ഐ എ എസുകാരെ വാര്‍ത്തെടുക്കുന്നു, ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി

സിവില്‍ സര്‍വീസിന്റെ മെയ്ന്‍സും അഭിമുഖവും ക്ലിയര്‍ ചെയ്യാന്‍ ഡെല്‍ഹിയില്‍ തന്നെ പരിശീലിക്കണമെന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലെ തികച്ചും സാധാരണക്കാരായ, ഐ എ എസ് സ്വപ്‌നവുമായി നടക്കുന്നവര്‍ക്ക് ഇത് അത്ര ലളിതമായ കാര്യമായിരുന്നില്ല. ഡെല്‍ഹിയിലെ കാലാവസ്ഥ പലര്‍ക്കും പിടിക്കില്ല. അവിടത്തെ ഉയര്‍ന്ന ചെലവും മിക്കവര്‍ക്കും താങ്ങാനും പറ്റില്ല. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാം സഹിച്ച് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ കയറി പറ്റിയ ഒരു മലയാളിയുണ്ട്; ബിജുലാല്‍. ഡെല്‍ഹിയിലെ സിവില്‍ സര്‍വീസ് അക്കാദമികളുടെ അതേ നിലവാരത്തില്‍ എന്തുകൊണ്ട് കേരളത്തിലും ഒരു സ്ഥാപനമുണ്ടാകുന്നില്ലെന്ന ചിന്ത ബിജുലാലിനുണ്ടായിരുന്നു. ആ ചിന്തയില്‍ നിന്നാണ് ബിജുലാലിന്റെ സഹോദരന്‍ സജുലാല്‍ തന്റെ സ്ഥാപനം തുടങ്ങുന്നത്. ഫോര്‍ച്യൂണ്‍ ഐ എ എസ് അക്കാദമി. ഇന്ന് ഡെല്‍ഹിയിലെ അക്കാദമികള്‍ക്കൊപ്പം നില്‍ക്കുന്ന പരിശീലന സംവിധാനമാണ് തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐ എ എസ് അക്കാദമിക്കുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് ഫലപ്രഖ്യാപനത്തില്‍ മലയാളികള്‍ ഏറെ ആഘോഷിച്ചൊരു വിജയമുണ്ട്. വയനാട്ടില്‍ നിന്നുള്ള, ശ്രീധന്യ സുരേഷിന്റെ തിളക്കമാര്‍ന്ന നേട്ടം. ഇപ്പോള്‍ കോഴിക്കോട് അസിസ്റ്റന്റ് കളക്റ്ററായി സേവനമനുഷ്ഠിക്കുന്ന ശ്രീധന്യ സുരേഷ് തന്റെ വിജയമാഘോഷിക്കാന്‍ ആദ്യമെത്തിയത്. അവരുടെ രണ്ടാമത്തെ വീടായ തിരുവനന്തപുരം കുറവന്‍കോണത്തെ ഫോര്‍ച്യൂണ്‍ ഐ എ എസ് അക്കാദമിയിലേക്കാണ്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഐ എ എസ് ഓഫീസര്‍ കൂടിയാണ് ശ്രീധന്യ സുരേഷ്. 'ഫോര്‍ച്യൂണ്‍ എന്റെ സ്വന്തം കുടുംബം പോലെയാണ്,'' ഒരു അഭിമുഖത്തില്‍ ശ്രീധന്യ പറഞ്ഞിതങ്ങനെ.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കര്‍ക്ക് സ്‌കോളര്‍ഷിപ്പ് അടക്കമുള്ള പിന്തുണ നല്‍കി മുന്‍നിരയിലെത്തിക്കാനും ഫോര്‍ച്യൂണ്‍ ശ്രദ്ധിക്കുന്നുണ്ട്. അത്തരത്തില്‍ സ്‌കോളര്‍ഷിപ്പോടെ പഠിച്ച വിദ്യാര്‍ഥിനിയാണ് ശ്രീധന്യ. ശ്രീധന്യയ്ക്ക് പുറമെ കേരളടോപ്പറും 29ാം റാങ്ക് ജേതാവുമായ ശ്രീലക്ഷ്മി അടക്കം 43 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞവര്‍ഷം മാത്രം ഫോര്‍ച്യൂണിലൂടെ സിവില്‍ സര്‍വീസ് നേടിയത്.

