ഭക്ഷണം തന്നെ മരുന്നാ'ക്കി ഒരു സംരംഭം

പഴയകാലത്തെ ശീലങ്ങളിലേക്കും ഭക്ഷണ രീതികളിലേക്കും തിരിച്ചുപോകാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ പലകാരണങ്ങള്‍ കൊണ്ടും അത് നടക്കാറില്ലെന്നുമാത്രം. എന്നാല്‍ നമ്മുടെ പഴയ തലമുറക്കാര്‍ ഏറെ സമയം ചെലവഴിച്ച് തയ്യാറാക്കിയിരുന്ന രുചിക്കൂട്ടുകള്‍ റെഡിമെയ്ഡ് ആയി കൈയ്യില്‍ കിട്ടിയാലോ? കൊള്ളാമല്ലേ?

അങ്ങനെ അപൂര്‍വമായ നാട്ടറിവുകളെല്ലാം കോര്‍ത്തിണക്കി ഒരു സംരംഭം തുടങ്ങിയിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ സാജിദ് തെക്കേക്കുന്നത്ത്. ഇക്കോ ഹീല്‍ (Ecoheal) എന്ന പേരില്‍ തന്നെയുണ്ട് കമ്പനിയുടെ ആശയവും. ആരോഗ്യകരമായ ജീവിതത്തിന് പ്രകൃതിയിലേക്ക് തന്നെ തിരികേപ്പോകണമെന്ന സന്ദേശമാണ് ഇക്കോ ഹീലിലൂടെ സാജിദ് നല്‍കുന്നത്.

ഈ വെളിച്ചെണ്ണ വെറും വെളിച്ചെണ്ണയല്ല!

തേങ്ങാപാല്‍ കൊണ്ട് നിര്‍മിക്കുന്ന വെര്‍ജിന്‍ കോക്കനട്ട് ഓയ്ല്‍ ആണ് ഇക്കോ ഹീലിന്റെ ആദ്യ ഉല്‍പ്പന്നം. ആമസോണ്‍ വഴിയും മറ്റ് പ്രമുഖ റീറ്റെയ്ല്‍ ഷോപ്പുകള്‍ വഴിയും ഉത്പന്നം വിപണിയിലെത്തിക്കുന്നുണ്ട്.
വെര്‍ജിന്‍ വെളിച്ചെണ്ണ നിര്‍മിക്കുന്നതിന് നാല് രീതികള്‍ ഇന്ന് നിലവിലുണ്ട്. ഇക്കോ ഹീല്‍ ഇതിലേറ്റവും ഫലപ്രദമായ രീതിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചൂട് അല്പം പോലും ഉപയോഗിക്കാത്ത കോള്‍ഡ് പ്രോസസ് രീതിയാണിത്. അല്‍പ്പം പോലും ചൂടാക്കാത്തതിനാല്‍ പോഷകാംശം ഒട്ടും നഷ്ടപ്പെടുന്നില്ല.

ആര്‍ഒ ഓസോണൈസ്ഡ് വാട്ടര്‍ ഉപയോഗിച്ചാണ് വേര്‍പെടുത്തിയെടുത്ത തേങ്ങ ശുദ്ധീകരിക്കുകയെന്ന് സാജിദ് പറയുന്നു. തേങ്ങാപാലില്‍ നിന്ന് എണ്ണ വേര്‍തിരിച്ചെടുക്കുന്നത് സെന്‍ട്രിഫ്യൂജ് മെഷീനുകള്‍ ഉപയോഗിച്ചാണ്.
ജീവിത ശൈലീരോഗങ്ങള്‍ക്ക് വളരെ ഉത്തമമായ ഒന്നാണിതെന്ന് മനസിലാക്കിയാണ് ആദ്യ ഉത്പന്നം വെര്‍ജിന്‍ കൊക്കോനട്ട് ഓയില്‍ തന്നെ മതിയെന്ന് തീരുമാനിച്ചതെന്ന് സാജിദ് പറയുന്നു. യാതൊരു വിധ കെമിക്കല്‍ പ്രോസസ്സുകളും ഇല്ലാതെയാണ് ഇക്കോ ഹീല്‍ ഉത്പന്നം വിപണിയിലെത്തുന്നതെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു.

വെര്‍ജിന്‍ വെളിച്ചെണ്ണയില്‍ 50 ശതമാനത്തോളം ലോറിക് ആസിഡ് (lauric acid) ഉണ്ട്. മുലപ്പാലിലുള്ള അതേ ലോറിക് ആസിഡ് തന്നെയാണിതിലും. മനുഷ്യ ശരീരത്തിലെത്തിയാല്‍ ലോറിക് ആസിഡ് വിഘടിച്ച് മോണോലോറിന്‍ (Monolaurin) ആയി മാറുന്നു. ഇതിന് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയുടെ കോശ കവചം നശിപ്പിക്കാനുള്ള കഴിവുണ്ട്. വെര്‍ജിന്‍ വെളിച്ചെണ്ണ ശരീരത്തിന് കൂടുതല്‍ രോഗപ്രതിരോധശേഷി നല്‍കുമെന്ന് പറയുന്നത് ഇതിനാലാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കരളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാന്‍, ഓജസ് വര്‍ധിപ്പിക്കാന്‍ ഒക്കെ സഹായിക്കും. മാത്രമല്ല, ഒരു നല്ല ആന്റി-ഓക്സിഡന്റ് കൂടിയാണിത്. വിറ്റാമിന്‍-ഇ ധാരാളമുള്ളതിനാല്‍ ചര്‍മ സംരക്ഷണത്തിനും വെര്‍ജിന്‍ ഓയില്‍ നല്ലതാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്റ്റീവിയ, പഞ്ചസാരയ്ക്കൊരു പകരക്കാരന്‍!

നമ്മുടെയൊക്കെ വീടുകളില്‍ മധുരം കഴിക്കാന്‍ പറ്റാത്ത പല ആളുകളുമുണ്ട്. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവരും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുമൊക്കെയാണ് പ്രധാനമായും മധുരം ഒഴിവാക്കുന്നത്. അത്തരക്കാര്‍ക്ക് ഉപയോഗിക്കാനാകുന്ന പ്രകൃതിദത്തമായൊരു ഉല്‍പ്പന്നമാണ് ഇക്കോഹീല്‍ സ്റ്റീവിയ. മധുര തുളസിയെന്നും ഇവ അറിയപ്പെടാറുണ്ട്. സീറോ കലോറിയും സീറോ കാര്‍ബോഹൈഡ്രേറ്റുമുള്ള ഉല്‍പ്പന്നമാണിത്. ബ്രസീലിലും പരാഗ്വേയിലുമൊക്കെ പഞ്ചസാരയ്ക്ക് പകരമുപയോഗിക്കുന്നത് മധുരതുളസി എന്നറിയപ്പെടുന്ന സ്റ്റീവിയയാണ്. ഔഷധഗുണമുള്ള മധുര തുളസി 1500 ഓളം വര്‍ഷങ്ങള്‍ മുന്‍പ് തന്നെ ഇവിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. മധുര തുളസിയുടെ ഇലയില്‍ നിന്നും നിര്‍മിക്കുന്ന ഉല്‍പ്പന്നമാണ് സ്റ്റീവിയ. ആന്ധ്ര, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്താണ് ഇത് ഉല്‍പ്പാദനത്തിനായി കൊണ്ടു വരുന്നത്. ഡയബറ്റിക് രോഗികള്‍ക്കു മുതല്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വരെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഓരോ ബിസിനസും സമൂഹം അനുഭവിക്കുന്ന ഒരു പ്രശ്നത്തിനു

പരിഹാരമായിരിക്കണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് സാജിദ്. അങ്ങനെയാണ് ഇക്കോ ഹീലിന്റെ ഓരോ ഉല്‍പ്പന്നവും അവതരിപ്പിച്ചിട്ടുള്ളത്. രോഗപ്രതിരോധ ശേഷിയുള്ള മറ്റ് പ്രകൃതിദത്തമായ ഭക്ഷ്യോത്പന്നങ്ങളും കണ്ടെത്തി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇക്കോ ഹീല്‍. ഇക്കോ ഹീല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനായി കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ സിറ്റികളിലും വിദേശ രാജ്യങ്ങളിലുമൊക്കെ ഡിസ്ട്രിബ്യൂട്ടര്‍മാരെയും തേടുന്നുണ്ട് കമ്പനി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 7592959959, +91 9946111108
വെബ്സൈറ്റ്: www.ecohealfood.com

Disclaimer: This is a sponsored feature

Related Articles
Next Story
Videos
Share it