അനിശ്ചിതകാല പണിമുടക്കിനും സാധ്യത: ബാങ്ക് യൂണിയനുകള്‍

ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ ബാങ്ക് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കിന് ആധാരമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ഉണ്ടാകുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം.

വേതന പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് 2017 നവംബര്‍ മുതല്‍ ബാങ്ക് യൂണിയനുകള്‍ രാജ്യവ്യാപകമായി സമര പരിപാടികളിലാണ്. മാര്‍ച്ച് 11, 12, 13 തീയതികളില്‍ പണിമുടക്കാനും യൂണിയനുകള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. ഒമ്പത് സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

കേന്ദ്ര ബജറ്റ് ഒന്നിന് നടക്കാനിരിക്കെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത് നിരാശകരമാണെന്ന വിലയിരുത്തലും വ്യാപകമാണ്. വേതനം 15 ശതമാനം വര്‍ധിപ്പിക്കുക എന്നതാണ് സമരത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വേതനത്തില്‍ 12.25 ശതമാനം വര്‍ദ്ധനയേ പറ്റൂവെന്ന നിലപാടിലാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍. ചില വ്യവസ്ഥകളും ഇതോടൊപ്പം ഐബിഎ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it