ബാങ്ക് ജീവനക്കാര്‍ക്ക് മികവ് വിലയിരുത്തി ഇനി ശമ്പളം

ബാങ്ക് ജീവനക്കാര്‍ക്ക് 15 ശതമാനം ശമ്പള വര്‍ധന ഉറപ്പാക്കുന്ന പുതിയ കരാറിനെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ജീവനക്കാരുടെ പ്രകടനം അടിസ്ഥാനമാക്കി ശമ്പളം നിശ്ചയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇത്തവണത്തെ കരാര്‍.

പെന്‍ഷനായുള്ള എന്‍പിഎസ് വിഹിതത്തിലും വര്‍ധന വരുത്തിയിട്ടുണ്ട്. നേരത്തെ അടിസ്ഥാന ശമ്പളത്തിന്റെ 10ശതമാനമായിരുന്നത് 14 ശതമാനമായാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്റെ അനുമതി പ്രകാരമായിരിക്കും ഇതു നടപ്പാക്കുക. മുന്‍ ധാരണപ്രകാരമുള്ള 4,725 കോടി രൂപയേക്കാള്‍ 7,898 കോടി രൂപ അധിക ബാധ്യതയാണ് ശമ്പളവര്‍ധനവിലൂടെ ബാങ്കുകള്‍ക്കുണ്ടാകുക. ബാങ്ക് മാനേജുമെന്റുകള്‍ ട്രേഡ് യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ജീവനക്കാര്‍ക്ക് 15 ശതമാനം ശമ്പളവര്‍ധന നല്‍കാന്‍ ധാരണയായത്.

കുടുംബ പെന്‍ഷനുള്ള പരിധി നീക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പരമാവധി ലഭിക്കുന്ന കുടംബ പെന്‍ഷന്‍ 9,000 രൂപയായിരുന്നു. 38 ബാങ്കുകളിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവിന്റെ ഗുണം ലഭിക്കും.2017 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധന നടപ്പാക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it