ജീവന്റെ വിലയുള്ള അംഗീകാരം; മലേറിയ വാക്‌സിന് ഡബ്ല്യുഎച്ച്ഒ അനുമതി

പ്രതിവര്‍ഷം നാല് ലക്ഷത്തിലേറെ പേരുടെ ജീവന്‍ കവരുന്ന മലേറിയ എന്ന മാരക രോഗത്തിന്റെ വാക്‌സിന് അംഗീകാരം. കുട്ടികളിലും കുത്തിവയ്പു നടത്താവുന്ന ആദ്യ വാക്‌സിനാണ് ഇത്. മോസ്‌ക്വിരിക്‌സ് മലേറിയ വാക്‌സിന്‍ എന്ന പേരിലുള്ള വാക്‌സിന്‍ ഗ്ലാസ്‌കോസ്മിത് ക്ലൈന്‍ (ജിഎസ്‌കെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി) ആണ് നിര്‍മിച്ചിട്ടുള്ളത്.

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് RTS, S/AS01 മലേറിയ അല്ലെങ്കില്‍ മോസ്‌ക്വിരിക്‌സ് - ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാവ് ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ (GSK) വികസിപ്പിച്ച വാക്‌സിന്‍ അംഗീകാരം നേടിയതായി അറിയിച്ചത്. 'ആര്‍ടിഎസ്, എസ് മലേറിയ വാക്‌സിന്‍, 30 വര്‍ഷത്തിലേറെയായി പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഗതി മാറ്റുന്നു. ഈ വാക്‌സിന്‍ ലോകത്തിന് ഒരു സമ്മാനമാണ്'. ടെഡ്രോസ് അഭിപ്രായപ്പെട്ടു.
വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരെ നിരവധി പ്രതിരോധ കുത്തിവയ്പ്പുകള്‍ നിലവിലുണ്ട്, എന്നാല്‍ രോഗം പരത്തുന്ന ജീവികള്‍ക്കെതിരെ (കൊതുക്) വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത് ഇതാദ്യമാണ്.
മലേറിയ പരത്തുന്ന രോഗാണുക്കളായ പ്ലാസ്‌മോഡിയം ഫാല്‍സിപാരത്തിനെതിരെ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നു. ലോകത്ത് ഏറ്റവും മാരകമായ ഒന്നാണ് ഇത്.
മലേറിയ മുതിര്‍ന്നവരിലും വരുമെങ്കിലും 67 ശതമാനം കുട്ടികളിലാണ് വരാനിടയുള്ളത്. 400000 പേരാണ് ഓരോ വര്‍ഷവും മലേറിയ മൂലം മരണപ്പെടുന്നതെന്നും ലോകാരോഗ്യ സംഘടന വിശദമാക്കി. പനി, തലവേദന, പേശിവേദന, തുടര്‍ന്ന് തണുപ്പിന്റെ ചക്രങ്ങള്‍, പനി, അമിത വിയര്‍പ്പ് എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍.
15 മില്യണ്‍ ഡോസുകളാണ് ഇപ്പോള്‍ ജിഎസ്‌കെ വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള മാര്‍ക്കറ്റ് പഠനറിപ്പോര്‍ട്ട് പറയുന്നത്, മലേറിയ വാക്‌സിന്‍ മിതമായതോ ഉയര്‍ന്നതോ ആയ രോഗം പകരുന്ന പ്രദേശങ്ങളില്‍ പൂര്‍ണമായും വിന്യസിക്കുകയാണെങ്കില്‍ 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 50 മുതല്‍ 110 ദശലക്ഷം ഡോസുകള്‍ വരെ ആവശ്യമായി വന്നേക്കാമെന്നാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it