എംഎസ്എംഇകള്‍ക്ക് ആക്സിസ് ബാങ്കിന്റെ ‘ഇവോള്‍വ്’ സെമിനാര്‍

ആക്സിസ് ബാങ്കും വിജ്ഞാന പങ്കാളികളായ യു & ബ്രാഡ്സ്ട്രീറ്റും ചേര്‍ന്ന് കൊച്ചി, മുംബൈ, ഡല്‍ഹി ഉള്‍പ്പടെ 26 നഗരങ്ങളില്‍ ഇവോള്‍വ് സംഘടിപ്പിക്കും

-Ad-

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരായ (എംഎസ്എംഇ) ഉപഭോക്താക്കള്‍ക്കായുള്ള വാര്‍ഷിക വിജ്ഞാന പങ്കാളിത്ത സെമിനാറായ ‘ഇവോള്‍വ്’ ആറാമത് പതിപ്പിന് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ 5 ട്രില്ല്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയ്ക്ക് എംഎസ്എംഇകള്‍ക്ക് വഹിക്കാവുന്ന നിര്‍ണായക പങ്കെന്ത് എതാണ് ഈ വര്‍ഷത്തെ ഇവോള്‍വിന്റെ ആശയം.

ആക്സിസ് ബാങ്കും വിജ്ഞാന പങ്കാളികളായ യു & ബ്രാഡ്സ്ട്രീറ്റും ചേര്‍ന്ന് കൊച്ചി, മുംബൈ, ഡല്‍ഹി ഉള്‍പ്പടെ 26 നഗരങ്ങളില്‍ ഇവോള്‍വ് സംഘടിപ്പിക്കും. 2014ല്‍ ആരംഭിച്ച ഇവോള്‍വ് ഈ വര്‍ഷം 5000 ഉപഭോക്താക്കളിലേക്ക് എത്തിക്കണമെന്നാണ് ലക്ഷ്യം. പിപി മെര്‍ക്കണ്ടൈസിങ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എംഡിയുമായ മഹിം ഗുപ്ത ആദ്യ സെമിനാറിനെ അഭിസംബോധന ചെയ്ത് ലക്ഷ്യം നേടുന്നതിലേക്ക് വേണ്ട മാര്‍ഗങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കി.

-Ad-

ഇവോള്‍വിന്റെ ആറാമത് പതിപ്പ് വഴി വ്യവസായ വിദഗ്ധരുമായി വിനിമയം നടത്താനും പഠിക്കാനും എംഎസ്എംഇ, എസ്എംഇ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്നും ആക്സിസ് ബാങ്ക് കൊമേഴ്സ്യല്‍ ബാങ്കിങ് കവറേജ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹിത് ജെയിന്‍ അഭിപ്രായപ്പെട്ടു.നിലവില്‍ ഇന്ത്യയുടെ ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നത് എംഎസ്എംഇകളാണ്. ഇത് 50 ശതമാനമായി ഉയര്‍ത്തണമെന്നും ഈ ലക്ഷ്യം നേടുതിനായി എംഎസ്എംഇകള്‍ 2019-2025 സാമ്പത്തിക വര്‍ഷം വളര്‍ച്ചയില്‍ കുതിപ്പു നേടണമെന്നും ് മോഹിത് ജെയിന്‍ പറഞ്ഞു.രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 6.30 കോടി എംഎസ്എംഇകള്‍ ചേര്‍ന്നതാണ് ഇന്ത്യയിലെ 90 ശതമാനം സംരംഭങ്ങള്‍. ഈ എംഎസ്എംഇകള്‍ കൊണ്ടുവരുന്ന വരുമാനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here