വീടിന് ഒരു കിടിലൻ മേയ്ക്കോവർ നൽകാം, പോക്കറ്റ് കാലിയാകാതെ

ലൈഫ് സ്റ്റൈൽ മാറുന്നതനുസരിച്ച് വീടിന്റെ ഇന്റീരിയർ എങ്ങനെയായിരിക്കണമെന്നുള്ള ആളുകളുടെ കാഴ്ച്ചപ്പാടിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗുണമേന്മ, ഈട്, വില, ഭംഗി, ഉപയോഗം ഇങ്ങനെ ഒരുപാട് ഘടകങ്ങൾ ഉപഭോക്താക്കൾ ശ്രദ്ധിക്കും. ഇവയെല്ലാം ഒത്തൊരുമിക്കുന്ന ഒരു മെറ്റീരിയലിനായി ലോകമെമ്പാടുമുള്ള നിർമാതാക്കൾ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ്.

ഈ ഘട്ടത്തിലാണ് അലുമിനിയത്തിന്റെ രംഗപ്രവേശം. ഭാരക്കുറവുകൊണ്ടും ഫ്ലെക്സിബിലിറ്റി കൊണ്ടും പണ്ടുതൊട്ടേ നമ്മുടെയിടയിൽ പ്രചാരം നേടിയ അലുമിനിയം, ഇപ്പോൾ ഇന്റീരിയർ രംഗത്ത് തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ്.

എന്തുകൊണ്ട് അലുമിനിയം?

 • ചിതലരിക്കില്ല
 • വാട്ടർ പ്രൂഫാണ്
 • തീപിടിക്കില്ല
 • വളരെക്കാലം ഈടുനിൽക്കും
 • ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യം
 • പൊടി പിടിക്കില്ല
 • തുരുമ്പ് പിടിക്കില്ല
 • വളരെ കുറഞ്ഞ മെയിൻന്റനൻസ് ചെലവ്
 • താരതമ്യേന വിലക്കുറവ്
 • ആകർഷകമായ ഡിസൈനുകൾ
 • റെമോഡൽ ചെയ്യാനുള്ള എളുപ്പം
 • പൂപ്പൽ പിടിക്കില്ല
 • ദുർഗന്ധമില്ല
 • ഇക്കോ-ഫ്രണ്ട്ലിയാണ്, റീസൈക്കിൾ ചെയ്യാവുന്നത്
 • ഈർപ്പമുള്ള കാലാവസ്ഥയിലും 100% സുരക്ഷിതം

തുടർച്ചയായ ഗവേഷണം

പുതിയ തലമുറയുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള നിർമിതികളാണ് 'ഭവന'ത്തിന്റെ അലുമിനിയം ഇന്റീരിയറുകളെ വ്യത്യസ്തമാക്കുന്നത്. ആരോഗ്യം, എർഗോണോമിക്‌സ് (ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനുതകുന്ന വിധത്തിൽ തൊഴിലിടത്തിൽ നടപ്പാക്കേണ്ട സൗകര്യങ്ങൾ) മുതലായ കാര്യങ്ങളിൽ അതീവ ശ്രദ്ധ നൽകി തയ്യാറാക്കുന്ന ഫർണീച്ചറുകളാണ് ഇവയെന്നും കമ്പനി പറയുന്നു.

ഇന്ത്യയിലെ ട്രോപിക്കൽ കാലാവസ്ഥയ്ക്കിണങ്ങുന്ന രീതിയിലാണിവ നിർമിച്ചിരിക്കുന്നത്. രണ്ടു വർഷത്തെ തുടർച്ചയായ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് അലുമിനിയം ഫർണിച്ചർ നിർമ്മാണ രംഗത്ത് ഭവനത്തിന്റെ കൈമുതൽ. ഉന്നത നിലവാരത്തിലുള്ള വാക്വം പൗഡർ കോട്ടിങ് പ്രോസസ് ഉപയോഗിച്ചാണ് വിവിധ തരത്തിലുള്ള വുഡൻ, പോളിഷ്‌ഡ് ടെക്സ്ച്ചറുകൾ ഇതിൽ ചേർക്കുന്നത്.

നല്ല വൃത്തിയുള്ള അടുക്കള!

'നല്ല വൃത്തിയുള്ള അടുക്കള' വേണമെങ്കിൽ 'ഭവന'ത്തിലെത്തിയാൽ മതി. മഴക്കാലത്തായാലും അല്ലെങ്കിലും ഈർപ്പം നിലനിൽക്കുന്ന സ്ഥലമാണ് കിച്ചൻ. എന്നാൽ ഭവനം ഒരുക്കി നൽകുന്ന കിച്ചനുകളിൽ ഈർപ്പം തങ്ങി നിൽക്കില്ല എന്ന പ്രത്യേകതയുണ്ട്. മാത്രമല്ല, ഈർപ്പം മൂലം കേടാകുകയുമില്ല. മറ്റ് മെറ്റീരിയലുകളെ അപേക്ഷിച്ച് വൃത്തിയാക്കാൻ എളുപ്പവുമാണ്.

ഇതുകൂടാതെ വാർഡ്രോബ്, ഇൻഡോർ-ഔട്ട്ഡോർ ഫർണീച്ചറുകൾ എന്നിവയും കമ്പനി നിർമ്മിക്കുന്നു

തുടർച്ചയായ അലുമിനിയം സപ്ലൈ ഉറപ്പാക്കാൻ മലബാർ എക്സ്ട്രൂഷൻസുമായി ഭവനം കൈകോർത്തിട്ടുണ്ട്.

വളരെ വേഗത്തിലും എളുപ്പത്തിലും അസംബിൾ ചെയ്യാമെന്നതാണ് ഭവനം അലുമിനിയം ഫർണീച്ചറുകളുടെ ഒരു പ്രത്യേകത. മെറ്റീരിയലിന് ആജീവനാന്ത വാറന്റിയും കമ്പനി ഓഫർ ചെയ്യുന്നു.

റെഡി-ടു-യൂസ് ഉത്പന്നങ്ങൾക്കൊപ്പം ഓരോ വ്യക്തിയുടെയും താല്പര്യങ്ങൾ അറിഞ്ഞു നിർമ്മിക്കുന്ന കസ്റ്റമൈസ്ഡ് സൊല്യൂഷനുകളും കമ്പനി നൽകുന്നുണ്ട്. എക്സിക്യൂട്ടീവുകൾ വീടോ ഓഫീസോ സന്ദർശിച്ച്, നിങ്ങളുടെ ഉപയോഗവും താല്പര്യവും അറി‍ഞ്ഞ അതിനനുസരിച്ച് ഇൻസ്റ്റലേഷനും ചെയ്തുകൊടുക്കുന്നു.

www.bavanam.com
For more information, contact: +91 9539399951

https://www.youtube.com/watch?v=8DPKWviKOkE

Disclaimer: This is a sponsored feature

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it