വിദഗ്ധരും പരിചയസമ്പന്നരുമായ അധ്യാപകരുടെ സേവനം ഉറപ്പ് വരുത്താന്‍ ഫോര്‍ച്യൂണിന് കഴിയുന്നുണ്ട്. സൈലേഷ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ മിടുക്കരായ യുവ അധ്യാപകരുടെ ഒരു നിരയുണ്ട് ഇവിടെ. പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ടികെഎ നായര്‍, മുന്‍ യുപിഎസ് സി ചെയര്‍മാന്‍ ഡോ.ഡി.പി അഗര്‍വാള്‍ തുടങ്ങിയ പ്രമുഖര്‍ മെന്റര്‍മാരെന്ന നിലയില്‍ ഫോര്‍ച്യൂണിന്റെ ഭാഗമാണ്. ദിശ എന്ന മെന്റര്‍ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ഓരോ വിദ്യാര്‍ഥിയുടെയും പഠനനിലവാരം ഫോര്‍ച്യൂണ്‍ വിലയിരുത്തുന്നു. ഇത് ഓരോ വിദ്യാര്‍ത്ഥിയ്ക്കും പ്രത്യേക ശ്രദ്ധ നല്‍കാന്‍ സ്ഥാപനത്തെ സഹായിക്കുന്നു. ഈ ശ്രദ്ധയും കരുതലും തന്നെയാണ് ഓരോ വിദ്യാര്‍ത്ഥിയുടെയും വീടിന് തുല്യമായ അന്തരീക്ഷം ഇവിടെ ഒരുക്കുന്നത്. സഹപാഠികള്‍ തമ്മിലുള്ള സഹായ മനഃസ്ഥിതിയും ആത്മബന്ധവും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അര്‍പ്പണമനോഭാവവും ഈ അന്തരീക്ഷത്തെ ദൃഢപ്പെടുത്തുന്നു.

സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി, മെയിന്‍സ്, ഇന്റര്‍വ്യു വിഭാഗങ്ങളില്‍ മികച്ച കോച്ചിംഗ ്‌ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി ലഭ്യമാക്കുന്നുണ്ട്. കൂടാതെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, മലയാളം ലിറ്ററേച്ചര്‍, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീവിഷയങ്ങള്‍ ഓപ്ഷണലായി എടുക്കാനുള്ള കോച്ചിങ്ങും ഇവിടെ ലഭിക്കുന്നു.

DP Agarwal, Former UPSC Chairman at Fortune IAS Academy
Former UPSC Chairman, Dr. DP Agrawal addressing the students of Fortune IAS Academy

ഇവിടത്തെ ഫാക്കല്‍റ്റികളായിരുന്ന ഹരി കള്ളിക്കാട്, സജു വാഹിദ്, റമിത്ത് ചെന്നിത്തല, അനന്ദു ഒരിക്കിലപാട്ട് തുടങ്ങിയവര്‍ പിന്നീട് സിവില്‍ സര്‍വ്വീസ് കീഴടക്കിയ ചരിത്രവും ഫോര്‍ച്യൂണിന് സ്വന്തം.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോച്ചിംഗ് മാത്രമല്ല വൈകാരികമായ പിന്തുണയും ആവശ്യമാണ്. ഇത് ഡയറക്ടര്‍മാരായ മുനിദര്‍ശനും ആന്റണ്‍ ബാബുവും നിതിന്‍ മേനോനും ഷെറിന്‍ ഖാദറുമൊക്കെ തിരിച്ചറിഞ്ഞത് സ്വാനുഭവങ്ങളിലൂടെയാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക ്തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ മാനസികസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് മനസിലാക്കിയ അവര്‍ ഓരോ വിദ്യാര്‍ഥിക്കും സവിശേഷമായ പിന്തുണ നല്‍കിക്കൊണ്ടുള്ള കോച്ചിംഗാണ് ഫോര്‍ച്യൂണില്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരം സൂക്ഷ്മമായ കാര്യങ്ങളില്‍ വരെ സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഫോര്‍ച്യൂണിന്റെ അണിയറ ശില്‍പികള്‍. ബിസിനസ് ഡയറക്ടറായ ആന്റണ്‍ബാബുവും, എക്‌സിക്യൂട്ടീവ് ഡയറക്ടറായ നിതിന്‍മേനോനും മുനിദര്‍ശനുമൊക്കെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉന്നത പദവിയില്‍ ജോലി ചെയ്തവരാണ്. സിവില്‍ സര്‍വീസിനോടുള്ള താല്‍പര്യം കാരണം ഈ യുവാക്കള്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ചാണ് ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി ആരംഭിക്കുന്നത്. ഇപ്പോള്‍ സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഫോര്‍ച്യൂണിലൂടെ ഇവര്‍ക്കു സാധിക്കുന്നു.

