നിക്ഷേപ ഇന്‍ഷുറന്‍സ് പരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തും

ബാങ്ക് നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലെ ഒരു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം നീക്കം തുടങ്ങി. ഡിസംബര്‍ 13 നു ഭുബനേശ്വറില്‍ നടക്കുന്ന റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ ഇതിന് അംഗീകാരമുണ്ടാകത്തക്കവിധത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബന്ധപ്പെട്ട നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും.

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ വഴിയുള്ള ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള നഷ്ടങ്ങളില്‍ നിന്നുള്ള പരിരക്ഷയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ എത്രയാക്കിയാണ് ഉയര്‍ത്തുന്നതെന്ന് അവര്‍ പറഞ്ഞില്ല. 1993 വരെ 30000 രൂപയായിരുന്നു പരിധി. 1992 ലെ സെക്യൂരിറ്റീസ് അഴിമതിയില്‍ ബാങ്ക് ഓഫ് കാരാഡ് തകര്‍ന്നതിനെത്തുടര്‍ന്ന് 1993 മെയ് 1 ന് ഒരു ലക്ഷമായി വര്‍ധിപ്പിച്ചു.

അതേസമയം മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും തീരുമാനമുണ്ട്. ക്രമക്കേടു മൂലം പ്രതിസന്ധിയിലായ മുബൈ ആസ്ഥാനമായുള്ള പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്കിന് നിലവില്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ വായ്പ നല്‍കാനും, നല്‍കിയ വായ്പ പുതുക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും സാധ്യമല്ല. ഇതാണ് വിവിധ സംസ്ഥാനങ്ങളില്‍ വേരുകളുള്ള സഹകരണ ബാങ്കുകളുടെയെല്ലാം കാര്യത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it