ഇന്ന് ബ്രെയ്ന്‍ ട്യൂമര്‍ ദിനം; രോഗ നിര്‍ണയം തന്നെ പ്രതിരോധം, ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്

ജൂണ്‍ 8- ലോക ബ്രെയ്ന്‍ ട്യൂമര്‍ ദിനം. തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയായാണ് ബ്രെയ്ന്‍ ട്യൂമറിനെ ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നത്. ഈ വളര്‍ച്ച ക്യാന്‍സര്‍ മാത്രമല്ല പലപ്പോഴും. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികളാണ്, പ്രത്യേകിച്ച് തലച്ചോറില്‍ കാണപ്പെടുന്നത്. കഠിനമായ തലവേദന മുതല്‍ നിരവധി ലക്ഷണങ്ങളാണ് ട്യൂമറിനെ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ തലചുറ്റല്‍, ക്ഷീണം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുക, ഛര്‍ദ്ദി എന്നിവ ചിലരില്‍ കാണപ്പെടാറുണ്ട്. എന്നാല്‍ നിശ്ശബ്ദനായി പതിയിരിക്കുന്ന ട്യൂമറുകളുമുണ്ട്. പ്രകടമായ ലക്ഷണങ്ങളിലും ചിലപ്പോള്‍ കാഴ്ച ശക്തിയോ തലകറക്കമോ പോലുള്ള ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. അതായത് വസ്തുക്കളെ രണ്ടായി കാണുക, മങ്ങലുണ്ടാവുക, തുടങ്ങിയവ എല്ലാം കാണപ്പെട്ടേക്കാം.
ചിലരില്‍ ഓര്‍മക്കുറവ് ഉണ്ടാകുവാനും അപസ്മാരം ഉണ്ടാകുവാനും സാധ്യത ഉള്ളതായും പഠനങ്ങള്‍ പറയുന്നു. ഞരമ്പുകള്‍ക്ക് ബലക്ഷയവും അതുമൂലം ശരീരത്തിന്റെ ഒരു ഭാഗത്തിന് തളര്‍ച്ചയും ചിലരിലെ ലക്ഷണങ്ങളാണ്. ഡിപ്രഷനെന്നും മെഗ്രെയ്ന്‍ എന്നും രോഗ ലക്ഷണങ്ങളെ അവഗണിക്കരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
സംസാരത്തിലെ ബുദ്ധിമുട്ട്, ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ പോലും കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് കണ്ണില്‍ ഇരുട്ട് വീഴുന്നത് പോലെ തോന്നുക എന്നീ ലക്ഷണങ്ങളും അവണിക്കരുത്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ ആവശ്യമായ പരിശോധനകള്‍ നടത്താനും വൈദ്യസഹായം തേടാനും തയ്യാറാകണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏറ്റവും വേഗത്തില്‍ രോഗ നിര്‍ണയം നടത്തേണ്ടത് രോഗത്തിനുള്‌ല ചികിത്സയും കൂടുതല്‍ ഫലവത്താക്കിയേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it