ആഴത്തിലും പരപ്പിലുമുള്ള അറിവാണ് സിവില്‍ സര്‍വ്വീസ് യുദ്ധം ജയിക്കാനുള്ള ഏക ആയുധം. അതിന് വേണ്ടത് വിശാലമായ വായനയും. ഏകാഗ്രതയോടെ വായിക്കാനും പഠിക്കാനും സഹായകമായ റീഡിങ്‌റൂം ഫോര്‍ച്യൂണ്‍ വിദ്യാര്‍ത്ഥികളുടെ സമ്പത്താണ്. കേരളത്തിലെ ഏറ്റവും വലിയ റീഡിംഗ് റൂമുകളിലൊന്നാണ് ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിയിലേത്. ഓരോ വിദ്യാര്‍ഥിയുടെയും സ്വസ്ഥമായ വായനയ്ക്കായി ക്യുബിക്കിളുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം നാനൂറ് കുട്ടികള്‍ക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

കഠിനാധ്വാനം മാത്രമാണ് സിവില്‍ സര്‍വ്വീസിലേയ്ക്ക് എത്താന്‍ ഏകവഴി. എന്നാല്‍ പഠന രീതികള്‍ ശരിയായ മാര്‍ഗത്തിലല്ലെങ്കില്‍ നിങ്ങളുടെ അധ്വാനം വൃഥാവിലാകാനും സാധ്യതയേറെ. അനുയോജ്യമായ പഠനരീതികള്‍ നിങ്ങളെ പരിചയപ്പെടുത്തി നിങ്ങളെ ശരിയായ വഴിയിലൂടെ നയിക്കുന്ന ശരിയായ ഗുരുവാണ് ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി. ഈ കുറഞ്ഞകാലം കൊണ്ട് നേടിയെടുത്ത നേട്ടങ്ങളും അവിടെ നിന്നും ഇറങ്ങുന്ന വിദ്യാര്‍ത്ഥികളും അതാണ് അടയാളപ്പെടുത്തുന്നത്. ഈ സവിശേഷതകളൊക്കെ പരിഗണിച്ചാണ് ന്യൂഡല്‍ഹിയില്‍ നടന്ന എഡ്യൂക്കേഷന്‍ കോണ്‍ക്ലേവില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സിവില്‍ സര്‍വീസ ്അക്കാദമിക്കുള്ള പുരസ്‌കാരം ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിക്ക് ലഭിക്കുന്നത്. ഇതിനൊടൊപ്പം കോവിഡ് കാലത്തെ സിവില്‍ സര്‍വീസ ്പഠനം വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമാക്കുന്ന തരത്തില്‍ ഏകീകരിക്കാനും ഫോര്‍ച്യൂണിന് കഴിയുന്നുണ്ട്.ഇതിന്റെ ഭാഗമായി വെര്‍ച്വല്‍ റീഡിങ്‌റൂം എന്ന നൂതനാശയവും അക്കാദമിയില്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ നല്‍കി വരുന്ന സെഷന്‍സിന്റെ കൂടെ വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റി, അവരെ കൂടുതല്‍ ഊര്‍ജസ്വലരാക്കുന്നത്തില്‍ പ്രത്യേക ശ്രദ്ധ ഫോര്‍ച്യൂണ്‍ നല്‍കുന്നുണ്ട്.
ഇതിലൂടെ ഈ കോവിഡ ് കാലത്തും കൂടുതല്‍ കരുത്തോടെ ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി മികവിലേക്ക് കുതിക്കുകയാണ്!

For more details: +91 949510588, +91 8138940888 or visit: fortuneias.com

Disclaimer: This is a sponsored feature

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it