സാമ്പത്തിക സേവന മേഖലയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോ

പുതുവര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ട്, മറ്റ് സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്. മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍ക്കാന്‍ റിലയന്‍സ് ജിയോയുടെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ജിയോമണി ഉപയോഗിക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മറ്റ് സേവനങ്ങള്‍ക്കൊപ്പം ബില്ലുകള്‍ അടയ്ക്കുന്നതിനും മൊബൈല്‍ ഫോണുകളും ഡിറ്റിഎച്ച് കണക്ഷനുകളും റീചാര്‍ജ് ചെയ്യുന്നതിനു പുറമെ സംഭാവന നല്‍കാനും അയയ്ക്കാനും സ്വീകരിക്കാനും ജിയോ മണി ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നു.

റിലയന്‍സ് ജിയോ ഏതാനും മാസങ്ങളായി സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്റ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണങ്ങളോ വാര്‍ത്തകളോ റിലയന്‍സ് ജിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ പാദങ്ങളില്‍ റിലയന്‍സ് ജീവനക്കാര്‍ക്കിടയില്‍ ഇത്തരം സാമ്പത്തിക സേവനങ്ങളില്‍ ബീറ്റാ ടെസ്റ്റിംഗ് നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി ഉല്‍പ്പന്നം പുറത്തിറക്കും മുന്‍പ് ശ്യംഖലയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it