ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും

മാര്‍ച്ച് 31 ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനമായതിനാലാണിത്.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ രസീത്, മറ്റ് ഇടപാടുകള്‍ എന്നിവ നടത്തുന്നതിനുവേണ്ടിയാണ് ഞായറാഴ്ചയാണെങ്കിലും ബാങ്കുകൾ തുറന്നു പ്രവർത്തിക്കേണ്ടി വരിക.

സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളുടെ എല്ലാശാഖകളും മാര്‍ച്ച് 31ന് രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it