അടച്ചിട്ടിരിക്കുന്ന വീടുണ്ടോ? നേടാം, 50,000 രൂപ വരെ വരുമാനം

അതിഥികള്‍ക്ക് ഹൃസ്വകാലത്തേക്ക് വീടുകൾ വാടകയ്ക്ക് നല്‍കി വരുമാനം കണ്ടെത്താൻ അവസരം

Home interiors

പൂട്ടിയിട്ട വീട് പലപ്പോഴും ഉടമയ്ക്കൊരു ബാധ്യതയാണ്. കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ വീടും ഉപകരണങ്ങളുമെല്ലാം നശിച്ചുപോകും. എന്നാല്‍ വാടകയ്ക്ക് കൊടുത്താല്‍ അതിന്റേതായ പ്രശ്‌നങ്ങള്‍ വേറെയുണ്ട്.  അതിനു പുറമെ ഉടമയ്ക്കോ അതിഥികള്‍ക്കോ ഇടയ്ക്ക് താമസിക്കണമെന്നുണ്ടെങ്കില്‍ അത് നടക്കുകയുമില്ല. നിങ്ങളുടെ വീട് ഹ്രസ്വകാല വാടകയ്ക്ക് കൊടുക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാം എന്ന് മാത്രമല്ല, അത് വഴി ഒരു നല്ല വരുമാനാവും ഉണ്ടാക്കാം.

ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണത്തില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്താണ് കേരളം. കേരളത്തില്‍ 1,20,000ത്തോളം വീടുകള്‍ ഇത്തരത്തില്‍ അടച്ചിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. ഇതില്‍ ഒരു നല്ല ശതമാനം വിവിധ രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ വിദേശമലയാളികളുടേതാണ്. അവര്‍ വീട് വാടയ്ക്ക് കൊടുക്കാത്തതിന്റെ പ്രധാന കാരണം വര്‍ഷത്തിലൊരിക്കല്‍ വരുമ്പോള്‍ താമസിക്കാന്‍ ഇടമില്ലാതാകും എന്നതാണ്. അതായത് വര്‍ഷത്തില്‍ പരമാവധി ഒരു മാസം താമസിക്കാനായി 11 മാസം വീട് അടച്ചിടുന്നു. വീട് പരിപാലിക്കാനായി ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ അതിനുള്ള ചെലവ് വേറെ.

ഇതിനു പുറമെ നാട്ടില്‍ താമസിക്കുന്നവര്‍ ഒരു ‘ഇന്‍വെസ്‌റ്‌മെന്റ്’ എന്ന നിലയ്ക്ക് വാങ്ങിയിടുന്ന വീടുകള്‍ വേറെയും. വാടകയ്ക്ക് കൊടുത്താല്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍ത്തു ഇതില്‍ പലതും പലപ്പോഴും അടച്ചിടാറുണ്ട്. 

ഇത്തരം വീടുകള്‍ ആദായകരമായി ഉപയോഗപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ് ‘ഹ്രസ്വകാല വാടക’ അഥവാ ‘short term rental’. യാത്രക്കാരായി  വരുന്ന അതിഥികള്‍ക്ക് ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ മാത്രം വാടകയ്ക്ക് നല്‍കി അതില്‍ നിന്നും വരുമാനം ഉണ്ടാക്കുന്നതിനെയാണ് ഷോര്‍ട് ടെം റെന്റല്‍ എന്ന് വിശേഷിപ്പിക്കുന്നത്.

വീടുകള്‍ ഹൃസ്വകാലവാടകയ്ക്ക്  നല്‍കുന്നതിലൂടെ സാധാരണ വാടകയ്ക്ക് നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നു എന്നതുമാത്രമല്ല ആവശ്യമുള്ളപ്പോള്‍ ഉടമയ്ക്ക് താമസിക്കാന്‍ വീട് ലഭ്യമാകുകയും ചെയ്യുന്നു.

ഇത്തരത്തില്‍ അടച്ചിട്ടിരിക്കുന്ന വീട്ടില്‍ നിന്ന് ആകര്‍ഷകമായി വരുമാനം നേടാനായി നിങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹബ്ലോഫ്റ്റ് വെക്കേഷന്‍ റെന്റല്‍സ്. ടെക് അധിഷ്ഠിതമായ ഈ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനിക്ക് പിന്നില്‍ രണ്ട് യുവാക്കളാണ്, റയാന്‍ നയീമും ബാസിലും. താമസസൗകര്യം ലഭ്യമാക്കുന്ന എയര്‍ ബിഎന്‍ബി എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവര്‍ക്കും ഇത്തരത്തിലൊരു ബിസിനസ് ആശയം ലഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയകാലം കൊണ്ടുതന്നെ തങ്ങള്‍ പോലും വിചാരിക്കാത്ത പ്രതികരണമാണ് വീട്ടുടമകളില്‍ നിന്നും അതിഥികളില്‍ നിന്നും ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

മൂന്നാര്‍, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളിലും ഇവര്‍ക്ക് പ്രോപ്പര്‍ട്ടികളുണ്ട്. കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിലേറെയും വിദേശമലയാളികളുടെ ഭവനങ്ങളാണെങ്കിലും രണ്ടാമത്തെ വീടുള്ളവരും ഹോളിഡേ ഹോം ഉള്ളവരുമൊക്കെ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

വീടുകള്‍ ഒരുക്കുന്നതിലും പരിപാലിക്കുന്നതിലും കൃത്യമായ നിലവാര മാനദണ്ഡങ്ങള്‍ ഹബ്ലോഫ്റ്റിനുണ്ട്. വീടുകള്‍ അതിഥികള്‍ക്കായി ഒരുക്കുന്നതിന് വേണ്ട എല്ലാക്കാര്യങ്ങളും ചെയ്യാന്‍ ആവശ്യമെങ്കില്‍ ഹബ്ലോഫ്റ്റ് തന്നെ വീട്ടുടമകള്‍ക്ക് നിര്‍ദേശങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കും.

ഏതുതരം സഞ്ചാരികള്‍ക്കും അനുയോജ്യം

സഞ്ചാരികളെ സംബന്ധിച്ചടത്തോളം ഇത്തരം ഹ്രസ്വകാല വാടകയിലൂടെ ലഭ്യമാകുന്നത്  ഹോട്ടല്‍ മുറിയുടെ സൗകര്യങ്ങളും എന്നാല്‍ വീടിന്റെ അന്തരീക്ഷവുമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമൊക്കെ ഒരുപോലെ പ്രയോജനപ്രദമായ ഭവനങ്ങളാണ് ഹബ് ലോഫ്റ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Phone: +919526464334
Website: http://bit.ly/2JzLVqS

Disclaimer: This is a sponsored feature

LEAVE A REPLY

Please enter your comment!
Please enter your name here