യാകുള്‍ട്ട്: കുഞ്ഞന്‍ കുപ്പികളിലെ ആരോഗ്യപാനീയം ഇനി കേരളത്തിലും

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന, ലോകോത്തര ആരോഗ്യപാനീയം യാകുള്‍ട്ട് കേരള വിപണിയിലെത്തി. ആരോഗ്യപാനീയ രംഗത്തെ കള്‍ട്ട് ബ്രാന്‍ഡായ യാകുള്‍ട്ടിനെ കേരളത്തിലെത്തിക്കുന്നത് കൊച്ചിയിലെ ഹോസ്റ്റ് ഹോസ്പിറ്റാലിറ്റി സ്‌റ്റോറിന്റെ മാതൃകമ്പനിയായ ചോയ്‌സ് സ്‌പെഷ്യാലിറ്റി ഫുഡ് പ്രൊഡക്റ്റ്‌സാണ്. 1920കളില്‍ ഗവേഷണമാരംഭിച്ച് ജപ്പാനിലെ ഡോ. മിനോരു ഷിരോറ്റ വികസിപ്പിച്ചെടുത്ത യാകുള്‍ട് 2005ലാണ് യൂറോപ്യന്‍ ഫുഡ് വമ്പനായ ഡാനോണുമായിച്ചേര്‍ന്ന ഹരിയാനയില്‍ സംയുക്തസംരഭമാരംഭിച്ചത്. 2008ല്‍ ഉല്‍പ്പാദനമാരംഭിച്ച ഈ പ്ലാന്റില്‍ നിന്നുള്ള യാകുള്‍ട് ഘട്ടങ്ങളായി ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളില്‍ ലഭ്യമായി തുടങ്ങിയിരുന്നെങ്കിലും കേരളത്തില്‍ എത്തുന്നത് ഇതാദ്യമായാണ്. സെലിബ്രിറ്റികളുടെയും ലോകരാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന ബിസിനസുകാരുടെയും പ്രൊഫഷണലുകളുടെയും എല്ലാം ഇഷ്ടപാനീയമാണിത്.

ആദ്യഘട്ടത്തില്‍ കൊച്ചിയിലെ ലുലു ഉള്‍പ്പെടെയുള്ള ഹൈപ്പര്‍/സൂപ്പര്‍മാര്‍ക്കറ്റുകളിലും നക്ഷത്ര ഹോട്ടലുകളിലും വൈറ്റിലയിലെ ഹോസ്റ്റ് ഹോസ്പിറ്റാലിറ്റി സ്‌റ്റോറിലും ലഭ്യമായിരിക്കുന്ന യാകുള്‍ട് വൈകാതെ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുമെത്തുമെന്ന് ചോയ്‌സ് സ്‌പെഷ്യാലിറ്റി ഫുഡ് പ്രൊഡക്റ്റ്‌സ് ഡയറക്ടര്‍ അരുണ്‍ ആന്റണി പറഞ്ഞു.

എല്‍സിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലാക്‌റ്റോബാസിലസ് കസൈ സ്‌ട്രെയിന്‍ ഷിറോറ്റ എന്ന ഉപകാരികളായ ബാക്റ്റീരിയ 650 കോടി എണ്ണം ഓരോ കുപ്പിയിലും ഉള്‍ക്കൊള്ളുന്ന സ്വാദിഷ്ടമായ മില്‍ക് ഡ്രിങ്കാണ് യാകുള്‍ട്. ജീവനോടെ തന്നെ നമ്മുടെ ദഹനേന്ദ്രിയവ്യൂഹത്തിലെത്തുന്ന ഇവ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2018ലെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള 39 രാജ്യങ്ങളിലായി ഒരു ദിവസം യാകുള്‍ടിന്റെ പ്രസിദ്ധമായ 65 മില്ലി കൊള്ളുന്ന 3.9 കോടി എണ്ണം കുപ്പികളാണ് വില്‍പ്പന നടക്കുന്നത്. ഇന്ത്യയില്‍ ബംഗളൂരൂവില്‍ മാത്രം മാസം തോറും 60 ലക്ഷത്തിലേറെ കുപ്പികള്‍ വിറ്റഴിയുന്നുണ്ട്.

യാകുള്‍ട്, മധുരം കുറഞ്ഞതും വിറ്റമിന്‍ ഡിയും ഇയും ചേര്‍ത്ത യാകുള്‍ട് ലൈറ്റ് എന്നീ രണ്ട് വകഭേദങ്ങളിലാണ് യാകുള്‍ട് ലഭിക്കുക. 65 മില്ലിയുടെ പ്രസിദ്ധമായ കുഞ്ഞുപ്ലാസ്റ്റിക് കുപ്പികളുടെ 5 എണ്ണമുള്‍പ്പെടുന്ന പാക്കുകളായാണ് വില്‍പ്പന. യാകുള്‍ടിന്റെ 5 എണ്ണത്തിന്റെ പാക്കിന് 70 രൂപയും ലൈറ്റിന്റെ 5 എണ്ണത്തിന്റെ പാക്കിന് 85 രൂപയുമാണ് വില്‍പ്പനവില.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it