2022 ല്‍ ഫിറ്റ്‌നസ് ട്രെന്‍ഡ് ലിസ്റ്റിലേക്കെത്തുന്ന 10 കാര്യങ്ങള്‍ ഇവയാണ്

കോവിഡ് മാറ്റി മറിച്ച രണ്ടാം വര്‍ഷമാണ് ഇത്. 2021 പോലെ 2022 ലും ആരോഗ്യപരിചരണത്തില്‍ ഏറെ നിയന്ത്രണങ്ങളോടെയുള്ള ചില ശീലങ്ങള്‍ ആകും പ്രായോഗികമാകുക. ആരോഗ്യ പരിചരണത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായെങ്കിലും പുറത്തേക്ക് പോകാതെ, ആള്‍ക്കൂട്ടത്തെ ഒഴിവാക്കി ശരിയായ വ്യായാമവും ആരോഗ്യ പരിചരണങ്ങളും പരിശീലിക്കാനാകും ഇത്തവണ കൂടുതല്‍ പേര്‍ ശ്രദ്ധ കൊടുക്കുക എന്ന് അമേരിക്കന്‍ കോളെജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ (ACSM) 4500 ഓളം ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടുകളില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

ഇതാ ഈ വര്‍ഷം ട്രെന്‍ഡിംഗ് ആകാവുന്ന 10 കാര്യങ്ങള്‍ ആണ് ഇവിടെ പറയുന്നത്.

