നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ എന്തു പറയുന്നു?

ജനസംഖ്യ, കുടുംബാസൂത്രണം, ശിശു- ഗര്‍ഭാരോഗ്യം, പോഷകാഹാരം, ഗാര്‍ഹിക പീഡനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന സൂചനകള്‍ നല്‍കുന്ന നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-5 കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പുറത്തിറക്കി. 707 ജില്ലകളില്‍ നിന്നുള്ള 6.37 ലക്ഷം കുടുംബങ്ങളിലാണ് സര്‍വേ നടത്തിയത്. ചില സുപ്രധാന കണക്കുകള്‍ നോക്കാം.

  • കൗമാരക്കാരിലെ ഗര്‍ഭധാരണം 7.9 ശതമാനത്തില്‍ നിന്ന് 6.8% ആയി കുറഞ്ഞു
  • അമിതവണ്ണം മൂലമുള്ള പ്രശ്നം സ്ത്രീകള്‍ക്കിടയില്‍ 21 ശതമാനത്തില്‍ നിന്ന് 24% ആയി ഉയര്‍ന്നു, പുരുഷന്മാരില്‍ 19 ശതമാനത്തില്‍ നിന്ന് 23% ആയി
  • കുടുംബാസൂത്രണ പദ്ധതികളുടെ ഉപയോഗം കൂടി, ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജനന നിരക്ക് ലക്ഷ്യത്തില്‍ (2.1) നിന്നും താഴോട്ടുപോയി.
  • കേരളത്തിലെ മൂന്നിലൊരു ഭാഗം ആളുകളും (15-49 വയസ്) പൊണ്ണത്തടിയന്മാര്‍.
  • കേരളത്തിലെ 99% കുടുംബത്തിലും ശുചീകരണ സംവിധാനമുണ്ട് . ബിഹാറില്‍ 49% കുടുംബങ്ങളില്‍ മാത്രം.
പകുതി പേര്‍ക്കും സര്‍ക്കാര്‍ ആരോഗ്യസേവനം വേണ്ട
സര്‍വേ നടത്തിയവരില്‍ പകുതി പേരും (49.9%) 2019-21 വര്‍ഷത്തില്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിച്ചിട്ടില്ല. എന്നാല്‍ മുമ്പത്തെ അവസ്ഥയില്‍ നിന്ന് മെച്ചമുണ്ടായിട്ടുണ്ട് .
2015-16 സര്‍വേ പ്രകാരം 55.1% പേരും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നില്ല. ദേശീയതലത്തില്‍ വളരെ മോശം സേവനമാണ് സര്‍ക്കാര്‍ തലത്തിലുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ നല്‍കുന്നതെന്ന കാരണമാണ് സര്‍വേ ചുണ്ടികാട്ടുന്നത്. അതേസമയം, ലക്ഷദ്വീപ് പോലുള്ള ദ്വീപ് പ്രദേശങ്ങളില്‍ 95 ശതമാനത്തില്‍ കൂടുതലും ആശ്രയിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയാണ്.
  • ഏറ്റവും കൂടുതല്‍ ബിഹാര്‍ (80%)
  • പിന്നെ ഉത്തര്‍പ്രദേശ് (75%)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it