ഭാരത് ബോണ്ട് ഇടിഎഫിന് 1.7 മടങ്ങ് അപേക്ഷകള്‍

ഭാരത് ബോണ്ട് ഇടിഎഫിന്റെ എന്‍എഫ്ഒയ്ക്ക് ലഭിച്ചത് 1.7 മടങ്ങ് അപേക്ഷകള്‍. വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ഇതാദ്യമായാണ് രാജ്യത്ത് കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. 7,000 കോടി രൂപയാണ് സമാഹരണ ലക്ഷ്യം.പക്ഷേ, 12,000 കോടി രൂപ സമാഹരികാകന്‍ കഴിഞ്ഞു.2023ല്‍ കാലാവധിയെത്തുന്ന മൂന്നു വര്‍ഷത്തയും 2030ല്‍ കാലാവധിയെത്തുന്ന പത്തു വര്‍ഷത്തെയും ബോണ്ടുകളാണ് പുറത്തിറക്കിയത്. മൂന്നു വര്‍ഷത്തെ ബോണ്ടിന് 6.69 ശതമാനവും പത്തു വര്‍ഷത്തെ ബോണ്ടിന് 7.58 ശതമാനവും വാര്‍ഷികാദായം ലഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ട്രിപ്പിള്‍ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. ഡിമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സും പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ഇതില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിന്‍വലിക്കുകയുമാകാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it