കൊറോണ പേടിയില്ലാതെ ഷോപ്പിംഗ് നടത്താം ഈസിയായി; ഇതാ ഈസ് ബസാര്‍

കൊവിഡ് 19 ജനങ്ങളെയാകെ ഭീതിയിലാഴ്ത്തുമ്പോഴും സുരക്ഷിതവും സൗകര്യപ്രദവുമായൊരു ഷോപ്പിംഗ് അനുഭവം നല്‍കി വേറിട്ടു നില്‍ക്കുകയാണ് കണ്ണൂരിലെ ഈസ് ബസാര്‍. ഉപഭോക്താക്കള്‍ക്ക് നൂതനമായൊരു അനുഭവമാണത്. വീട്ടിലേക്ക് വേണ്ട എല്ലാത്തരം ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കുന്നു എന്നതു മാത്രമല്ല, അത്. നിന്നു തിരിയാന്‍ ഇടമില്ലാത്ത പതിവ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വിഭിന്നമായി കൊവിഡിന്റെ കാലത്ത് അത്യാവശ്യമായ സാമൂഹിക അകലത്തിന് കൂടി സൗകര്യമൊരുക്കുന്നതടക്കം കാലത്തിനൊത്ത ഷോപ്പിംഗ് സൗകര്യം നല്‍കുന്നു എന്നതാണ് കണ്ണൂരിലെ ഈസ് ബസാറിനെ വേറിട്ടു നിര്‍ത്തുന്നത്. അനായാസമായ ഷോപ്പിംഗിന് പുറമേ വിവിധ ഓഫറുകളും വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരയുമൊക്കെ ഈസ് ബസാറിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. നഗരത്തിരക്കുകളില്‍ നിന്ന് മാറി പുതിയ തെരുവിലെ വാഹൂ മാളിലാണ് ഈസ് ബസാര്‍. ആദിന്‍ റിറ്റെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈസ് ബസാര്‍ അവതരിപ്പിച്ചിരിക്കുന്നത്. റീറ്റെയ്‌ലിനു പുറമേ എന്റര്‍ടെയ്ന്‍മെന്റ് & ഗെയിം, ഫുഡ് & ബിവറേജസ്, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലും കമ്പനി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

വിശാലമായ സൗകര്യം

ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായൊരനുഭവം സമ്മാനിക്കുകയും ഷോപ്പിംഗ് എളുപ്പമാക്കുകയുമാണ് ഈസ് ബസാറിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ശ്രീജിന്‍ പവിത്രന്‍ പറയുന്നു. 18,000 ചതുരശ്രയടിയില്‍ വിശാലമായ സ്ഥല സൗകര്യമാണ് സൂപ്പര്‍മാര്‍ക്കറ്റിനകത്ത് ഒരുക്കിയിരിക്കുന്നത്. സാധനങ്ങള്‍ അടുക്കി വെച്ചിരിക്കുന്ന റാക്കുകള്‍ തമ്മില്‍ വലിയ അകലം ഉള്ളതിനാല്‍ മൂന്നു പേര്‍ക്ക് ട്രോളിയുമായി സുഖമായി കടന്നു പോകാനാകും. നിലവിലെ സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ ആകുന്നുണ്ട്. മാത്രമല്ല, കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള മറ്റു സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ശ്രീജിന്‍ പറയുന്നു. മാസ്‌ക് ധരിച്ചവരെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമാണ് അകത്തു പ്രവേശിപ്പിക്കുന്നത്. സാനിറ്റൈസറും ഹാന്‍ഡ് വാഷ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന പ്രത്യേകത കൊണ്ടു തന്നെ സാധനങ്ങള്‍ സമാധാനത്തോടെ നോക്കി തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു.

വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിര

ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെയുണ്ട്. പച്ചക്കറികളും പലവ്യഞ്ജനങ്ങളും എഫ്എംസിജി ഉല്‍പ്പന്നങ്ങളും ക്രോക്കറിയും ഇലക്ട്രോണിക്‌സ് അടക്കമുള്ളവ മാത്രമല്ല, മത്സ്യവും മാംസവും കൂടി ഇവിടെ നിന്ന് വാങ്ങിക്കാം. ഓവന്‍, അയേണ്‍ ബോക്‌സ് തുടങ്ങിയ ചെറുകിട ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. ഗ്യാസ് സ്റ്റൗ, പ്രഷര്‍കുക്കര്‍, പ്ലേറ്റുകള്‍ തുടങ്ങി അടുക്കളയിലേക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് ആയതും ഗുണനിലവാരവുമുള്ള ഉല്‍പ്പന്നങ്ങളാണ് ഇവിടെയുള്ളതെന്ന് ശ്രീജിന്‍ പറയുന്നു. പലവ്യഞ്ജനങ്ങളുടെ കാര്യത്തില്‍ സ്വന്തം ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നവും ലഭ്യമാക്കുന്നുണ്ട്. പച്ചക്കറികള്‍ അടക്കമുള്ള സാധനങ്ങള്‍ കര്‍ഷകരില്‍ നിന്നോ പ്രാദേശിക വിപണികളില്‍ നിന്നോ നേരിട്ട് വാങ്ങുന്നതിനാല്‍ ഇടനിലക്കാരെ ഒഴിവാക്കാനുകകയും വില കുറച്ച് വില്‍ക്കാനാകുകയും ചെയ്യുന്നുണ്ട്. നൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടെന്നത് ഈസ് ബസാറിന്റെ പ്രത്യേകതയാണ്.

