Begin typing your search above and press return to search.
തത്സമയ ജനന നിരക്ക്; കേരളത്തില്‍ ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ ഇടിവ്
കേരളത്തിലെ തത്സമയ ജനന നിരക്ക് ആദ്യമായി നാല് ലക്ഷത്തില്‍ താഴെയായി. തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയ സിവില്‍ രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം 2021-ല്‍ കേരളത്തില്‍ തത്സമയ ജനനങ്ങളില്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഇടിവ് ആണ് ഇത്. ജനിക്കുകയും ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുന്ന കുട്ടികളുടെ കണക്കാണിത്.
2020 നും 2021 നും ഇടയില്‍ നടന്ന തത്സമയ ജനനങ്ങളുടെ എണ്ണം 71,000 ആയിട്ടാണ് കുറഞ്ഞത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ വലിയ കുറവാണിതെന്നും ഡാറ്റ ചൂണ്ടിക്കാട്ടുന്നു.
ജില്ലകളുടെ കണക്കെടുത്താല്‍ എറണാകുളത്താണ് ജനന നിരക്ക് അല്‍പ്പമെങ്കിലും കൂടുതല്‍. മറ്റ് ജില്ലകളില്‍ ജനനങ്ങള്‍ 1,000 മുതല്‍ 16,000 വരെ കുറഞ്ഞപ്പോള്‍, എറണാകുളത്ത് ഇത് 2020ലെ 26,190 എന്ന നിരക്കില്‍ നിന്ന് 2021 ല്‍ 27,751 ആയി ഉയര്‍ന്നു.
എന്നാല്‍ പതിവിലും വിപരീദമായി മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കുത്തനെയുള്ള ഇടിവ് പ്രകടമാണ്, 18%- 22% കുറവ് ആണ് ഈ ജില്ലകളില്‍രേഖപ്പെടുത്തിയിട്ടുള്ളത്.
Next Story
Videos