കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് ഫൈസറിന് യുഎസ് അനുമതി

ഫൈസറിന്റെ കോവിഡ് വാക്‌സിന് കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി യുഎസ്. അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. ഇതോടെ രാജ്യത്തെ 28 ദശലക്ഷം കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കും. അടുത്ത ആഴ്ച കുട്ടികളില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നാണ് വിവരം.

മൂന്ന് ആഴ്ചകളുടെ ഇടവേളകളില്‍ ആണ് രണ്ട് ഡോസ് വാക്‌സിന്‍ കുട്ടികളില്‍ നല്‍കുക. 10 മൈക്രോഗ്രാം ആകും ഒരു ഡോസ്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അളവിന്റെ മൂന്നില്‍ ഒന്ന് മാത്രമാണിത്. കുട്ടികള്‍ക്ക് നല്‍കുന്നതിനായി 50 ദശലക്ഷം ഡോസ് വാക്‌സിന്‍ യുഎസ് വാങ്ങിയതായി ഫൈസര്‍ അറിയിച്ചിട്ടുണ്ട്.

കുട്ടികളില്‍ 90.7 ശതമാനം ഫലപ്രാപ്തിയാണ് ഫൈസര്‍ വാക്‌സിന് ഉള്ളത്. വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് 3000ല്‍ അധികം കുട്ടികളിലാണ് ഫൈസര്‍ പഠനം നടത്തിയത്. 12 മുതല്‍ 15 വരെയുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനും 16 വയസിന് മുകളിലുള്ളവരില്‍ പൂര്‍ണ ഉപയോഗത്തിനും ഫൈസര്‍ വാക്‌സിന് അനുമതി ലഭിച്ചിരുന്നു.

Related Articles
Next Story
Videos
Share it