മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇപ്പോള്‍ ചോദിക്കാന്‍ ഒറ്റ ചോദ്യമേ ഉള്ളൂ. 'കേരളത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്ത് ചെയ്യാന്‍ പറ്റും? 'ജിഎസ്ടിയും രജിസ്ട്രേഷന്‍ നൂലാമാലകളും സാമ്പത്തിക ആസൂത്രണവുമൊക്കെ എങ്ങനെയാണ് കൃത്യതയോടെ ചെയ്യാന്‍ കഴിയുക. നാടിനെക്കുറിച്ചുള്ള നല്ല ഓര്‍മകളും നല്ല വാര്‍ത്തകളും മാത്രം കൂട്ടിവച്ച പ്രവാസ ജീവിതത്തില്‍ നിന്ന് ജീവിക്കാനും സംരംഭം തുടങ്ങാനും നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കേരളത്തിലെ സാഹചര്യത്തിലേക്ക് ചുവടുമാറ്റുമ്പോള്‍ ആകുലതകളാണ് മലയാളികള്‍ക്ക്. പക്ഷെ സംരംഭങ്ങള്‍ ഇവിടെ വിജയിക്കുന്നുമുണ്ട്. അപ്പോള്‍ എന്താണ് ചെയ്യേണ്ടത്. നാട്ടില്‍ തിരികെയെത്തി സ്വന്തമായൊരു സംരംഭം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്ന എല്ലാവരും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.

കമ്പനിയുടെ ഘടന

ബിസിനസ് തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ ഏതുതരം കമ്പനി ഘടനയാണ് നിങ്ങള്‍ തെരഞ്ഞെടുക്കാന്‍ പോകുന്നതെന്നുള്ളത് ആദ്യം മനസ്സിലാക്കിയിരിക്കണം. ഒറ്റ ഉടമയോ പ്രൊമോട്ടറോ മാത്രമുള്ള വണ്‍ പേഴ്‌സണ്‍ കമ്പനി (OPC) കമ്പനി, ഒറ്റ വ്യക്തി മാനേജ് ചെയ്യുന്ന സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്, രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് തുടങ്ങുന്ന പാര്‍ട്ണര്‍ഷിപ്പ് കമ്പനി, ഒരേ സമയം പാര്‍ട്ണര്‍ഷിപ് സ്ഥാപനത്തിന്റെയും കമ്പനിയുടേയും ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് അഥവാ എല്‍എല്‍പി, പ്രൈവറ്റ് ലിമിറ്റഡായി രജിസ്റ്റര്‍ ചെയ്യുന്ന കുറഞ്ഞത് രണ്ട് ഷെയര്‍ ഹോള്‍ഡര്‍മാരെങ്കിലുമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, എത്ര ഷെയര്‍ഹോള്‍ഡര്‍മാര്‍ വേണമെങ്കിലും വയ്ക്കാവുന്ന പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയാണ് വിവിധ കമ്പനികള്‍. ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയ്ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം. ലിസ്റ്റഡ് ആയുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയ്ക്ക് ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വില്പന നടത്താം. ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാരിന്റെയും സെബിയുടെയും ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്.

കമ്പനികളെക്കുറിച്ചുള്ള വിശദമായ വായ്നയ്ക്ക്: ബിസിനസ് തുടങ്ങാൻ ആലോച്ചിക്കുകയാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

ജിഎസ്ടി വേണോ

ഒരു രാജ്യം ഒരു നികുതി എന്നതാണ് ജിഎസ്ടിയുടെ അടിസ്ഥാന തത്വമെങ്കിലും പുതിയ വ്യാഖ്യാനങ്ങളും ഭേദഗതികളും കൃത്യമായ ഇടവേളകളില്‍ ഇപ്പോഴും ജിഎസ്ടിയുടെ കാര്യത്തിലുണ്ടാകുന്നുണ്ട്. സങ്കീര്‍ണതകള്‍ ഇപ്പോഴും ജിഎസ്ടിയിലുള്ളതിനാല്‍ ഇക്കാര്യത്തില്‍ സംരംഭകര്‍ക്ക് വിദഗ്ധരുടെ സേവനം ആവശ്യമായി വരും. സംരംഭങ്ങള്‍ ജിഎസ്ടി പരിധിയില്‍ വരുന്നില്ലെങ്കില്‍ ആദ്യഘട്ടത്തില്‍ തന്നെ ജിഎസ്ടി രജിസ്‌ട്രേഷന്‍ അനിവാര്യമാണോയെന്ന സംശയം പലര്‍ക്കുമുണ്ടാകും. ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധിയിലുള്ള കമ്പനികള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കുന്നതിനായി ജിഎസ്ടി രജിസ്‌ട്രേഷനുള്ള കമ്പനികളുമായാണ് പൊതുവേ ഇടപാടുകള്‍ നടത്തുക. അങ്ങനെ വരുമ്പോള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്തതുകൊണ്ട് ബിസിനസുകളില്‍ ചിലത് നഷ്ടമാകാനോ കുറയാനോ സാധ്യതയുണ്ട്.

