ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റും അവാര്‍ഡ് നിശയും ഇന്ന്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് & ഫിനാന്‍സ് സംഗമമായ ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റും അവാര്‍ഡ് നിശയും ഇന്ന്. കേരളത്തിലെ മുന്‍നിര ബിസിനസ് മാഗസിനായ ധനം സംഘടിപ്പിക്കുന്ന ഈ സംഗമത്തില്‍ രാജ്യത്തെ ബാങ്കിംഗ്, സാമ്പത്തിക, നിക്ഷേപ രംഗത്തെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. രാവിലെ 9.30 മുതല്‍ രാത്രി ഒന്‍പത് മണി വരെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന സമ്മിറ്റില്‍ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ പുതിയ പ്രവണതകള്‍, വെല്ലുവിളികള്‍, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, സമീപകാലത്തെ നയ മാറ്റങ്ങള്‍ വിവിധ മേഖലകളില്‍ ചെലുത്തുന്ന സ്വാധീനം, ഡിജിറ്റല്‍ ഡിസ്‌റപ്ഷനുകളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും.
ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍, ബാങ്ക് ഓഫ് ദി ഇയര്‍ എന്നിങ്ങനെ 10 അവാര്‍ഡുകള്‍ സമാപന ചടങ്ങില്‍ സമ്മാനിക്കും. ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ശാലിനി വാര്യര്‍ക്കാണ് ധനം ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍ 2019 പുരസ്‌കാരം. ഫെഡറല്‍ ബാങ്കിന് ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് കേരള ബാങ്ക് ഓഫ് ദി ഇയര്‍.
മറ്റ് അവാര്‍ഡുകള്‍: ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ (ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍), ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനി (ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍), സൗത്ത് ഇന്ത്യന്‍ ബാങ്ക് (എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ കമിറ്റ്‌മെന്റ്), കെഎസ്എഫ്ഇ ( എന്‍ബിഎഫ്‌സി ഓഫ് ദി ഇയര്‍), മണപ്പുറം ഫിനാന്‍സ് ( വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍) മുത്തൂറ്റ് ഫിനാന്‍സ് (കേരളാസ് മോസ്റ്റ് വാല്യൂഡ് കമ്പനി), മുത്തൂറ്റ് മൈക്രോഫിന്‍ ( മൈക്രോ ഫിനാന്‍സ് കമ്പനി ഓഫ് ദി ഇയര്‍)
രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സമിറ്റ് പ്രോഗ്രാം കമ്മിറ്റി അധ്യക്ഷനും അവാര്‍ഡ് ജൂറി ചെയര്‍മാനും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ കെ പി പദ്മകുമാര്‍ കോണ്‍ഫറന്‍സ് വിഷയാവതരണം നിര്‍വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാനുമായ ആര്‍. ഭുപതി ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ മൃത്യുഞ്ജയ് മഹാപാത്ര മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
പിന്നീട് നടക്കുന്ന വിവിധ സെഷനുകളില്‍ എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ടി.സി സുശീല്‍കുമാര്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വി.പി നന്ദകുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി.ആര്‍ രവി മോഹന്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, സണ്‍ടെക് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ കെ. നന്ദകുമാര്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എം എല്‍ ദാസ്, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പദ്മകുമാര്‍, റിസ്‌ക് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ശ്രീധര്‍ കല്യാണസുന്ദരം തുടങ്ങിയവര്‍ സംസാരിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline