രണ്ട് ലക്ഷം രൂപ മുതല്‍മുടക്കില്‍ ഓട്ടോമൊബീല്‍ സര്‍വീസിംഗ്, ക്ലീനിംഗ് മേഖലകളില്‍ സംരംഭകനാകാം

മൂന്ന് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് കേരളത്തില്‍ മൊത്തം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 1.11 കോടിയായിരുന്നു. അതായത് മൂന്നിലൊരു കേരളീയന് വാഹനമുണ്ട്. മൂന്ന് വര്‍ഷം കൊണ്ട് വാഹനങ്ങളുടെ എണ്ണത്തില്‍ വീണ്ടും വലിയ വര്‍ദ്ധനയുണ്ടായി. ഏത് സാമ്പത്തിക പ്രതിസന്ധിയിലും ഇത്രയും വാഹനങ്ങളുടെ സര്‍വീസിംഗ് നടന്നേ പറ്റൂ. ഓട്ടോമൊബീല്‍ സര്‍വീസിംഗ് മേഖലയുടെ വലിയൊരു സാധ്യതയാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തുടങ്ങാനാകുന്ന മറ്റൊരു സംരംഭമാണ് വീടുകളും ഓഫീസുമൊക്കെ അണുവിമുക്തമാക്കിക്കൊടുക്കുന്ന ക്ലീനിംഗ് സേവനം.

ഓട്ടോമൊബീല്‍ രംഗത്ത് ഒരു സംരംഭം ആരംഭിക്കാന്‍ വലിയ മുതല്‍ മുടക്ക് വേണമെന്നാണ് പൊതുവേയുള്ള ചിന്താഗതി. എന്നാല്‍ രണ്ട് ലക്ഷം രൂപ മുതല്‍മുടക്കില്‍പ്പോലും ബിസിനസ് തുടങ്ങി വിജയിപ്പിക്കാനാകുമെന്ന് ഈ രംഗത്തെ കണ്‍സള്‍ട്ടന്റും ട്രെയ്‌നറും കെയര്‍ പോയ്ന്റ് മാനേജിംഗ് ഡയറക്റ്ററുമായ ഷമീം അക്ബര്‍ പറയുന്നു. ''ഓട്ടോമൊബീല്‍ സര്‍വീസിംഗ് ഏറെ സാധ്യതകളുള്ള ഒരു മേഖലയാണ്. അതുപോലെ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തിയുള്ളതാണ് ആധുനികരീതിയിലുള്ള ഒരു ക്ലീനിംഗ് സംരംഭം. നിശ്ചയദാര്‍ഢ്യവും സംരംഭം വിജയിപ്പിക്കണമെന്ന ഉറച്ച മനസുമുണ്ടെങ്കില്‍ ആര്‍ക്കും ഈ മേഖലകളില്‍ സംരംഭകനാകാം. നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കും ജോലി അന്വേഷിക്കുന്നവര്‍ക്കും ഒരുപോലെ ആകര്‍ഷകമാണ് ഇവ.'' ഷമീം അക്ബര്‍ ചൂണ്ടിക്കാട്ടുന്നു.

എങ്ങനെ സംരംഭകനാകാം?

ഈ രംഗത്ത് യാതൊരു വിധ മുന്‍പരിചയമോ അറിവോ ഇല്ലാത്തവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി സംരംഭം തുടങ്ങാനുള്ള എല്ലാ പിന്തുണയും ഒമ്പത് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷമീമിന്റെ നേതൃത്വത്തിലുള്ള കെയര്‍ പോയ്ന്റ് നല്‍കും. ഓരോരുത്തരുടെയും നിക്ഷേപിക്കാനുള്ള കഴിവിന് അനുസരിച്ച് ബിസിനസ് പ്ലാനുകള്‍ തയാറാക്കുന്നത് ഉള്‍പ്പടെയുള്ള എല്ലാക്കാര്യങ്ങള്‍ക്കും ഇവരുടെ അനുഭവസമ്പത്ത് സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താം. രണ്ട് ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ മുതല്‍മുടക്കില്‍ കേരളത്തില്‍ പലഭാഗത്തും സംരംഭകര്‍ക്കായി ഓട്ടോമൊബീല്‍ സര്‍വീസിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രാഥമികഘട്ടം കണ്‍സള്‍ട്ടിംഗാണ്. അതിനുശേഷം സൈറ്റ് വിസിറ്റ്. പിന്നീട് സ്ട്രക്ചറിലേക്കും ത്രിഡി പ്ലാനിംഗിലേക്കും കടക്കുന്നു. അതിനുശേഷം ലൈസന്‍സ് & സര്‍ട്ടിഫിക്കേഷന്‍, പൊലൂഷന്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവ നേടിയെടുക്കാനും കെയര്‍ പോയ്ന്റ് സഹായിക്കുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ സംരംഭം സ്ഥാപിക്കുക, ബ്രാന്‍ഡിംഗ് സപ്പോര്‍ട്ട് നല്‍കുക, ടെക്‌നിക്കല്‍ പ്രോജക്റ്റ് സപ്പോര്‍ട്ട്, പ്രോഡക്റ്റ്/സര്‍വീസ് ബിസിനസ്, സംരംഭകനും ജീവനക്കാര്‍ക്കും പരിശീലനം, എക്കൗണ്ട്‌സ് ട്രെയ്‌നിംഗ്, മെഷീന്‍ ട്രെയ്‌നിംഗ്, സ്വന്തം സിആര്‍എം, ഗാരേജ് സോഫ്റ്റ് വെയറും ആപ്പും, മീഡിയ സപ്പോര്‍ട്ട്... ഇതെല്ലാം കെയര്‍പോയ്ന്റിന്റെ സവിശേഷതകളാണ്. കൂടാതെ നിലവിലുള്ള ബിസിനസ് വിപുലീകരിക്കാനുള്ള എല്ലാ സഹായവും ലഭ്യമാക്കും.

