയില്‍ നിന്നും സംരക്ഷണം നല്‍കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ഗ്രീന്‍ ടീ ഉള്‍പ്പെടുത്തുന്നതിലൂടെ ക്യാന്‍സറിനെ ചെറുക്കാനും കഴിയും.
  • ഗ്രീന്‍ ടീ യില്‍ കാണപ്പെടുന്ന കഫീന്‍ നിങ്ങളുടെ മാനസികാവസ്ഥയെ ഉയര്‍ത്തുകയും നിങ്ങള്‍ക്ക് ശാന്തമായ അനുഭവം നല്‍കുകയും ചെയ്യുന്നു. ഗ്രീന്‍ ടീയിലെ എല്‍-തിനൈന്‍ ഘടകം വിഷാദരോഗ ലക്ഷണങ്ങളെ ചെറുക്കാന്‍ സഹായകമായ ഒന്നായി കണക്കാക്കിയിരിക്കുന്നു.
  • സന്തോഷമുള്ള പോസിറ്റീവ് വ്യക്തിയായിരിക്കണോ, ഗ്രീന്‍ ടീ കുടിക്കൂ. ഇത് നിങ്ങളുടെ സെറോടോണിന്‍, ഡോപാമൈന്‍ തുടങ്ങിയ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്തേജനം വര്‍ധിപ്പിച്ചുകൊണ്ട് മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും ഇത് പ്രധാന പങ്കു വഹിക്കുന്നു.
  • ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഗ്രീന്‍ ടീ കുടിക്കുന്നത് പതിവാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന കാര്യം അറിയാമോ? നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് കത്തുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന തെര്‍മോജെനിക് ഗുണങ്ങള്‍ ഗ്രീന്‍ ടീയിലുണ്ട്. ഒരു കപ്പ് ഗ്രീന്‍ ടീ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനുമെല്ലാം സഹായിക്കും.മാത്രമല്ല മിഡ്‌നൈറ്റ് ക്രേവിംഗ്‌സ് അഥവാ പാതിരാത്രിയിലെ ഭക്ഷണക്കൊതിയും ഇതില്ലാതെയാക്കും.
  • ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകളായ പോളിഫെനോള്‍സിന് വേദനകള്‍ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് എതിരെ പ്രതിരോധ വലയം സൃഷ്ടിക്കാനും ഇവ സഹായിക്കും. നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഗ്രീന്‍ ടീ സഹായിക്കുന്നു.
  • ആരോഗ്യകരമായ ചര്‍മ്മവും തിളങ്ങുന്ന മുടിയുമെല്ലാം നിങ്ങളുടെ പ്രായാധിക്യ ലക്ഷണങ്ങളെ പുറത്തു കാണിക്കാതിരിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. ഇതിനെല്ലാം സഹായിക്കുന്ന പ്രധാന ചേരുവയാണ് ഗ്രീന്‍ ടീ.
  • ഗ്രീന്‍ ടീ പതിവായി കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിന്റെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സാധിക്കും.
('Are we doing enough to be fit from inside' എന്ന ടെട്‌ലി ഗ്രീന്‍ ടീ (ടാറ്റ ഗ്ലോബല്‍ ബവറിജസ് ലിമിറ്റഡ്) അവതരിപ്പിച്ച വെബിനാറില്‍ നിന്ന്.)


Related Articles
Next Story
Videos
Share it