ഭാവിയില്‍ നിങ്ങളുടെ ബിസിനസ് വിപുലമാക്കാനോ കൂടുതല്‍ വിപണി കണ്ടെത്താനോ ഒക്കെ ജിഎസ്ടി അവശ്യമാണെന്നിരിക്കെ ജിഎസ്ടി രജിസ്ട്രേഷന്‍ ഒഴിവാക്കാനാകില്ല. ജിഎസ്ടി രജിസ്ട്രേഷന്‍, റിട്ടേണ്‍ സമര്‍പ്പിക്കല്‍ ഇവയൊക്കെ പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ ശ്രദ്ധയോടെ ചെയ്യേണ്ടത് തന്നെ.

അക്കൗണ്ടന്റ് വേണോ

ഇപ്പോഴത്തെ കാലഘട്ടത്തില്‍ കണക്കുകളും ഫയലിംഗും കൃത്യതയോടെ ചെയ്യുക എന്നത് സുപ്രധാനമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴുള്ള നിയമങ്ങളും ചട്ടങ്ങളും ഇടപാടുകളുടെ സുതാര്യതയും കണക്കിലെടുത്താല്‍ കമ്പനി കണക്കുകളുടെയും നികുതിയുടെയുമെല്ലാം രേഖകള്‍ കൃത്യതയോടെ നിര്‍വ്വഹിക്കുക എന്നതാണ് ഒരു സംരംഭത്തിന്റെ നിലനില്‍പ്പിനെ ഏറ്റവും സ്വാധീനിക്കുന്നത്. എവിടെയെങ്കിലും വീഴ്ച വന്നാല്‍ അത് പിഴ നല്‍കേണ്ടി വരുന്ന കുറ്റമാണ് എന്നതിനു പുറമേ കമ്പനിയുടെ നിലനില്‍പ്പ് പോലും പ്രതിസന്ധിയിലാക്കും. ഓര്‍ക്കുക, അറിവില്ലായ്മ ഒരിക്കലും നിയമത്തെ സാധൂകരിക്കില്ല. ഇത്രയും കാര്യങ്ങളിലാണ് പുതു സംരംഭവുമായി മുന്നോട്ട് വരുന്ന ആരും ശ്രദ്ധ പതിപ്പിക്കേണ്ടത്. എന്നാല്‍ ഇവയിലെല്ലാമാണ് വിദഗ്ധ നിര്‍ദേശവും ആവശ്യമായുള്ളത്.

സഹായമാര്‍ഗമുണ്ടോ ?

ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന Emblaze Taxation and Consultancy Services (P) Ltd പോലുള്ള പ്രൊഫഷണല്‍ ഗ്രൂപ്പുകളുടെ സഹായം ബിസിനസുകാര്‍ക്ക് വഴികാട്ടിയാണ്. ഇതില്‍ വിവിധ ഘട്ടങ്ങളുണ്ട്. ആദ്യം എംബ്ലേസ് ടീമിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഉള്‍പ്പെടുന്ന അംഗങ്ങള്‍ സംരംഭകനുമായി വിശദമായ ചര്‍ച്ച നടത്തും. ഈ സേവനം തികച്ചും സൗജന്യമായിരിക്കും. സംരംഭകന്റെ ബിസിനസ് മോഡല്‍, പ്രോഡക്റ്റ്, ടാര്‍ജറ്റ് കണ്‍സ്യൂമര്‍, ദീര്‍ഘകാല ലക്ഷ്യം, ഫണ്ടിംഗ്, ഓര്‍ഗനൈസേഷന്‍ സെറ്റ് അപ്പ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഏറ്റവും അനുയോജ്യമായ ബിസിനസ് സ്ട്രക്ച്ചറുകള്‍ തെരഞ്ഞെടുക്കും. ഇതില്‍ നിന്നും ഏറ്റവും യോജിച്ച മോഡല്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. (Proprietorship, Partnership, LLP, Pvt or Public Ltd company or Trust) കമ്പനി ഇന്‍കോര്‍പറേറ്റ് ചെയ്യാനുള്ള ചെലവ് Rs.15,000/ (MCA charges ഒഴികെ). ഘഘജ ഇന്‍കോര്‍പറേറ്റ് ചെയ്യാനുള്ള ചെലവ്-Rs.8,000/- (MCA charges ഒഴികെ) പാര്‍ട്ണര്‍ഷിപ് ഡീഡിന്റെ പ്രൊഫഷണല്‍ ചാര്‍ജ് Rs.5000/. ജിഎസ്ടി രജിസ്ട്രേഷന്‍ Rs.3000/. അക്കൗണ്ടിംഗ് ചാര്‍ജുകള്‍ 2500-10000 വരെ(ബിസിനസ് വോള്യം അനുസരിച്ച്).

കൂടുതല്‍ വിവരങ്ങള്‍ക്ക്: Mr. Siva Anand - +91 96051 03870
siva@emblazetcs.com Or mail@emblazetcs.com
Visit www.emblazetcs.com

Disclaimer: This is a sponsored feature

Related Articles
Next Story
Videos
Share it