മികച്ച ഓഫറുകള്‍

എംആര്‍പിയില്‍ നിന്ന് മൂന്നു മുതല്‍ 20 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ ഓരോ സാധനവും വില്‍ക്കുന്നത്. അതിനായി പ്രത്യേകം കാര്‍ഡ് എടുക്കുകയോ ഒന്നും വേണ്ട. മാത്രമല്ല, മറ്റൊരു വിശിഷ്ടമായ ഓഫര്‍ കൂടി ഈസ് ബസാര്‍ നല്‍കുന്നു. 2000 രൂപയ്ക്ക് മേല്‍ സാധനങ്ങളെടുത്താല്‍ 100 ശതമാനം കാഷ് ബാക്ക് എന്നതാണത്. നല്‍കുന്ന തുകയ്ക്ക് സമാനമായ തുകയ്ക്കുള്ള കൂപ്പണുകള്‍ നല്‍കുകയും തുടര്‍ന്നുള്ള വാങ്ങലുകളില്‍ ഇതു നല്‍കി സാധനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമാണ് നല്‍കുന്നത്. സെപ്തംബര്‍ വരെ ഈ ഓഫര്‍ പ്രാബല്യത്തിലുണ്ടാകും.

ശ്രീജിന്‍ എന്ന സംരംഭകന്‍

ആദിന്‍ റീറ്റെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥി ശ്രീജിന്‍ പവിത്രന്‍ ചൊയ്യന്‍ ബഹ്‌റിനില്‍ ജനിച്ചു വളര്‍ന്നയാളാണ്. തുന്നല്‍ ജോലിക്കാരനായി തുടങ്ങി ബിസിനസുകാരനായി മാറിയ പി വി പവിത്രന്റെയും ശ്രീജയുടെയും മകനായ ശ്രീജിന്‍ സ്വപ്രയത്‌നം കൊണ്ടാണ് ചെറുപ്രായത്തില്‍ തന്നെ സംരംഭകനായി വിജയം വരിച്ചത്. ബിസിനസുകാരനാണ് ഏറ്റവും മികച്ച ജീവകാരുണ്യപ്രവര്‍ത്തകനെന്ന പാഠം പകര്‍ന്നു നല്‍കിയ അധ്യാപകനില്‍ നിന്നുള്ള പ്രചോദനമാണ് തന്റെ തട്ടകം ബിസിനസാണെന്ന തിരിച്ചറിവിലേക്ക് ശ്രീജിനെ നയിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ബാങ്കിന്റെ സെയ്ല്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ശ്രീജിന്‍, ബാങ്കിങ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, ഇന്റീരിയര്‍&കണ്‍സ്ട്രക്ഷന്‍, മീഡിയ&പബ്ലിക്കേഷന്‍, ഫുഡ് & ബിവറേജ്, റീറ്റെയ്ല്‍ & ഹോള്‍സെയില്‍, കണ്‍സള്‍ട്ടന്‍സി ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നു. 2010 ല്‍ ആമസോണ്‍ മാതൃകയില്‍ ബിസിനസ് സംരംഭം തുടങ്ങിയെങ്കിലും ചില കാരണങ്ങളാല്‍ അത് തുടര്‍ന്നു കൊണ്ടുപോകാനായില്ല.

പിതാവിന് നാട്ടില്‍ സെറ്റില്‍ ചെയ്യുന്നതിനായി ചെറിയ രീതിയില്‍ ഒരു റീറ്റെയ്ല്‍ ഷോപ്പ് എന്ന ആശയമാണ് ഈസ് ബസാറായി വളര്‍ന്നതും ശ്രീജിനെ നാട്ടില്‍ തന്നെ നിര്‍ത്തിയതും. ഷോപ്പ് തുറന്ന ശേഷം വിദേശത്തേക്ക് തിരിച്ചു പോയി ബിസിനസ് തുടങ്ങാമെന്നായിരുന്നു ശ്രീജിന്റെ തീരുമാനം. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമായപ്പോള്‍ മികച്ചൊരു സൂപ്പര്‍മാര്‍ക്കറ്റ് എന്ന നിലയിലേക്ക് എത്തുകയും പാര്‍ട്ണര്‍മാരുടെ നിര്‍ബദ്ധത്തിന് വഴങ്ങി ശ്രീജിനും സംരംഭത്തിനൊപ്പം നില്‍ക്കുകയുമായിരുന്നു. ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ റമീസ് ചാലില്‍, ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ദിജിത് ചോയ്യന്‍, പര്‍ച്ചേസ് ഡയറക്റ്റര്‍ ഷബീര്‍ അലി എന്നിവരും ഈസ് ബസാറിന്റെ നേതൃനിരയിലുണ്ട്.

പുതിയ ലക്ഷ്യങ്ങള്‍

ഈസ് ബസാറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മൊബീല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമായിരിക്കും ഇതിലൂടെ ഉണ്ടാവുക. മാത്രമല്ല, മൊത്തക്കച്ചവട രംഗത്തേക്കും കടക്കാനൊരുങ്ങുകയാണ് ആദില്‍ റീറ്റെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡ്. ഈസ് ബസാറിനെ ദക്ഷിണേന്ത്യയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായി വളര്‍ത്താനുള്ള ലക്ഷ്യവുമുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തില്‍ ഈസ് ബസാറുകള്‍ വരികയെന്ന് ശ്രീജിന്‍ പറയുന്നു.

For more details contact: eezbazaar@gmail.com

Disclaimer: This is a sponsored feature

Related Articles

Next Story

Videos

Share it