100 കോടി മൂല്യം വരുന്ന എന്‍സിഡി പുറത്തിറക്കാനൊരുങ്ങി ഐസിഎല്‍ ഫിന്‍കോര്‍പ്പ്

ആദ്യമായി 100 കോടി മൂല്യം വരുന്ന എന്‍സിഡി( Non Convertible Debentures) പുറത്തിറക്കാനൊരുങ്ങുകയാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പ്. മാത്രമല്ല ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സെക്യുരിറ്റി ലിസ്റ്റിംഗ് ചെയ്യാനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു.

റിവേഴ്‌സ് മെര്‍ജര്‍ നടപടിയിലൂടെ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന നോണ്‍ബാങ്കിംഗ് ഫിനാന്‍സ് സ്ഥാപനവുമായി ചേര്‍ന്നാണ് ദക്ഷിണേന്ത്യയില്‍ 150 ല്‍ പരം ശാഖകളുള്ള ഐസിഎല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിംഗ് ചെയ്യുന്നത്. ഇതിനായി ഈ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ 74.27% ഷെയറുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ഐസിഎല്‍.

എന്‍സിഡികള്‍ 2019-20 സാമ്പത്തിക വര്‍ഷം തന്നെ പുറത്തിറക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു. ഇതിന് പുറമെ ഐസിഎല്‍ ഫിന്‍കോര്‍പ്പ് എന്ന പേരില്‍ തന്നെ ദുബായ്, യുഎഇ എന്നിവിടങ്ങളില്‍ കമ്പനി ലൈസന്‍സും സ്വന്തമാക്കിയിട്ടുണ്ട്. 2022 ാം വര്‍ഷത്തിനുള്ളില്‍ 1000 ബ്രാഞ്ചുകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ ലക്ഷ്മിടുകയാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it