ചൂടില്‍ തളരേണ്ട, ഓഫീസിലും വീട്ടിലും ശ്രദ്ധിക്കാം ചില പ്രതിരോധ മാര്‍ഗങ്ങള്‍

കേരളത്തില്‍ ചൂട് വര്‍ധിച്ചിരിക്കുകയാണ്. ചൂടിനെ പോടിച്ച് ഓഫീസിലും പുറത്തും പോകാതിരിക്കാന്‍ കഴിയില്ലല്ലോ. ഒപ്പം മാസ്‌ക് വയ്ക്കാതിരിക്കാനും കഴിയില്ല. ക്ഷീണം മാത്രമല്ല, ചര്‍മ്മത്തിനും ചൂട് കാലത്ത് ധാരാളം പ്രശ്‌നങ്ങള്‍ കടന്നു വന്നേക്കാം. ചര്‍മം ചുവന്ന നിറത്തിലാകുക, ചൂടുകുരു, അണുബാധ എന്നിവ ഉണ്ടാകുക, അമിതമായി വിയര്‍ക്കുക, ചര്‍മ്മത്തില്‍ കറുത്ത നിറത്തില്‍ പൊള്ളലേല്‍ക്കുക, ഇവയൊക്കയൊണ് സൂര്യാഘാതം ചര്‍മ്മത്തിലേല്‍പ്പിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ആണ്. ചൂട് കൂടാനുള്ള സാഹചര്യത്തില്‍ അല്‍പം ശ്രദ്ധ വെച്ചാല്‍ വേനലിലെ ആരോഗ്യപ്രശ്നങ്ങളെ നേരിടാം. ഓഫീസില്‍ പോകുമ്പോഴും വീട്ടിലും ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചൂടിനെ പ്രതിരോധിക്കാം.

ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങള്‍
പുറത്തു പോകുമ്പോഴും ഓഫീസിലും വീട്ടിലും അയഞ്ഞതും, ഇളം നിറങ്ങളിലുള്ളതും കനംകുറഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ കൂടുതല്‍ ധരിക്കാന്‍ ശ്രമിക്കുക. ഉപയോഗിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കരുത്. നൈലോണ്‍, പോളിസ്റ്റര്‍ എന്നിവ ഉപയോഗിക്കരുത്. ചൂട് കാലത്ത് ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കോട്ടന്‍ അടിവസ്ത്രങ്ങളും സോക്‌സും ശീലമാക്കുക. അവ ശരീരത്തെ വിയര്‍ക്കാന്‍ അനുവദിക്കില്ല. കോട്ടന്‍ മാസ്‌കുകള്‍ മാത്രം ഉപയോഗിക്കുക.
വെള്ളം
ചൂടുകാലത്ത് വെള്ളം ധാരാളം കുടിക്കുക. മിനിമം മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. മധുരപാനീയങ്ങള്‍ ഒഴിവാക്കുക. സോഡ, മറ്റു കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ ഉപയോഗിക്കരുത്. ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം ആരോഗ്യപ്രദമായ വെള്ളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
കുടകളും സണ്‍ഗ്ലാസുകളും
പുറത്തിറങ്ങുമ്പോള്‍ അള്‍ട്രാ വയലറ്റ് കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക. മാത്രമല്ല, പുറത്തിറങ്ങുമ്പോള്‍ ചെരിപ്പോ അല്ലെങ്കില്‍ ഷൂ ധരിക്കുക. അള്‍ട്രാവയലറ്റ് രശ്മികളെപ്പോലെ കണ്ണിനെ ഗുരുതരമായി ബാധിക്കുന്ന സൂര്യരശ്മികളെ തടയുന്നവയാണ് സണ്‍ഗ്ലാസുകള്‍. 90-100ശതമാനം യു.വി രശ്മികളും തടയുന്ന തരത്തിലുള്ള സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുക.
സണ്‍ സ്‌ക്രീനും ലിപ്ബാമുകളും
സണ്‍പ്രൊട്ടക്ഷന്‍ ലോഷനുകളോ ക്രീമുകളോ സ്‌കിന്‍ ഡോക്ടറോട് ചോദിച്ച് വാങ്ങി ഉപയോഗിക്കുക. സണ്‍സ്‌ക്രീനുകള്‍ തൊലിയെ എന്ന പോലെ ലിപ്ബാമുകള്‍ നിങ്ങളുടെ ചുണ്ടുകളെയും സംരക്ഷിക്കും. ഇവയുടെയും എസ്.പി.എഫ് റേറ്റിംഗ് ശ്രദ്ധിക്കണം. പുറത്തുപോയി വന്നാല്‍ തണുത്ത തൈര് മുഖത്തും കഴുത്തിലും കൈകാലുകളിലും പുരട്ടി ഉണങ്ങും മുമ്പ് കഴുകിയിട്ട് തണുത്ത വെള്ളത്തില്‍ കുളിക്കാം. കുളിക്കുന്ന വെള്ളത്തില്‍ നാരങ്ങാ നീര് ചേക്കുന്നതും തലേ ദിവസം രാമച്ചം ഇട്ടു വയ്ക്കുന്നതും ശരീര ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.
ചായ, കോഫി, മദ്യം എന്നിവ ഒഴിവാക്കുക
ചായ, കോഫി, മദ്യം എന്നിവ ചൂട് കാലത്ത് ഒഴിവാക്കുന്നത് ശരിരത്തിന് നല്ലതാണ്. കാരണം ഇവ നമ്മുടെ ശരീരത്തിലെ ജലാംശം നീക്കുന്നതിന് ഇടയാകും. അതിനാല്‍ തന്നെ അവയ്ക്കു പകരം പഴച്ചാറുകളോ കരിക്കിന്‍ വെള്ളമോ ധാരാളം കുടിക്കുക.
മധുരമില്ലാതെ ജ്യൂസുകള്‍
ചൂട് കാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ ശാരീരിക ഊഷ്മാവും വ്യത്യാസപ്പെടും അതിനാല്‍ അധികം മധുരമോ ഉപ്പോ ഉപയോഗിക്കരുത്. മധുരമില്ലാതെ പഴച്ചാറുകള്‍ കുടിക്കുക. തണ്ണീര്‍മത്തന്‍ പോലുള്ളവ മധുരമില്ലാതെ ഇഞ്ചി ചേര്‍ത്ത് ജ്യൂസ് ആക്കി കുടിക്കാം.
ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് നല്ലത്. ഓഫീസില്‍ അധികം ചൂട് ഏല്‍ക്കാത്ത കുപ്പികളില്‍ വെള്ളം സൂക്ഷിക്കുക. ഓരോ 15 മിനിട്ടും വെള്ളം കുടിക്കുക. അധികം വെള്ളം കുടിക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുവദിക്കാത്തവര്‍ ഡോക്ടറോട് ചോദിച്ച് വെള്ളം കുടിക്കാനും ജ്യൂസ് ഉപയോഗിക്കാനുമുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുക.




Related Articles
Next Story
Videos
Share it