വായ്പയെടുക്കുന്ന വനിതകളുടെ എണ്ണം 30 ദശലക്ഷം കവിഞ്ഞു

വായ്പ എടുക്കുന്ന വനിതാ ഉപഭോക്താക്കളുടെ എണ്ണം ഇന്ത്യയില്‍

ദ്രുതഗതിയില്‍ വര്‍ധിക്കുന്നതായും വായ്പാ ഉത്പന്നങ്ങള്‍ പ്രാപ്യമായ

സ്ത്രീകളുടെ എണ്ണം 30 ദശലക്ഷത്തിനു മുകളില്‍ എത്തിയതായും ട്രാന്‍സ്

യൂണിയന്‍ സിബില്‍ പഠനം പറയുന്നു. മൊത്തം വായ്പക്കാരില്‍ വായ്പ എടുത്ത

സ്ത്രീകളുടെ എണ്ണം 2013 സെപ്റ്റംബറിലെ 21 ശതമാനത്തില്‍നിന്ന് 2019

സെപ്റ്റംബറില്‍ 26 ശതമാനമായി ഉയര്‍ന്നു.

'വായ്പ

എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധന ഇന്ത്യന്‍ വായ്പാ

വിപണിയുടെ വികാസത്തിന്റെ നല്ല സൂചനകളുടെ പ്രതിഫലനമാണ്. ഇത്

സ്ത്രീകള്‍ക്ക് കൂടുതല്‍ സാമ്പത്തിക അവസരങ്ങള്‍ ഒരുക്കുന്നു. വായ്പാ

വിപണിയിലെ സാധ്യത ധനകാര്യ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണം. വനിതാ

വായ്പക്കാര്‍ക്കായി പ്രത്യേക വായ്പാ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത് ബിസനസ്

വളര്‍ച്ചയ്ക്ക് കളമൊരുക്കും.'- പഠനത്തിലെ കണ്ടെത്തലുകള്‍ വിവരിച്ചുകൊണ്ട്

ട്രാന്‍സ് യൂണിയന്‍ സിബില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹര്‍ഷല

ചന്ദ്രോര്‍ക്കര്‍ പറഞ്ഞു.

വായ്പ എടുക്കുന്ന

സ്ത്രീകളുടെ എണ്ണം ഉയര്‍ന്നതിനൊപ്പം വായ്പ സംബന്ധിച്ച ഇവരുടെ അറിവും

അവബോധവും വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. 2018-നും 2019-നും ഇടയില്‍

സ്വന്തമായി വായ്പ കൈകാര്യം ചെയ്യുന്ന വനിതാ ഉപഭോക്താക്കളുടെ എണ്ണം 62

ശതമാനം വര്‍ധനയാണ് കാണിച്ചത്. പുരുഷന്‍മാരുടെ കാര്യത്തിലിത് 30 ശതമാനമാണ്.

ഇത്തരത്തില്‍ സ്വന്തമായി വായ്പ മാനേജ് ചെയ്യുന്ന സ്ത്രീകളില്‍ 56 ശതമാനവും

മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ഡല്‍ഹി എന്നീ

സംസ്ഥാനങ്ങളില്‍നിന്നുള്ള സ്ത്രീകളാണ്.

സ്വന്തമായി

വായ്പ മാനേജ് ചെയ്യുന്ന (സിബില്‍ സ്‌കോര്‍ എടുക്കുന്നവര്‍) സ്ത്രീകളുടെ

എണ്ണത്തില്‍ ആന്ധ്രാ പ്രദേശിന്റെ സംഭാവന അഞ്ചു ശതമാനമേ ഉള്ളുവെങ്കിലും

അതില്‍ 44 ശതമാനവും സിബില്‍ സ്‌കോറും റിപ്പോര്‍ട്ടും എടുത്ത് മൂന്നു

മാസത്തിനകം വായ്പ കരസ്ഥമാക്കി. വായ്പയെക്കുറിച്ച് മാത്രമല്ല, അതു

ലഭിക്കുന്നതില്‍ സിബില്‍ റിപ്പോര്‍ട്ടിന്റെ പങ്കിനെക്കുറിച്ചും അവര്‍

ബോധാവധികളാണ്.

ഇത്തരത്തില്‍ വായ്പ മാനേജ്

ചെയ്യുന്ന 64 ശതമാനം സ്ത്രീ ഉപഭോക്താക്കളും പുതു തലമുറയില്‍പ്പെട്ടവര്‍

(1982നും 1996-നും ഇടയില്‍ ജനിച്ചവര്‍) ആണെന്നതാണ് മറ്റൊരു നിരീക്ഷണം.

പുതുതലമുറയില്‍പ്പെട്ട സ്ത്രീകളുടെ ശരാശരി സിബില്‍ സ്‌കോര്‍ 735 ആണ്.

വായ്പ മാനേജ് ചെയ്യുന്ന സ്ത്രീകളുടെ കാര്യത്തില്‍ ശരാശരി സിബില്‍ സ്‌കോര്‍

734. ശരാശരി 726 ആണ് പുരുഷന്‍മാരുടെ സിബില്‍ സ്‌കോര്‍ 726.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it