Begin typing your search above and press return to search.
സമീറ റെഡ്ഡി പങ്കുവയ്ക്കുന്നു, കോവിഡിന് ശേഷം ആരോഗ്യം തിരികെ പിടിക്കാനുള്ള ഡയറ്റ്
സിനിമാ താരം സമീറയും കുടുംബവും കോവിഡില്‍ നിന്ന് മുക്തരായത് ഈ അടുത്തിടെയാണ്. പെട്ടെന്ന് സുഖം പ്രാപിക്കാന്‍ വ്യായാമം തന്നെ സഹായിച്ചെന്ന് സമീറ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. എല്ലാവരോടും ശാരീരിക ക്ഷമത കൂട്ടാനുള്ള വ്യായാമങ്ങള്‍ ചെയ്യണമെന്നാണ് സമീറ ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ കൊവിഡാനന്തര ഡയറ്റ് പങ്കുവയ്ക്കുകയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് താരത്തിന്റെ പോസ്റ്റ്.
രോഗബാധിതരായ ആളുകളില്‍ കാണുന്ന ക്ഷീണവും മറ്റ് ശാരീരിക-മാനസിക പ്രശ്നങ്ങളും. ഇവയെ തരണം ചെയ്യാന്‍ ആരോഗ്യകരമായ ഭക്ഷണം വളരെ പ്രധാനമാണ്. അത്തരത്തില്‍ കോവിഡ് മുക്തിക്ക് ശേഷവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സമീറ പറയുന്നു.
സമീറയുടെ പോസ്റ്റ് കോവിഡ് ഡയറ്റ്:
1. കരിക്കിന്റെ അല്ലെങ്കില്‍ നെല്ലിക്കാ ജ്യൂസ്/ നാരങ്ങാവെള്ളം എന്നിവ ദിവസവും.
2. ഈന്തപ്പഴം, കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി, നെല്ലിക്ക, പഴങ്ങള്‍ ദിവസേന ചെറിയ അളവില്‍.
3. ശര്‍ക്കര, നെയ്യ് തുടങ്ങിയവ മിതമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
4. പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും ധാരാളം.
5. ജങ്ക് ഫുഡ് ഒഴിവാക്കാം.
6. നന്നായി ഉറങ്ങുക. ഫോണ്‍, ടിവി ഉപയോഗം കുറയ്ക്കാം.
7. ദിവസവും രാവിലെ 15 മിനിറ്റ് വെയില്‍ കൊള്ളാം.
8. ചെറിയ രീതിയിലുള്ള വ്യായമങ്ങള്‍, യോഗ എന്നിവ ചെയ്യാം.
Next Story
Videos