Begin typing your search above and press return to search.
4 വര്‍ഷം കൊണ്ട് ഒരു ലക്ഷം ₹39 ലക്ഷമാക്കി അനില്‍ അംബാനി മാജിക്, ഈ കമ്പനിയില്‍ നിക്ഷേപമുണ്ടോ?
ഒരിക്കല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പാപ്പരത്തത്തിലേക്ക് വീണ അനില്‍ അംബാനിയുടെ തിരിച്ചു വരവ് വളരെയധികം ആഘോഷിക്കപ്പെടുന്നുണ്ട്. കാരണം അതിവേഗത്തിലാണ് ഓരോ കമ്പനിയേയും വളര്‍ച്ചയിലേക്ക് തിരിച്ചു കൊണ്ടു വരുന്നത്. കടങ്ങള്‍ തിരിച്ചടച്ചും പുതിയ ചുവടുവയ്പുകള്‍ നടത്തിയും നിക്ഷേപരുടെ വിശ്വാസം പിടിച്ചു പറ്റാനും കമ്പനികള്‍ക്ക് സാധിക്കുന്നുണ്ട്.
അനില്‍ അംബാനിയുടെ റിലയന്‍സ് പവറിന്റെ ട്രാന്‍സ്ഫര്‍മേഷനാണ് ഇതില്‍ എടുത്തു പറയേണ്ടത്. നിലനില്‍പ്പിനായി കഷ്ടപ്പെട്ടിരുന്ന ഒരു കമ്പനിയെ 16,000 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാക്കി മാറ്റി അനില്‍ അംബാനി മാജിക്. അടുത്തിടെയായി കമ്പനിയുടെ ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ചവയക്കുന്നത്.
കഴിഞ്ഞ ഏഴ് ദിവസമായി ഓഹരി തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. ഇന്ന് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ച ഓഹരി വില 46.36 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് 15.53 രൂപയുണ്ടായിരുന്ന ഓഹരിയാണ് 140 ശതമാനത്തിലധികം ഉയര്‍ന്നത്.
1 ലക്ഷം രൂപ 39 ലക്ഷമാക്കി
ഈ വര്‍ഷം ഇതു വരെ മാത്രം ഓഹരി വില 94 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ഓഹരിയില്‍ ഉണ്ടായിരിക്കുന്നത് 3,807 ശതമാനത്തിന്റെ കുതിച്ചു ചാട്ടമാണ്. 2020 മാര്‍ച്ചില്‍ ഓഹരിയുടെ വില വെറും 1.13 രൂപയായിരുന്നു. അന്ന് ഒരു ലക്ഷം രൂപ ഈ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് അത് 39.07 ലക്ഷമായി വളര്‍ന്നേനെ.
കമ്പനിയുടെ ഭാവി വളര്‍ച്ചാ സാധ്യതകളെ കുറിച്ചുള്ള പ്രതീക്ഷകളും നിക്ഷേപകരുടെ ആത്മവിശ്വാസവുമാണ് ഈ കണക്കുകള്‍ കണിക്കുന്നത്.
കടമില്ലാ കമ്പനി
കടമില്ലാത്ത കമ്പനിയാകുക എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നെത്തി റിലയന്‍സ് പവര്‍. കമ്പനിയുടെ ഉപകമ്പനിയായ റോസ പവര്‍ സിംഗപ്പൂരിലെ നാര്‍ദേ പാര്‍ട്‌ണേഴ്‌സിന് നല്‍കാനുണ്ടായിരുന്ന 850 കോടി രൂപയുടെ കടം തിരിച്ചടച്ചതായി കമ്പനി അറിയിച്ചു. ഇതോടെ കടമില്ലാ കമ്പനിയായി മാറുകയാണ് റിലയന്‍സ് പവര്‍. ഉത്തര്‍പ്രദേശിലെ കല്‍ക്കരി പ്രോജക്ടിനായെടുത്ത വായ്പ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ കമ്പനി തിരിച്ചടയ്ക്കും.
2023 മുതലാണ് റിലയന്‍സ് പവറിന്റെ മാറ്റം കണ്ടു തുടങ്ങിയത്. വലിയ കടങ്ങള്‍ തിരിച്ചടച്ചുകൊണ്ടായിരുന്നു അത്. 2024 മാര്‍ച്ച് വരെ 1,023 കോടിയുടെ കടം തിരിച്ചടച്ചു. ഓഗസ്റ്റില്‍ വീണ്ടുമൊരു 800 കോടി കൂടി അടച്ചു. അടുത്തിടെ ബാങ്കുകള്‍ക്ക് നല്‍കാനുള്ള 3,872 കോടി രൂപയും തിരിച്ചടച്ചിരുന്നു.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story