വെര്‍ട്ട് കിച്ചന്‍സ് തൊഴിലാളിയെ തൊഴിലുടമയാക്കുന്ന മാജിക്

ഒരു സംരംഭകനാകുക എന്ന് സ്വപ്‌നം കാണാത്ത തൊഴിലാളിയുണ്ടോ? നല്ലൊരു തുക കൈയില്‍ വന്നാല്‍ എന്തെങ്കിലും സംരംഭം തുടങ്ങുകയെന്നതാണ് പലരുടെയും ആഗ്രഹം. ആ ആഗ്രഹത്തിന് ചിറകു മുളപ്പിക്കാന്‍ സാധാരണക്കാരനെ പ്രാപ്തനാക്കുകയാണ് കണ്ണൂരിലെ വെര്‍ട്ട് കിച്ചന്‍സ്.

ഫര്‍ണിച്ചര്‍ നിര്‍മാണ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഇന്റീരിയര്‍ ഡിസൈനര്‍ മുഹമ്മദ് അഫ്‌സലിന്റെ നേതൃത്വത്തിലുള്ള വെര്‍ട്ട് കിച്ചന്‍സ് സംരംഭകരായി ഉയര്‍ത്തിയ തൊഴിലാളികള്‍ നിരവധിയാണ്. വെര്‍ട്ട് കിച്ചന്‍സിലെ തൊഴിലാളികളില്‍ ഉടമസ്ഥതാ മനോഭാവവും ഉത്തരവാദിത്ത ബോധവും നിറച്ച് ഓരോരുത്തരെയും വിജയിയായ സംരംഭകനാക്കി മാറ്റാനാണ് ശ്രമം നടത്തുന്നത്.

ചുമതലകള്‍ വീതിച്ച് നല്‍കുന്നു

സ്വന്തം ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍ക്ക് മികച്ച പരിശീലനം നല്‍കി അവരെ, വെര്‍ട്ട് കിച്ചന്‍സ് എന്ന കിച്ചന്‍ കാബിനറ്റ് ഷോറൂം ശൃംഖലയിലൂടെ പുതിയ ഷോറൂമുകളുടെ ഉടമയാക്കി മാറ്റുകയാണ് ചെയ്യുത്.

ഈ കൂട്ടായ്മയില്‍ 22 ലേറെ പേര്‍ ഇതിനകം തന്നെ അംഗങ്ങളാണ്. സ്ഥാപനത്തില്‍ ഡിസൈനിംഗ്, മാര്‍ക്കറ്റിംഗ്, ഷോറൂം നടത്തിപ്പ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളുടെ ചുമതലകളാണ് ഓരോരുത്തര്‍ക്കും നല്‍കുക. പണം നിക്ഷേപിക്കുകയും ഉടമയായി അതിന്റെ ലാഭവിഹിതത്തിനായി കാത്തിരിക്കുകയുമല്ല ഇവിടെ തൊഴിലാളികള്‍ ചെയ്യുക. കൃത്യമായി ജോലി ചെയ്യുകയും അതിനുള്ള വേതനവും പുറമേ ലാഭവിഹിതവും പറ്റുകയാണ്. ഫുള്‍ടൈം ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്കാണ് ഈ സൗകര്യം നല്‍കുന്നത്.