ഏറെ അവസരങ്ങളുള്ള ക്ലീനിംഗ് മേഖല

ഈ കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ വാഹനം, വീട്, ഓഫീസ്, ഹോട്ടല്‍, ഹോസ്പിറ്റല്‍ തുടങ്ങിയവ അണുവിമുക്തമാക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള പരിശീലനവും മെഷിനറിയും അടങ്ങുന്ന എല്ലാ പിന്തുണയും കെയര്‍ പോയ്ന്റ് നല്‍കുന്നുണ്ട്. സ്റ്റീം മെഷീന്‍, ഫോഗര്‍ മെഷീന്‍, സൊലൂഷന്‍ തുടങ്ങിയവയെല്ലാം ലഭ്യമാക്കുകയും എല്ലാം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു.

മാറ്റത്തിനൊപ്പം ചുവടുവെച്ച് കെയര്‍ പോയ്ന്റ്

2011ല്‍ വീല്‍ അലൈന്‍മെന്റ് സേവനവുമായി ലളിതമായാണ് ഈ സ്ഥാപനത്തിന്റെ തുടക്കമെങ്കിലും കേരളത്തിലെ ഓട്ടോമൊബീല്‍ സര്‍വീസിംഗ് രംഗത്ത് മാറ്റത്തിന് തുടക്കാന്‍ കുറിക്കാന്‍ കെയര്‍ പോയ്ന്റിന് കഴിഞ്ഞു. ഇന്ന് എല്ലാ ഓട്ടോമോട്ടീവ് ആവശ്യങ്ങള്‍ക്കുമുള്ള 'വണ്‍ സ്‌റ്റോപ്പ് സൊലൂഷന്‍' എന്ന രീതിയിലാണ് കെയര്‍ പോയ്ന്റ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ശാഖകളും നാല് ഫ്രാഞ്ചൈസികളാണ് കെയര്‍ പോയ്ന്റിനുള്ളത്. 100ഓളം ജീവനക്കാരുമായി സിആര്‍എം, ഗ്യാരേജ് സോഫ്റ്റ് വെയറുകളുമായി രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുള്ള അവസാനഘട്ട തയാറെടുപ്പുകളിലാണ് കെയര്‍ പോയ്ന്റ്.

കാര്‍ കെയര്‍ ബിസിനസ് കണ്‍സള്‍ട്ടിംഗ്, കാര്‍ കെയര്‍ ഫ്രാഞ്ചൈസി ബിസിനസ്, സെറാമിക് കോട്ടിംഗ് & ഡീറ്റെയ്‌ലിംഗ് ട്രെയ്‌നിംഗ്, കാര്‍വാഷ്, ക്ലീനിംഗ് മെഷീനറീസ്, ഡീറ്റെയ്‌ലിംഗ് പ്രോഡക്റ്റ്‌സ് & എക്വിപ്‌മെന്റ്‌സ്, ഓട്ടോ ഗ്യാരേജ് സോഫ്റ്റ് വെയര്‍, ഇറ്റിപി, റീസൈക്ലിംഗ് പ്ലാന്റ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, കാര്‍ സീറ്റ് കവര്‍ പ്രൊഡക്ഷന്‍, സീറ്റ് & സോഫ മെറ്റീരിയല്‍ & യൂണിറ്റ് സെറ്റിംഗ്... തുടങ്ങിയ സേവനങ്ങളാണ് കെയര്‍ പോയ്ന്റ് നല്‍കുന്നത്. സ്വന്തമായി പ്രൊഡക്ഷന്‍ യൂണിറ്റുമുണ്ട്.

ഇലക്ട്രിക് കിറ്റ് ഇന്‍സ്റ്റലേഷന്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ സ്‌കില്‍ ഇന്ത്യ പ്രോജക്റ്റിന്റെ ഭാഗമായി സ്‌പെഷലൈസ്ഡ് സ്‌കില്‍ ട്രെയ്‌നിംഗ് സെന്ററുകള്‍ തുടങ്ങുന്ന പദ്ധതി ആരംഭഘട്ടത്തിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 70343 33244

Disclaimer: This is a sponsored feature

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it