ഡിസൈനിംഗ് മേഖലയില്‍ മികവുമായി എം.എന്‍ അസോസിയേറ്റ്സ്

ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് അത്ഭുതകരമായ വളര്‍ച്ച നേടിക്കൊണ്ട് മുന്നേറുകയാണ് മലപ്പുറം ആസ്ഥാനമായുള്ള എം.എന്‍ അസോസിയേറ്റ്‌സ്. ദക്ഷിണേന്ത്യയില്‍ ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ തങ്ങളുടേതായ കൈയൊപ്പ് പതിപ്പിച്ചിരിക്കുകയാണ് സ്ഥാപനം. സുഹൃത്തുക്കളായ മുജീബ് റഹ്‌മാന്‍, നിസാര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ച സ്ഥാപനത്തിന് ഇന്ന് കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പ്രോജക്റ്റുകളുണ്ട്.

ഒരു ദശാബ്ദക്കാലത്തിനിടയ്ക്ക് 30 ലക്ഷത്തിലധികം ചതുരശ്രയടി വിസ്തൃതിയില്‍ ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈനുകള്‍ പൂര്‍ത്തിയാക്കാന്‍ എം.എന്‍ അസോസിയേറ്റ്‌സിന് സാധിച്ചു. ഇതില്‍ മുന്നൂറിലേറെ കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകളും നൂറിലേറെ റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളും ഉള്‍പ്പെടുന്നു.

കമ്പനിയുടെ തുടക്കം

ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈനിംഗ് രംഗത്തേക്ക് പത്തുവര്‍ഷം മുമ്പാണ് എം.എന്‍ അസോസിയേറ്റ്‌സ് കടന്നുവരുന്നത്. ഈ മേഖലയിലെ ആഗോള പ്രവണതകള്‍ക്കൊപ്പം നിന്ന് ആധുനിക സങ്കല്‍പ്പത്തിനനുസരിച്ച് പ്രോജക്റ്റുകള്‍ തയാറാക്കിയ സ്ഥാപനം വളരെ പെട്ടെന്നാണ് ഈ രംഗത്ത് മുന്‍നിരയിലെത്തിയത്.

ദക്ഷിണേന്ത്യന്‍ ഡിസൈന്‍ വ്യവസായത്തില്‍ അന്ന് അപരിചിതമായിരുന്ന നൂതനവും ചെലവ് കുറഞ്ഞതുമായ ഒട്ടനവധി ഉല്‍പ്പന്നങ്ങളും ആശയങ്ങളും അവര്‍ അവതരിപ്പിച്ചു. ഈ മേഖലയ്ക്ക് ആവശ്യമായ പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഏതെന്ന് കണ്ടെത്തി അവതരിപ്പിക്കുന്നതില്‍ മുന്നിലായിരുന്നു എം.എന്‍ അസോസിയേറ്റ്‌സ്.

എം.എന്‍ അസോസിയേറ്റ്സിന്റെ പ്രധാന പ്രോജക്റ്റുകള്‍

മഞ്ചേരിയിലെ സിറ്റി പോയ്ന്റ് മാളിലെ ഒരു ഷോറൂമിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഏറ്റെടുത്തുകൊണ്ടായിരുന്നു എം.എന്‍ അസോസിയേറ്റ്‌സിന്റെ തുടക്കം. മികച്ച പ്രൊഫഷണല്‍ സമീപനത്തിലൂടെ കൃത്യസമയത്ത് ഗുണനിലവാരം കുറയാതെ തന്നെ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെ എം.എന്‍ അസോസിയേറ്റ്‌സ് എന്ന പേര് കൂടുതല്‍ ആളുകളിലേക്കെത്തി.

വയനാട്ടിലെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ രൂപകല്‍പ്പനയും നിര്‍വഹണവും ഏറ്റെടുത്തതോടെ എം.എന്‍ അസോസിയേറ്റ്‌സ് കൂടുതല്‍ വളര്‍ന്നു.ഒരു ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന നിലയില്‍ എം.എന്‍ അസോസിയേറ്റ്‌സ് അതിന്റെ കര്‍മശേഷിയുടെ ആഴവും പരപ്പും പ്രകടിപ്പിച്ച പ്രോജക്റ്റായിരുന്നു അത്.