ഉല്‍പ്പന്ന നിര വിപുലമാക്കും

നാലു വര്‍ഷം മുമ്പാണ് ഈ സംരംഭത്തിന്റെ തുടക്കം. നിലവില്‍ കിച്ചന്‍ ഫര്‍ണിച്ചറുകളുടെ നിര്‍മാണമാണ് നടത്തുന്നത്. സമീപഭാവിയില്‍ തന്നെ ഒരു വീട്ടിലേക്കും ഓഫീസിലേക്കും വേണ്ട എല്ലാ തരം ഫര്‍ണിച്ചറുകളും വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് അഫ്‌സല്‍ പറയുന്നു. മാത്രമല്ല, ഫര്‍ണിച്ചര്‍ നിര്‍മാണത്തിനുള്ള ആക്‌സസറീസുകളെല്ലാം സ്വന്തമായി ഉല്‍പ്പാദിപ്പിക്കുക എന്നതും കമ്പനിയുടെ ലക്ഷ്യമാണ്.
കേരളത്തില്‍ എല്ലായിടത്തും വെര്‍ട്ടിന് വിപണിയുണ്ട്. കൂടാതെ ബാംഗളൂരു, മംഗളൂരു, മുംബൈ എന്നിവിടങ്ങളിലും വെര്‍ട്ട് കിച്ചന്‍ ലഭ്യമാക്കുന്നു. മികച്ച രീതിയില്‍ പായ്ക്ക് ചെയ്ത് എവിടെയും എളുപ്പത്തില്‍ എത്തിക്കാവുന്ന തരത്തിലുള്ള മോഡ്യുലര്‍ കിച്ചനുകളായാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരനും ഇത് ഫിക്‌സ് ചെയ്യാനും അഴിച്ചെടുക്കാനും എളുപ്പത്തില്‍ സാധിക്കുന്നു. ജര്‍മന്‍ ടെക്‌നോളജിയിലുള്ള ഓട്ടോമാറ്റിക് മെഷീനുകളില്‍ നിര്‍മിക്കുന്ന ഫര്‍ണിച്ചറുകള്‍ അസംബ്ള്‍ ചെയ്യുന്നതു മാത്രമാണ് കൈകൊണ്ടു നടത്തുന്ന പ്രവര്‍ത്തനം. ഒരു തൊഴിലാളി ജീവിത കാലം മുഴുവനും തൊഴിലാളിയായിരിക്കാതെ തൊഴിലുടമയായി മാറാന്‍ അവസരം നല്‍കുകയാണ് വെര്‍ട്ട് ചെയ്യുന്നത്.

മികച്ച പരിശീലനം

കാല്‍ നൂറ്റാണ്ടു മുമ്പ് വുഡ് ആര്‍ട്ട് എന്ന സ്ഥാപനത്തിലൂടെ മരം കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ നിര്‍മിച്ച് വിപണിയില്‍ ഇറക്കിക്കൊണ്ടാണ് മുഹമ്മദ് അഫ്‌സല്‍ ബിസിനസ് രംഗത്ത് എത്തുന്നത്. അന്നു മുതലുള്ള തൊഴിലാളികള്‍ അദ്ദേഹത്തോടൊപ്പമുണ്ട്. ഇവരില്‍ പലരും ഇന്ന് പുതിയ ഷോറൂമുകളുടെ ഉടമകള്‍ കൂടിയാണ്. ഹെല്‍പര്‍ ആയി വരുന്നവര്‍ പോലും കാര്യങ്ങള്‍ പഠിച്ച് ഡിസൈനറായി ഉടമയായി മാറുകയാണിവിടെ. ഷോറൂമുകളില്‍ പുറത്തു നിന്നുള്ളവരെ നിര്‍ത്തുമ്പോള്‍ ഉല്‍പ്പങ്ങളെ കുറിച്ച് അവര്‍ക്ക് വലിയ ധാരണയില്ല. എന്നാല്‍ തൊഴിലാളിയായി വന്ന് ഉടമസ്ഥനാകുന്നയാള്‍ ഷോറൂമില്‍ നില്‍ക്കുമ്പോള്‍ ഉപഭോക്താവിന് ഉല്‍പ്പന്നത്തെ കുറിച്ച് വിശദമായി പറഞ്ഞു കൊടുക്കാന്‍ അവര്‍ക്ക് കഴിയുന്നു. തൊഴിലാളികള്‍ക്ക് മികച്ച പരിശീലനമാണ് മുഹമ്മദ് അഫ്‌സല്‍ ലഭ്യമാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Afsal +91 98460 91225
Visit www.wertkitchen.com

Disclaimer: This is a sponsored feature

Related Articles
Next Story
Videos
Share it