1.വിയറബ്ള്‍ ഫിറ്റ്‌നസ് ഗാഡജറ്റുകള്‍
ധരിക്കാവുന്ന സാങ്കേതികവിദ്യ അഥവാ ഫിറ്റ്നസ് ട്രാക്കറുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹൃദയമിടിപ്പ് മോണിറ്ററുകള്‍ തുടങ്ങിയവ പോലുള്ള ഉപകരണങ്ങള്‍ കൂടുതല്‍ ഉപയോഗിച്ച് തുടങ്ങും. ഹൃദയമിടിപ്പ്, കലോറി, ഇരിക്കുന്നതും ഉറങ്ങുന്നതുമായ സമയം, രക്തസമ്മര്‍ദ്ദം, ശ്വസന നിരക്ക്, എന്നിവ ട്രാക്ക് ചെയ്യുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യു്‌നന ഇവയ്ക്ക് കൂടുതല്‍ ഉപഭോക്താക്കളുണ്ടാകും.
2.ഹോം ജിമ്മുകള്‍
സോളോ അല്ലെങ്കില്‍ ഫാമിലി ആക്ടിവിറ്റികള്‍ക്കായി വീട്ടില്‍ കുറഞ്ഞ ഉപകരണങ്ങളോ ട്രെഡ്മില്ലുകളും ബൈക്കുകളും ഉപയോഗിച്ചുള്ള വ്യായാമ ചിട്ടകളും ഒപ്പം ഹോം ജിമ്മുകളും ശീലമാകും.
3.ഔട്ട് ഡോര്‍ ആക്റ്റിവിറ്റികള്‍ നിയന്ത്രണത്തോടെ
ചെറിയ ഗ്രൂപ്പ് നടത്തങ്ങള്‍, ഗ്രൂപ്പ് റൈഡുകള്‍, സംഘടിത ഹൈക്കിംഗ് ഗ്രൂപ്പുകള്‍ എന്നിവ ആയിരിക്കും കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുക. ഒരു പാര്‍ക്കിലോ ഹൈക്കിംഗ് ഏരിയയിലോ ബൈക്ക് ട്രയിലിലോ ഹ്രസ്വവും ദൈര്‍ഘ്യമേറെ ഇല്ലാത്തതുമായ ഇവന്റുകള്‍ക്കായിട്ടാകും കൂടി ചേരുക. അതും ഏറെ ശ്രദ്ധയോടെയാകും ഇവയെല്ലാം.
4.സ്‌ട്രെംഗ്ത് ട്രെയ്‌നിംഗ്
ഭാരമുപയോഗിച്ചുള്ള സ്‌ട്രെംഗ്ത് ട്രെയ്‌നിംഗ് ഇത്തവണയും ട്രെന്‍ഡ് ആകും. ബാര്‍ബെല്‍സ്, കെറ്റില്‍ബെല്‍സ്, ഡംബെല്‍സ് കൂടാതെ/അല്ലെങ്കില്‍ മെഡിസിന്‍ ബോളുകള്‍ എന്നിവയുടെ ഉപയോഗം ആകും കൂടുതല്‍.
5.ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം
ശരീരഭാരം കുറയ്ക്കാന്‍ കലോറി നിയന്ത്രണത്തിന്റെ ഒപ്പം ദൈനംദിന വ്യായാമ പരിപാടി ഉപയോഗിക്കും.
6.പേഴ്‌സണല്‍ ട്രെയ്‌നിംഗ്
വ്യക്തിഗത പരിശീലനങ്ങള്‍ കൂടും. വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വര്‍ക്കൗട്ടുകള്‍ നിര്‍ദേശിക്കുന്നതിനായി ഒരു ക്ലയന്റുമായി ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന പരിശീലകനുമായിട്ടാകും (ഫിറ്റ്നസ് കോച്ച്) ട്രെയ്‌നിംഗും ഭക്ഷണ ക്രമീകരണവും.
7.ഹൈ ഇന്റന്‍സിറ്റി
High-intensity interval training (HIIT). 30 മിനിറ്റ് (അല്ലെങ്കില്‍ അതില്‍ കുറവ്) സെഷനില്‍ തുടര്‍ച്ചയായി ചെയ്യുന്ന കായിക പരിശീലനത്തോടയുള്ള എച്ച് ഐ ഐ ടി വ്യായാമങ്ങള്‍ എല്ലാ കാലത്തും ഹിറ്റ് ആണ് ഇവ പെട്ടെന്ന് കലോറി കുറയ്ക്കാന്‍ സഹായിക്കുന്നതാണെങ്കിലും ഡോക്ടറുടെ നിര്‍ദേശപ്രകാരമേ ചെയ്യാവൂ.
8.ശരീരഭാരം പരിശീലനം
കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പുഷ്-അപ്പുകള്‍ക്കും പുള്‍-അപ്പുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്താതെ, ഫിറ്റ്‌നസിനൊപ്പം 'ബേസിക്‌സിലേക്ക്' മടങ്ങാന്‍ ഈ പ്രവണത ആളുകള്‍ തെരഞ്ഞെടുക്കും.
9.ഓണ്‍ലൈന്‍ ലൈവ്, ഓണ്‍ ഡിമാന്‍ഡ് വ്യായാമ ക്ലാസുകള്‍.
ഗ്രൂപ്പ്, വ്യക്തിഗത വ്യായാമ പരിപാടികള്‍ ഓണ്‍ലൈനില്‍ എത്തിക്കുന്നതിന് ഡിജിറ്റല്‍ സ്ട്രീമിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. തത്സമയമായോ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ക്ലാസോ ഇതിനായി ഉപയോഗിക്കാം.
10.ഹെല്‍ത്ത്/വെല്‍നസ് കോച്ചിംഗ്
ബിഹേവിയറല്‍ സയന്‍സിനെ ഹെല്‍ത്ത് പ്രൊമോഷന്‍, ലൈഫ്‌സ്‌റ്റൈല്‍ മെഡിസിന്‍ പ്രോഗ്രാമുകളിലേക്ക് സമന്വയിപ്പിക്കുന്നതാണിത്. ഒറ്റയ്ക്കുള്ളതും ചെറുതുമായ ഗ്രൂപ്പുകളിലൂടെയാകും ഇവ കൂടുതല്‍ പേര്‍ പരിശീലിക്കുക. ലക്ഷ്യ ക്രമീകരണവും പ്രോത്സാഹനവും ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലഭ്യമാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.


Related Articles

Next Story

Videos

Share it