കമ്പനി ഇന്ന്

ഒരേസമയം പത്തിലേറെ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവ ശേഷിയും ഇന്ന് എം.എന്‍ അസോസിയേറ്റ്‌സിനുണ്ട്. ഉപഭോക്താവിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അതേപടി ഏറ്റെടുത്താണ് ഓരോ പ്രോജക്റ്റും എം.എന്‍ അസോസിയേറ്റ്‌സ് കൈകാര്യം ചെയ്യുന്നതെന്ന് മുജീബ് റഹ്‌മാനും നിസാര്‍ മുഹമ്മദും പറയുന്നു. തങ്ങളുടെ മേല്‍നോട്ടമെത്താതെ ഒരു ചെറിയ കാര്യംപോലും നടക്കുന്നില്ലെന്നും ഓരോ ഉപഭോക്താവും സന്തുഷ്ടരാണെന്നും ഇവര്‍ ഓരോ ദിവസവും ഉറപ്പു വരുത്തുന്നു.

നിര്‍മാണ യൂണിറ്റ്


ഇന്റീരിയര്‍ ഫര്‍ണിഷിംഗ് സാമഗ്രികള്‍ സ്വന്തമായി നിര്‍മിക്കുന്നതിനായി ഒരു നിര്‍മാണ യൂണിറ്റ് എം.എന്‍ അസോസിയേറ്റ്‌സ് ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ സാമഗ്രികളുടെ 50 ശതമാനവും ഇവിടെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഉല്‍പ്പാദനക്ഷമത 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. മോഡേണ്‍ ഫര്‍ണിച്ചറുകള്‍ നേരിട്ടാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്.

"ചെറിയ കാര്യങ്ങള്‍ക്ക് പോലും അതീവ ശ്രദ്ധ"

ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ നല്‍കുന്ന ശ്രദ്ധയും ഡിസൈനിലെ തികവും പ്രതീക്ഷകള്‍ക്കപ്പുറം പോയി. കോഴിക്കോട്ടെ ശോഭികയുടെ വെഡ്ഡിംഗ് മാളിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനിംഗ് എം.എന്‍ അസോസിയേറ്റ്സിനായിരുന്നു. നിശ്ചിത ബജറ്റിനകത്ത് അതിന്റെ പരമാവധി മൂല്യം നല്‍കിക്കൊണ്ട് പ്രോജക്റ്റ് പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കാകുന്നുവെന്ന് ശോഭിക വെഡ്ഡിംഗ് മാള്‍ മാനേജിംഗ് ഡയറക്റ്റര്‍മാര്‍ പറയുന്നു.

തങ്ങളുടെ വലിയ ഷോറൂമിന്റെ ജോലിയാണ് എം.എന്‍ അസോസിയേറ്റ്‌സിനെ ഏല്‍പ്പിച്ചിരുന്നത്. അവരുടെ സേവനത്തിന്റെയും അനുഭവസമ്പത്തിന്റെയും ആഴവും പരപ്പും വെളിവാക്കിയ പ്രോജക്റ്റായിരുന്നു അതെന്ന് ഫാമിലി വെഡ്ഡിംഗ് സെന്റര്‍ മാനേജിംഗ് ഡയറക്റ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. പറഞ്ഞ സമയത്തിനും ചെലവിലും അവരത് പൂര്‍ത്തിയാക്കിയതായും അവര്‍ പറഞ്ഞു. മികച്ച പ്രൊഫഷണലുകളാണ് എം. എന്‍ അസോസിയേറ്റ്‌സ്. തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് എറണാകുളത്തെ പോത്തീസ് ഷോറൂം ഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പോത്തീസ് മാനേജിംഗ് ഡയറക്റ്റര്‍ മഹേഷ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്

വെബ്സൈറ്റ്: www.mnassociates.in

ഫോൺ : 0483 - 2771900, 9895471900


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it