അടിമുടി മാറ്റങ്ങളുമായി ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്; ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളും

സ്വര്‍ണവ്യാപാര രംഗത്ത് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് ഇനി ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. റീബ്രാന്‍ഡിനൊപ്പം ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളും അവതരിപ്പിച്ചിരിക്കുകയാണ് ബ്രാന്‍ഡ്.

Jayaram launching the new logo of BeautyMark Gold & Diamonds
ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പുതിയ ലോഗോ പ്രകാശനം പ്രശസ്ത സിനിമാതാരം ജയറാം നിര്‍വഹിക്കുന്നു. സമീപം (വലത്ത് നിന്ന്) ബ്യൂട്ടി മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ ഇബ്രാഹിം പി., കോ-ചെയര്‍മാന്‍ അബ്ദുല്‍ മജീദ് പി., എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ യൂസുഫ് പി.
-Ad-

സുതാര്യമായ സ്വര്‍ണാഭരണ വിതരണത്തിലൂടെ ജനപ്രീതിയാര്‍ജിച്ച ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ്്, ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ്് ആന്‍ഡ് ഡയമണ്ട്‌സ് എന്ന പേരില്‍ റീബ്രാന്‍ഡിംഗ് ചെയ്തിരിക്കുകയാണ്.  2010 മുതല്‍ സ്വര്‍ണവ്യാപാര രംഗത്ത് സജീവ സാന്നിധ്യമായ ബ്യൂട്ടിമാര്‍ക്കിന്റെ നവീകരിച്ച ലോഗോ അവതരിപ്പിക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് മാറുന്ന സ്വര്‍ണവിലയിലും കരുതലോടെ ശുദ്ധമായ സ്വര്‍ണം സ്വന്തമാക്കാനായി നിരവധി ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ റെഗുലര്‍, ഒക്കേഷന്‍ വെയര്‍ ശ്രേണിയില്‍ നിരവധി നൂതന ഡിസൈനുകളും സ്വന്തമായി അവതരിപ്പിച്ചിട്ടുമുണ്ട്. ബ്രാന്‍ഡിന്റെ നവീകരിച്ച ലോഗോ പ്രകാശനം നിര്‍വഹിച്ചത് സിനിമാ താരം ജയറാമാണ്.

മാറുന്ന കാലത്തിനനുസരിച്ച് ഉപഭോക്താക്കളുടെ ശീലങ്ങളിലും അഭിരുചികളിലും ആഘോഷ രീതികളിലും വന്ന മാറ്റങ്ങളാണ് ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡിനെ ഈ മാറ്റത്തിന് പ്രേരിപ്പിച്ചത്. ഉപഭോക്താക്കള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസവും സഹകരണവുമാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ‘ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോറൂമുകള്‍’ എന്ന നേട്ടം കൈവരിക്കാന്‍ തങ്ങള്‍ക്ക് സഹായകമായതെന്ന് ബ്യൂട്ടിമാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ പി. ഇബ്രാഹിം പറയുന്നു. ഇതിനോടനുബന്ധിച്ച് മൂന്നു മാസം നീണ്ടു നില്‍ക്കുന്ന സവിശേഷ പര്‍ച്ചേസ് ആനുകൂല്യങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാത്തരം ആഭരണങ്ങള്‍ക്കും പകുതി പണിക്കൂലി മാത്രമാണ് ഈടാക്കുന്നതെന്ന് കോ ചെയര്‍മാന്‍ അബ്ദുള്‍ മജീദ് പി സൂചിപ്പിച്ചു. മാത്രമല്ല ഏത് ജൂവല്‍റിയില്‍ നിന്നുവാങ്ങിയ സ്വര്‍ണാഭരണങ്ങളും സൗജന്യമായി സംശുദ്ധി തിരിച്ചറിയാനുള്ള (പ്യൂരിറ്റി ചെക്ക്) സൗകര്യവും ഷോറൂമുകളിലുണ്ട്.

