കേരള ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) കോര്‍പ്പറേറ്റ് ബിസിനസ് ഓഫീസും ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററും ജില്ലാ ആസ്ഥാനമായ കാക്കനാട് പ്രവര്‍ത്തനം ആരംഭിച്ചു. നബാര്‍ഡ് ഡി.ഡി.എം അശോക് കുമാര്‍ നയ്യാര്‍ ആണ് കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ സഹകരണ ബാങ്കുകളുടെ ആധുനികവത്കരണത്തിന്റെ പ്രായോഗിക രൂപമാവാന്‍ കഴിയുന്നതാണ് കേരള ബാങ്ക്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ കോര്‍ ബാങ്കിംഗിലേക്ക് കടന്നുവരാനും കേരള ബാങ്ക് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഹെഡ് ഓഫീസിന് പുറമേ എറണാകുളത്ത് കോര്‍പ്പറേറ്റ് ബിസിനസ് ഓഫീസ്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ റീജിയണല്‍ ഓഫീസുകള്‍, ഓരോ ജില്ലയിലും ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകള്‍ എന്നിവയാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

എറണാകുളം കാക്കനാട് പ്രവര്‍ത്തനമാരംഭിച്ച കോര്‍പ്പറേറ്റ് ബിസിനസ് ഓഫീസ്, ജനറല്‍ മാനേജര്‍ ജോളി ജോണ്‍, ക്രെഡിറ്റ് പ്രോസസിംഗ് സെന്റര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.എന്‍. അനില്‍കുമാര്‍, സഹകരണ സംഘം പ്ലാനിംഗ് (എ.ആര്‍) സുബ്രഹ്മണ്യം നമ്പൂതിരി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.എം. ഷാജി, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബി.ഇ.എഫ്.ഐ) ജില്ലാ സെക്രട്ടറി പി.ജി. ഷാജു, എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.സി. പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it