വെര്‍ച്വല്‍ ജീവനക്കാര്‍, നവീനമായ വര്‍ക്കിംഗ് സ്റ്റൈല്‍: കേരളത്തിന് അപരിചിതമായ ഒരു ബിസിനസ് മോഡല്‍ ഇതാ

30 ജീവനക്കാരുള്ള ഓഫീസ്. പക്ഷെ ഇവിടെയാരും വരാറില്ല. എട്ട് വര്‍ഷമായി ഇങ്ങനെയൊരു ഐറ്റി സ്ഥാപനം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്നു. വെര്‍ച്വല്‍ വര്‍ക്കിംഗ് ശൈലിയാണ് ഇവര്‍ പിന്തുടരുന്നത്. ഇവിടത്തെ ജീവനക്കാര്‍ ഓഫീസില്‍ വരാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലിരുന്ന് ജോലി ചെയ്യുന്നു. അതെ കേരളത്തിലെ ഒരു കോണിലിരുന്ന് എന്‍വറ ക്രിയേറ്റീവ് ഹബ് വഴികാണിക്കുന്നത് പുതിയൊരു പ്രവര്‍ത്തന രീതിയാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ്സൈറ്റ് ഡിസൈനിംഗ്, ഇ-കൊമേഴ്സ് വെബ്സൈറ്റ് ഡൈവലപ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന എന്‍വറയ്ക്ക് 30 മുഴുവന്‍ സമയജീവനക്കാരാണ് ഉള്ളത്. ഇതല്ലാതെ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന 30 പേരുടെ കൂടി നെറ്റ് വര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നു. അവര്‍ക്ക് ജോലിക്കനുസരിച്ച് പ്രതിഫലം നല്‍കുന്നു. ഇത്തരത്തില്‍ ഒരു ഫ്രീലാന്‍സേഴ്‌സ് ക്ലബ് ഇവര്‍ രൂപീകരിച്ചു.

Rajeesh
Co-founder
Growth Hacker & Digital Marketing Consultant

ജീവനക്കാര്‍ ഇത്ര സമയം ജോലി ചെയ്യണമെന്നില്ല. അവര്‍ ഏറ്റെടുത്തിരിക്കുന്ന ജോലി പറഞ്ഞിരിക്കുന്ന സമയത്ത് തീര്‍ത്തുകൊടുത്താല്‍ മതി. ഐഡി ലോഗിന്‍ ചെയ്ത് ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാം. വര്‍ക് തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ ഐഡി ബ്ലോക്ക് ആക്കി ആ വര്‍ക് മറ്റുള്ളവര്‍ക്ക് കൊടുക്കും എന്നതുകൊണ്ട് കൃത്യമായി ജോലി തീര്‍ക്കുന്നു. എന്‍വറയ്ക്ക് തങ്ങളുടെ ക്ലൈന്റിനോട് വാക്കുപാലിക്കാന്‍ സാധിക്കുന്നു.

എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം? പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന് വാടക വളരെക്കുറവ്. ആരും ഓഫീസില്‍ വന്നിരിക്കാത്തതുകൊണ്ട് സിസ്റ്റം അടക്കമുള്ള സൗകര്യങ്ങള്‍ക്കുള്ള ചെലവ് കുറവ് . വൈദ്യുതി, ഇന്റര്‍നെറ്റ് ബില്ലുകള്‍ പരിമിതം. സ്ഥിരം ജീവനക്കാരെ കുറച്ചുകൊണ്ട് ഫ്രീലാന്‍സേഴ്സിനെ കൂട്ടുന്നതുകൊണ്ട് കമ്പനിയുടെ ചെലവ് വീണ്ടും കുറയുന്നു. ഇതു മൂലം ഉപഭോക്താവിന് കുറഞ്ഞ ചിലവില്‍ ഐടി സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും. ജീവനക്കാര്‍ക്കാകട്ടെ തങ്ങളുടെ സ്വാതന്ത്യത്തിന് അനുസരിച്ച് ജോലി ചെയ്യാന്‍ അവസരം കിട്ടുന്നു. ഇതൊന്നും പക്ഷെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചെയ്തതല്ലെന്ന് എന്‍വറയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ രജീഷ് സി. പറയുന്നു.

Harilal
Creative Director

കെല്‍ട്രോണില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന രജീഷിന് സംരംഭകനാകുകയെന്ന സ്വപ്നം എക്കാലവും ഉള്ളിലുണ്ടായിരുന്നു. ജോലിക്കിടയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ വര്‍ക് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ ഒരാളെ കൂടി ആവശ്യമായി. വളരെ യാദൃശ്ചികമായി പരപ്പനങ്ങാടി റെയിവേ ലവല്‍ ക്രോസില്‍ രജീഷിന്റെ സുഹൃത്തിനൊപ്പം ഹരിലാലിനെ പരിചയപ്പെട്ടു. പിന്നീടുള്ള സംരംഭകാത്ര ഇരുവരും ഒരുമിച്ചായി.

വാടക കൊടുക്കാനില്ലാത്തതിനാല്‍ ഒരു സുഹൃത്തിന്റെ ഓഫീസില്‍ മേശയും കസേരയുമിട്ട് പ്രവര്‍ത്തനം ആരംഭിച്ചു. ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹരിലാല്‍. വര്‍ക് കൂടുകയും ക്ലൈന്റ്സ് വരുകയുമൊക്കെ ചെയ്യുന്നത് ബുദ്ധിമുട്ടായപ്പോള്‍ മറ്റൊരു മുറി വാടകയ്ക്കെടുത്തു. കുറേക്കാലമായി ആരും ഉപയോഗിക്കാത്ത പൊടിപിടിച്ച ആ മുറി വൃത്തിയാക്കി ഇരുവരും ജോലി കഴിഞ്ഞ് അവിടെ വന്നിരിക്കും. ആറ് മണിമുതല്‍ രാത്രി വരെയായിരുന്നു പ്രവര്‍ത്തനം. പിന്നീട് വര്‍ക് ചെയ്ത് കിട്ടിയ പണം കൊണ്ട് മുറിയില്‍ ടൈല്‍ ഇട്ടു. പതിയെ ഇന്റീരിയര്‍ ചെയ്തു. അന്നും ഇരുവരും ജോലി തുടര്‍ന്നിരുന്നതുകൊണ്ട് പകല്‍ സമയത്ത് ഓഫീസിലിരിക്കാന്‍ ഒരു ജീവനക്കാരിയെ നിയമിച്ചു. കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ട ആവശ്യം വന്നപ്പോള്‍ അവര്‍ക്ക് വേതനം കൊടുക്കാനില്ലാത്തതുകൊണ്ടാണ് മള്‍ട്ടിമീഡിയയും ബിടെക്കും മറ്റും പഠിച്ചിട്ട് കാര്യമായ ജോലിയൊന്നുമില്ലാതിരുന്ന കുറച്ചു സുഹൃത്തുക്കളെ സംഘടിപ്പിച്ച് വര്‍ക്ക് ഏല്‍പ്പിച്ചു. പതിയെ ആ ശൃംഖല വിപുലീകരിച്ചു. എന്‍വറ തുടങ്ങി ഒന്നരവര്‍ഷം കഴിഞ്ഞാണ് രജീഷ് ജോലി രാജി വെച്ച് സംരംഭത്തിലേക്ക് മുഴുവന്‍സമയം ഇറങ്ങുന്നത്.

വളരെ ലളിതമായി തുടങ്ങിയ എന്‍വറ ഇപ്പോള്‍ നൂറുകണക്കിന് സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഒരുക്കിക്കൊടുത്തു. നിരവധി സെലബ്രിറ്റികളുടെയും സ്ഥാപനങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളും കൈകാര്യം ചെയ്യുന്നു. ഇ-കൊമേഴ്സിന്റെയും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെയും സാധ്യതകള്‍ പരിചയപ്പെടുത്താന്‍ സംരംഭകര്‍ക്കായി സെമിനാറുകളും ഇവര്‍ നടത്തുന്നു. 700ലേറെപ്പേര്‍ക്ക് ഇതുവരെ ക്ലാസുകളെടുത്തിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ഫ്രീലാന്‍സേഴ്‌സ് ക്ലബ് രൂപീകരിച്ച ഇവരെത്തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.

എൻവറയെ അടുത്തറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു : https://envara.co.in/

Disclaimer: This is a sponsored feature

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it