വായ്പാ പലിശ നിരക്ക് 30 ബേസിസ് പോയ്ന്റ് കുറച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്; ചെറുകിടക്കാര്‍ക്ക് നേട്ടമാകും

ഒറ്റരാത്രികൊണ്ട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. കൂടാതെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് പ്രതിവര്‍ഷം 6.85 ശതമാനമായും കുറച്ചിട്ടുണ്ട്. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള വായ്പകളുടെ പലിശ നിരക്ക് 20 ബിപിഎസ് ആണ് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും.
എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് കുറയുന്നതോടെ ചെറുകിടക്കാര്‍ക്കും ഭവന, വിദ്യാഭ്യാസ വായ്പകള്‍ എടുത്തിരിക്കുന്നവര്‍ക്കും ആശ്വാസമാകും. റീട്ടെയില്‍ വായ്പകള്‍ (ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, വാഹന വായ്പകള്‍ മുതലായവ), മൈക്രോ, ചെറുകിട സംരംഭങ്ങള്‍ എന്നിവയ്ക്കായുള്ള ആര്‍എല്‍എല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകള്‍ക്കാണ് ഇത് ഫലം ചെയ്യുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് കഴിഞ്ഞ മാസം 15 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 2020 മെയ് 10 മുതല്‍ പ്രതിവര്‍ഷം 7.40 ശതമാനത്തില്‍ നിന്ന് എംസിഎല്‍ആര്‍ പ്രതിവര്‍ഷ നിരക്ക് 7.25 ശതമാനമായാണ് എസ്ബിഐ കുറച്ചത്.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline