കോവിഡ് പ്രതിസന്ധിയില്‍ കൃഷിയിലേക്ക് ഇറങ്ങാം, മൂല്യവല്‍ക്കരണത്തിലൂടെ പലമടങ്ങ് നേട്ടം കൊയ്യാം

മെട്രോ നഗരത്തിലെ ജീവിതം മതിയായിട്ടാണ് വിഘ്‌നേഷും കൂട്ടുകാരനായ സതീഷും കുടുംബത്തോടൊപ്പം യു.എസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുപോരാന്‍ തീരുമാനിക്കുന്നത്. കൃഷി ചെയ്യാന്‍ നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും മൂക്കത്ത് വിരല്‍വെച്ചു. പലരും നിരുല്‍സാഹപ്പെടുത്തി. എന്നാലിന്ന് ഇരുവരുടെയും ജീവിതം കണ്ട് കൊതിക്കുകയാണ് അന്ന് എതിര്‍ത്തവരെല്ലാം.

എന്താണ് ഇവര്‍ ചെയ്തതെന്നോ? ഷോളയൂരില്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ ഇരുവരും സ്ഥലം വാങ്ങി. പ്രകൃതിയോട് ഇണങ്ങുന്ന തരത്തില്‍ മനോഹരമായ വീടുകള്‍വെച്ചു. അവിടെ ഓര്‍ഗാനിക് ഫാമിംഗ് തുടങ്ങി. അവ കോയമ്പത്തൂരില്‍ വില്‍ക്കാന്‍ ഒരു സെല്ലിംഗ് പോയ്ന്റ് കണ്ടെത്തി. കുളമുണ്ടാക്കി മല്‍സ്യകൃഷിയും ആരംഭിച്ചു. കോഴിയും താറാവുമൊക്കെയായി കുറച്ചു സ്ഥലത്ത് ചെറിയൊരു ഫാം. സ്ഥലം വാങ്ങുമ്പോള്‍ വെച്ച മാവുകളും മറ്റ് ഫലവൃക്ഷങ്ങളുമെല്ലാം കായ്ക്കാന്‍ തുടങ്ങി. അതെല്ലാം പ്രോസസ് ചെയ്ത് നല്ല വിലയില്‍ വില്‍ക്കുന്നു. കൃഷിയില്‍ നിന്നുമാത്രം മാസം നല്ലൊരു തുക വരുമാനം ഇരുവര്‍ക്കും ലഭിക്കുന്നുണ്ട്.

സഹായിക്കാന്‍ ആളുകളുണ്ടെങ്കിലും എല്ലാ ദിവസവും കുറച്ചുസമയം കുടുംബത്തോടൊപ്പം കൃഷിക്കായി മാറ്റിവെച്ചിരിക്കുകയാണ് ഇവര്‍ മാറ്റിവെക്കും. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വര്‍ക് ഫ്രം ഹോം ആയി ജോലി ചെയ്യുന്നുമുണ്ട് രണ്ടുപേരും.

ഈ കോവിഡ് കാലത്ത് നാമും ആഗ്രഹിച്ചിട്ടില്ലേ ഇത്തരത്തിലൊരു ജീവിതശൈലി? പച്ചക്കറിയും പഴങ്ങളും മുട്ടയും ഇറച്ചിയും പാലും വരെ സ്വന്തം സ്ഥലത്തുനിന്ന് പേടിയില്ലാതെ കഴിക്കാന്‍?

കൂടുതല്‍പ്പേര്‍ കൃഷിയിലേക്ക് വരുന്നു

വിഘ്‌നേഷിനും സതീഷിനും ഇത്തരത്തിലൊരു ഫാം ഒരുക്കിക്കൊടുത്തത് ഈ രംഗത്തെ വിദഗ്ധനും പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായ ബിനു എസ്.നായരാണ്. വിഘ്‌നേഷിന്റെയും സതീഷിന്റെയും പാത പിന്തുടര്‍ന്ന് അവരുടെ 24ഓളം സുഹൃത്തുക്കള്‍ ഇത്തരത്തില്‍ സ്ഥലം വാങ്ങി അതില്‍ ഫാം ഒരുക്കാന്‍ ബിനുവിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവരുടെയെല്ലാം സ്ഥലം.

ഇതുപോലെ നിരവധിപ്പേരെ കാര്‍ഷികമേഖലയിലേക്ക് കൊണ്ടുവന്നിട്ടുള്ള ബിനു എസ്.നായര്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ എസ്.കെ.ബി ഓര്‍ഗാനിക് ഫാമിം എന്ന പേരില്‍ 12 ഏക്കര്‍ സ്ഥലത്ത് സൃഷ്ടിച്ചിരിക്കുന്നത് ഒരു കൊച്ചുസ്വര്‍ഗം തന്നെയാണ്. തെങ്ങാണ് പ്രധാനവിളയെങ്കിലും അവിടെ ഓര്‍ഗാനിക് പച്ചക്കറി കൃഷിയുണ്ട്, നിരവധി ഫലവൃക്ഷങ്ങളുണ്ട്, മല്‍സൃകൃഷിയുണ്ട്, മുയല്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളുള്ള ഫാമുണ്ട്. കൂടാതെ ഫാം ടൂറിസം എന്ന ആശയവും അവിടെ അവതരിപ്പിക്കുന്നുണ്ട്.

''ശാസ്ത്രീയമായി കൃഷി ചെയ്ത് അവയുടെ മൂല്യവല്‍ക്കരണത്തിലൂടെ പലമടങ്ങ് ലാഭം കൊയ്യാനാകുമെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഞങ്ങള്‍ ഇത് സ്വന്തം അനുഭവത്തിലൂടെ കാണിച്ചുകൊടുക്കുകയാണ്. അത് കണ്ടിട്ട് ഇത്തരത്തില്‍ ഫാം സെറ്റ് ചെയ്ത് കൊടുക്കാമോയെന്ന് പല അന്വേഷണങ്ങളും വന്നു. അങ്ങനെയാണ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഞാന്‍ കാര്‍ഷികമേഖലയില്‍ കണ്‍സള്‍ട്ടന്‍സി സേവനവും ആവശ്യക്കാര്‍ക്കായി അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഫാമുകള്‍ തയാറാക്കി നല്‍കുന്ന സേവനവും ആരംഭിച്ചത്. നിരവധിപ്പേര്‍ ഈ സേവനം പ്രയോജനപ്പെടുത്തിയതില്‍ സന്തോഷമുണ്ട്. ഇപ്പോഴത്തെ ഈ കോവിഡ് പ്രതിസന്ധിയിലും അവര്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നു. എന്നാല്‍ ലാഭത്തിനപ്പുറം ഇതില്‍ നിന്ന് കിട്ടുന്ന മാനസിക സന്തോഷത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്.'' ഈ രംഗത്ത് കാല്‍നൂറ്റാണ്ടോളം അനുഭവസമ്പത്തുള്ള ബിനു എസ്.നായര്‍ പറയുന്നു.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രോപ്‌കെയര്‍ എന്ന സ്ഥാപനം പിന്തുടരുന്നത് ശാസ്ത്രീയവും സമഗ്രവുമായ കൃഷിരീതിയാണ്. ''ഏതെങ്കിലും ഒരു വിള മാത്രം കൃഷി ചെയ്യുമ്പോള്‍ അതിന് വിലയിടിയുന്ന സാഹചര്യമുണ്ടായാല്‍ കര്‍ഷകന് നഷ്ടമുണ്ടാകും. അതുകൊണ്ടാണ് ഒരു ഏക്കറേ ഉള്ളുവെങ്കിലും അതില്‍ പല കൃഷികളും ഉള്‍പ്പെടുത്തുന്നത്. മാത്രവുമല്ല വിളകള്‍ അതേപടി വില്‍ക്കാതെ അവ മൂല്യവല്‍ക്കരണം നടത്തുന്നതിലൂടെ കര്‍ഷകന്‍ ഒരു സംരംഭകനായി മാറുന്നു. വെറുതെ കിടന്ന് നശിക്കുന്ന ചക്കപ്പഴത്തില്‍ നിന്നൊക്കെ എത്രയോ വാല്യു ആഡഡ് ഉല്‍പ്പന്നങ്ങളുണ്ടാക്കാം.'' ബിനു എസ്.നായര്‍ പറയുന്നു.

കയ്യിലുള്ള മൂലധനത്തിനൊത്ത ഭൂമികള്‍ കണ്ടെത്തി അതിനു യോജിച്ച രീതിയിലുള്ള ഒരു ഫാം രൂപകല്പന ചെയ്തു കൊടുക്കാനും പ്രോപ് കെയറിന്റെ സേവനം ലഭ്യമാണ്. തരിശുഭൂമിയെ സുസജ്ജമായ ഒരു ഫാം ആക്കി മാറ്റുന്നതോടൊപ്പം ഉടമയുടെ ബജറ്റിന് അനുസരിച്ചുള്ള ഫാം ഹൗസോ കോട്ടേജോ ഉണ്ടാക്കി നല്‍കും. കൃഷിയെ കുറിച്ച് അധികമൊന്നും അറിയാത്തവര്‍ക്കു പോലും ആവശ്യമായ പിന്തുണ നല്‍കി സഹായിക്കാന്‍ പ്രോപ്‌കെയര്‍ ഒപ്പമുണ്ടാവും.

എപ്പോഴും വരുമാനം

ഇന്റഗ്രേറ്റഡ് ഫാമിംഗ് രീതി ആയതുകൊണ്ടുതന്നെ പ്രധാന വിളയോടൊപ്പം മറ്റുപല ഹൃസ്വവിളകളും ഉണ്ടാകുന്നതിനാല്‍ എപ്പോഴും വരുമാനം ഉറപ്പുപറയാനാകും. അതുപോലെ മല്‍സ്യകൃഷി, ആനിമല്‍ ഫാമിംഗ് പോലുള്ളവ ഉള്‍പ്പെടുത്തുന്നതുവഴി കൂടുതല്‍ വരുമാനം നേടാനാകും. കൂടാതെ അവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ട് മൂല്യവല്‍ക്കരണം നടത്തുന്നതിലൂടെയും കര്‍ഷകര്‍ക്ക് നല്ല ലാഭം നേടാനാകും. കൂടാതെ ആവശ്യക്കാര്‍ക്ക് സോളാര്‍, വിന്‍ഡ് മില്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും. അതായത് ഒന്നിനും പുറത്തുനിന്ന് ആശ്രയിക്കാതെ ജീവിക്കാം. ഇതിനെല്ലാമുള്ള എല്ലാ പിന്തുണയും പ്രോപ്‌കെയര്‍ ലഭ്യമാക്കും. മാത്രവുമല്ല സര്‍ക്കാരില്‍ നിന്ന് കൃഷി ചെയ്യാനായി ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങളും പ്രോപ്‌കെയര്‍ ലഭ്യമാക്കും.

''അരയേക്കര്‍ സ്ഥലത്തെ കൃഷി പോലും ഒരു കുടുംബത്തിന്റെ വരുമാനത്തെ ഗണ്യമായി സഹായിക്കും. ഈ കോവിഡു കാലത്ത് ഭക്ഷണസാധനങ്ങള്‍ മിക്കതും കൃഷിയിടത്തില്‍ നിന്നു പറിച്ചെടുക്കാം. ബാക്കിയുള്ളവ വില്‍ക്കാം. പേടിയില്ലാതെ പാകം ചെയ്തു കഴിക്കാം. ആരോഗ്യം മെച്ചപ്പെടുത്താം. വീട്ടിനുള്ളില്‍ ചടഞ്ഞിരുന്നു മുഷിയേണ്ട. കൃഷിഭൂമി ചെറുതാണെങ്കില്‍ പോലും കൃഷി കണ്ട് നല്ല വായു ശ്വസിച്ച് നടക്കാം. കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും അത് നല്ല അനുഭവം ആയിരിക്കും. പഴങ്ങള്‍ പറിച്ചു കഴിക്കാം. മായം ചേര്‍ക്കാത്ത പാലു കുടിക്കാം. ശുദ്ധമായ തൈരുണ്ടാക്കാം. പറമ്പില്‍ നിന്ന് ഒരു മൂടു കപ്പ പറിക്കാം. മീന്‍കുളത്തില്‍ നിന്ന് കുടുംബസമേതം മീന്‍ പിടിക്കാം. വിഷമില്ലാത്ത പിടക്കുന്ന മീന്‍ പിടിച്ച് കറി വച്ചു കപ്പപ്പുഴുക്കും കൂട്ടി കഴിക്കാം.'' ബിനു എസ്.നായര്‍ പറയുന്നു.

കൃഷിയെ അതിരറ്റ് സ്‌നേഹിക്കുന്നതുകൊണ്ടുതന്നെ കൃഷിയെ ലാഭത്തിന്റെ കണ്ണിലൂടെ മാത്രം കാണാതെ 'ഓര്‍ഗാനിക് ലിവിംഗ്' എന്ന ആശയമാണ് ബിനു മുറുകെപ്പിടിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അത്തരത്തിലുള്ള ഒരു ജീവിതരീതിയിലേക്ക് പലരും മടങ്ങിവരുന്നുണ്ട്.
കാര്‍ഷികമേഖലയെ മാന്യമായൊരു ഉപജീവനമേഖലയാക്കി കാണിച്ചു കൊടുക്കണമെന്നത് അദ്ദേഹത്തിന്റെ ഒരു ലക്ഷ്യമാണ്. തന്റെ ഫാം ഒരു ജൈവകൃഷിപരിശീലന കേന്ദ്രമാക്കി മാറ്റാനും അദ്ദേഹത്തിനു ആഗ്രഹമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961564518, 9446504518

Disclaimer: This is a sponsored feature

Related Articles
Next Story
Videos
Share it