വന്‍തിരിച്ചുവരവ് നടത്തി എയര്‍ടെല്‍; രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ത്രൈമാസ വരുമാനം

നഷ്ടം നികത്തി ഭാരതി എയര്‍ടെല്‍, മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കമ്പനിയുടെ അറ്റാദായം 853.6 കോടി രൂപയായി. കഴിഞ്ഞ പാദത്തില്‍ ഇത് 763.2 കോടി രൂപയായിരുന്നു. കമ്പനിയുടെ ഏകീകൃത വരുമാനം 26,517.8 കോടി രൂപയായി. ആറ് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മൂന്നാം പാദത്തില്‍ എയര്‍ടെല്‍ ഏകീകൃത അറ്റാദായം 222 കോടി രൂപയും ഏകീകൃത വരുമാനം 26,387 കോടി രൂപയും റിപ്പോര്‍ട്ട് ചെയ്യുമെന്നായിരുന്നു വിപണിവിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്.
കമ്പനിയുടെ ഏകീകൃത പ്രവര്‍ത്തന ലാഭം 12,178 കോടി രൂപയാണ്, അതേസമയം ഏകീകൃത പ്രവര്‍ത്തന മാര്‍ജിന്‍ 45.9 ശതമാനമാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ലാഭം വിശകലന വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് മുകളിലാണെങ്കിലും, കമ്പനിയുടെ മാര്‍ജിന്‍ എസ്റ്റിമേറ്റിന് താഴെയാണ്.
കരാര്‍, റെഗുലേറ്ററി ലെവികളുടെ പുനര്‍ മൂല്യനിര്‍ണ്ണയം, നെറ്റ്വര്‍ക്ക് അസറ്റ് തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് എയര്‍ടെലിന് 4,559.9 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടം കഴിഞ്ഞ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരു ഉപയോക്താവില്‍ നിന്നുള്ള കമ്പനിയുടെ ശരാശരി വരുമാനം പ്രതിമാസം 166 രൂപയാണ്, കഴിഞ്ഞ പാദത്തിലെ 162 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍.ഇത് വിദഗ്ധരുടെ കണക്കുകളേക്കാള്‍ കൂടുതലാണ്.
മാത്രമല്ല രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്റര്‍ ആയ എയര്‍ടെല്‍ ഈ പാദത്തില്‍ 12.9 ദശലക്ഷം 4 ജി വരിക്കാരെ പുതുതായി ചേര്‍ത്തു. ഇതോടെ നെറ്റ്‌വര്‍ക്കിലുള്ള 4 ജി വരിക്കാരുടെ എണ്ണം 165.6 ദശലക്ഷവുമായി ഉയര്‍ന്നു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it