എയര്‍ ഇന്ത്യയുടെ തലപ്പത്തേക്ക് അലക്‌സ് ക്രൂസ് എത്തിയേക്കും; ആരാണ് ഈ അലക്‌സ് ക്രൂസ്?

എയര്‍ ഇന്ത്യ ടാറ്റാസ് ഏറ്റെടുത്തപ്പോള്‍ മുതല്‍ അടിമുടി പുതുമകളുമാണ് കൊണ്ടുവരാനൊരുന്നത്. ഇപ്പോഴിതാ വ്യോമയാന രംഗത്തെ പുലിയെന്നറിയപ്പെടുന്ന അലക്‌സ് ക്രൂസിനെ എയര്‍ ഇന്ത്യ തങ്ങളുടെ ബജറ്റ് എയര്‍ലൈന്‍സ് സാരഥിയാക്കാനൊരുങ്ങുകയാണ്.

വ്യോമയാന വിദഗ്ധനായ അലക്സ് ക്രൂസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ ആണ് പുറത്തുവിട്ടതെങ്കിലും എയര്‍ ഇന്ത്യ സിഇഒ നിയമനം ഉറപ്പിച്ചതായി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എലക്‌സ് ക്രൂസ് സിഇഒ ആകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നത് മുതല്‍ ഈ 55 കാരന്റെ പേരും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആരാണ് ഈ അലക്‌സ് ക്രൂസ് ??
2020 വരെ ഏകദേശം അഞ്ച് വര്‍ഷത്തോളം ബ്രിട്ടീഷ് എയര്‍വേസിന്റെ ചെയര്‍മാനും സിഇഒയുമായിരുന്നു ക്രൂസ്. അതിനുമുമ്പ് അദ്ദേഹം സ്പാനിഷ് ലോ കോസ്റ്റ് വ്യൂലിംഗിന്റെ തലവനായും പ്രവര്‍ത്തിച്ചു.
കോവിഡ് ബാധിച്ച ബ്രിട്ടീഷ് എയര്‍വേയ്‌സ് 2020 ഒക്ടോബറില്‍ 13,000 ജോലികള്‍ വെട്ടിക്കുറച്ചു. ആ സമയത്ത്, ക്രൂസ് എയര്‍ലൈനിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തു നിന്നും രാജി വയ്ക്കുകയും ചെയ്തു. ക്രൂസിന്റെ ഇപ്പോഴത്തെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ കാണിക്കുന്നത് അദ്ദേഹം നിലവില്‍ ഒരു നിക്ഷേപകനും ബോര്‍ഡ് അംഗവും ചില കമ്പനികളുടെ ഉപദേശകനുമാണെന്നാണ്.
ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ എംഎസ് ബിരുദം നേടിയ ക്രൂസ് ഐഇഎസ്ഇ ബിസിനസ് സ്‌കൂളിലെ പ്രൊഫസര്‍ കൂടിയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it