Begin typing your search above and press return to search.
കെനിയയ്ക്ക് പിന്നാലെ വിയ്റ്റ്‌നാമിന്റെ ആകാശവും കീഴടക്കാന്‍ അദാനി, രണ്ട് വിമാനത്താവളങ്ങളില്‍ നിക്ഷേപം
വിയറ്റ്നാമിലെ രണ്ട് വിമാനത്താവളങ്ങളില്‍ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി വിയറ്റനാം സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് തുറമുഖം നിര്‍മിക്കാന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തി ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ നീക്കം. ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്നും അദാനി ഗ്രൂപ്പിന്റെ ഉടമ ഗൗതം അദാനിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇതറിയിച്ചത്.
ഏവിയേഷന്‍ രംഗത്തുള്ള വിയറ്റ്‌നാമീസ് പങ്കാളികളുമായി ചേര്‍ന്ന് ലോംഗ് തന്‍ എയര്‍പോര്‍ട്ട്, ചു ലൈ എയര്‍പോര്‍ട്ട് എന്നിവയുടെ നിര്‍മാണം വഴി വ്യോമയാന, ലൊജിസ്റ്റ്ക്‌സ് മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. അതേ സമയം നിക്ഷേപ തുകയെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.
വിയറ്റ്‌നാമിലെ തുറമുഖങ്ങൾ, പുനരുപയോഗ ഊര്‍ജം എന്നീ മേഖലകളില്‍ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതായി കഴിഞ്ഞ വര്‍ഷം ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി പ്രഖ്യാപിച്ചിരുന്നു.
കെനിയയുടെ ആകാശവും
കെനിയന്‍ തല്സ്ഥാനമായ നെയ്‌റോബിയിലെ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ പാസഞ്ചര്‍ ടെര്‍മിനലും റണ്‍വേയും നിര്‍മിക്കാന്‍ അദാനി ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി കഴിഞ്ഞദിവസം കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അദാനി എയര്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡാണ് താത്പര്യപത്രം സമര്‍പ്പിച്ചത്.
അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിച്ച് പഴയ നെയ്‌റോബി രാജ്യാന്തര വിമാനത്താവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനാണ് കെനിയന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ഇതു പ്രകാരമായിരുന്നു പ്രൊപ്പോസല്‍ ഏകദേശം 185 കോടി ഡോളര്‍ ചെലവാണ് വിമാനത്താവള നവീകരണത്തിനായി കണക്കാക്കുന്നത്.
ഇന്ത്യയില്‍ ഏഴ് വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്ന അദാനി ഹോള്‍ഡിംഗ്‌സ് നവിമുംബൈയില്‍ എയര്‍പോര്‍ട്ട് വികസിപ്പിച്ചു വരികയാണ്. ഇന്ത്യയ്ക്ക് പുറത്തേക്കും പ്രവർത്തനം ശക്തമാക്കുകയാണ് പുതിയ നീക്കങ്ങളിലൂടെ അദാനി ഗ്രൂപ്പ്.
Next Story
Videos