പഴയ സ്വര്‍ണം മാറ്റി എടുക്കുമ്പോഴും വില്‍ക്കുമ്പോഴും ഉയര്‍ന്ന മൂല്യം, ഓരോ ആഭരണത്തിനും വിശദമായ പ്രൈസ്ടാഗ്, ആജീവനാന്ത സൗജന്യ മെയ്ന്റനന്‍സ് എന്നിവയും ബ്യൂട്ടിമാര്‍ക്ക്‌ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. വിവാഹ പാര്‍ട്ടികള്‍ക്ക് അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പണിക്കൂലിയില്ലാതെ ആഭരണങ്ങള്‍ വാങ്ങാനും സ്വര്‍ണവിലവര്‍ധനവ് ബാധിക്കാത്ത തരത്തില്‍ വിവാഹ പര്‍ച്ചേസ് നടത്തുവാനും പ്രത്യേക സ്‌കീമുകളാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. സ്വര്‍ണത്തിനു പുറമെ ‘ആക്യുറ’ എന്ന ബ്രാന്‍ഡില്‍ ഡയമണ്ട് ആഭരണങ്ങള്‍, നവരത്‌നം, അമൂല്യ രത്‌നങ്ങള്‍, പ്ലാറ്റിനം, വെള്ളി, ‘ഡാസില്‍’ എന്ന പേരില്‍ ഇറ്റാലിയന്‍ സില്‍വര്‍ ആഭരണങ്ങള്‍, വാച്ചുകള്‍ എന്നിവയും ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂമുകളില്‍ ലഭ്യമാണ്. കോവിഡ് 19 പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷോറൂമുകളെല്ലാം തന്നെ പ്രവര്‍ത്തിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ യൂസുഫ് പി അറിയിച്ചു. 960 500 1234 എ ടോള്‍ഫ്രീ നമ്പറിലൂടെ സൗജന്യമായി സ്വര്‍ണ്ണവില അറിയാനുള്ള സൗകര്യവും ലഭ്യമാണ്.

-Ad-

പാരമ്പര്യത്തിന്റെ തിളക്കം

2010 മുതല്‍ സ്വര്‍ണവ്യാപാര രംഗത്ത് സജീവമായ ബ്യൂട്ടിമാര്‍ക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്വര്‍ണാഭരണ നിര്‍മാണം, റീട്ടെയ്ല്‍ സ്വര്‍ണ വ്യാപാരം എന്നീ മേഖലയില്‍ മാത്രമല്ല മികവ് തെളിയിക്കുന്നത്. പരസ്യമേഖല, ഐടി ആന്‍ഡ് ഡീലര്‍ഷിപ്പ്, എച്ച്ആര്‍ സൊല്യൂഷന്‍സ്, മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ്, ഡ്രൈഫ്രൂട്ട്‌സ് ആന്‍ഡ് നട്ട്‌സ് എന്നീ മേഖലയിലും സജീവ സാന്നിധ്യമുണ്ട് കമ്പനിക്ക്. 2010 ല്‍ കൊണ്ടോട്ടിയില്‍ ആരംഭിച്ച ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് ഇന്ന് 11 ഷോറൂമുകളുള്ള സ്വര്‍ണവ്യാപാര രംഗത്തെ പ്രമുഖ ബ്രാന്‍ഡ് ആയി മാറിയത് സുതാര്യതയും ജനങ്ങള്‍ക്കിടയില്‍ നേടിയെടുത്ത വിശ്വാസ്യതയുമാണെന്ന് സാരഥികള്‍ വ്യക്തമാക്കുന്നു. കൊണ്ടോട്ടിക്ക് പുറമെ പൊന്നാനി, എടക്കര, മണ്ണാര്‍ക്കാട്, കോട്ടയ്ക്കല്‍ (കോര്‍പ്പറേറ്റ് ഓഫീസ്), വേങ്ങര, പെരിന്തല്‍മണ്ണ, പാലക്കാട്, ആലത്തൂര്‍, സുല്‍ത്താന്‍ ബത്തേരി, തിരൂര്‍ എന്നിവിടങ്ങളില്‍ ശാഖകളുള്ള ഗ്രൂപ്പ് മാനന്തവാടിയില്‍ കൂടി ഷോറൂം തുറക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. കൂടാതെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കകത്തും പുറത്തുമായി ഇരുപത്തിയഞ്ചോളം പുതിയ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയിട്ടതായും മാനേജ്‌മെന്റ് അറിയിച്ചു.

For more details on offers, call: 9947 420 916

Disclaimer: This is a sponsored feature

LEAVE A REPLY

Please enter your comment!
Please enter your name here