നെഫ്റ്റ് സേവനം 24 മണിക്കൂറും; ഫീസ് ഒഴിവാക്കി

രാജ്യത്ത് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ രീതിയായ നെഫ്റ്റ് സേവനം 24 മണിക്കൂര്‍ ആക്കിയതിന് ഉപഭോക്താക്കളില്‍ നിന്നു ലഭിക്കുന്നത് ആവേശകരമായ പ്രതികരണം. 24 മണിക്കൂര്‍ സേവനത്തിനു തുടക്കമിട്ട ഇന്നു വെളുപ്പിന് 12:00 നും 8:00 നും ഇടയില്‍, 11.40 ലക്ഷത്തിലധികം നെഫ്റ്റ് ഇടപാടുകള്‍ ആണു നടന്നതെന്ന പത്രക്കുറിപ്പില്‍ ആര്‍.ബി.ഐ അറിയിച്ചു.

ആര്‍ബിഐ. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാരായ ഉപയോക്താക്കളില്‍ നിന്ന് നെഫ്റ്റ് സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കരുതെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുമുണ്ട്.ആറ് മാസം മുമ്പ് തന്നെ നെഫ്റ്റ്,റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കേണ്ടതില്ലെന്ന് ആര്‍ബിഐ തീരുമാനിച്ചെങ്കിലും ഈ ആനുകൂല്യം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നില്ല.

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാഷനല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സേവനം 24 മണിക്കൂറാക്കി ഉയര്‍ത്തിയത്.മുമ്പ് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 6.30 വരെയായിരുന്നു നെഫ്റ്റ് സേവനം ലഭിച്ചിരുന്നത്. കൂടാതെ എല്ലാ മാസവും ആദ്യ ശനിയാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയും പരമാവധി ഒരു മണിവരെയായിരുന്നു സേവനം. അവധി ദിവസങ്ങളില്‍ നെഫ്റ്റ് ലഭിച്ചിരുന്നില്ല.ഇനി മുതല്‍ അവധി ദിനങ്ങള്‍ അടക്കം എല്ലാ ദിവസവും ഏത് സമയവും ഇടപാടുകള്‍ സാധ്യമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it