കൊച്ചി ഇന്നുമുതല്‍ 5ജിയിലേക്ക്, സേവനം അവതരിപ്പിക്കുന്നത് റിലയന്‍സ് ജിയോ

അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‌വര്‍ക്ക് 5ജി ഇന്നുമുതല്‍ കേരളത്തില്‍ ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജന്‍ 5ജി സേവനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായി 5ജി എത്തുന്നത് കൊച്ചി നഗരത്തിലാണ്. ജിയോ ആണ് സേവനം അവതരിപ്പിക്കുന്നത്.

കൊച്ചി നഗരത്തില്‍ പലയിടങ്ങളിലും എയര്‍ടെല്‍, ജിയോ ഉപഭോക്താക്കള്‍ക്ക് 5ജി ലഭ്യമായി തുടങ്ങിയെന്നാണ് വിവരം.അതേ സമയം നഗരത്തിലെ തെരഞ്ഞെടുത്ത മേഖലകളില്‍ ട്രയല്‍ റണ്ണായി ആണ് ജിയോ ഇന്ന് 5ജി ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

2023 ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും ജിയോ 5ജി എത്തിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ഇന്ത്യയില്‍ 5ജി സേവനം തുടങ്ങിയത്. എട്ട് ഇടങ്ങളില്‍ ആരംഭിച്ച 5ജി നിലവില്‍ രാജ്യത്തെ അമ്പതോളം നഗരങ്ങളില്‍ ലഭ്യമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it