ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഫീസ് ഒഴിവാക്കി എല്‍.ഐ.സി

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമടയ്ക്കല്‍ ഉള്‍പ്പെടെ എല്ലാ ഡിജിറ്റല്‍ പേയ്മെന്റുകളുടെയും കണ്‍വീനിയന്‍സ് ഫീസ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഒഴിവാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഡിസംബര്‍ 1 മുതല്‍ എല്‍ ഐ സി ഈ തീരുമാനം നടപ്പാക്കിയിട്ടുള്ളത്.
പുതിയ പ്രീമിയം, പ്രീമിയം പുതുക്കല്‍, വായ്പാ തിരിച്ചടവ്, പോളിസികള്‍ക്കെതിരായ വായ്പകളുടെ പലിശ തുടങ്ങിയവയ്‌ക്കൊന്നും ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പേയ്മെന്റുകളില്‍ അധിക ചാര്‍ജുകളോ കണ്‍വീനിയന്‍സ് ഫീസോ ഉണ്ടാകില്ലെന്ന് എല്‍ഐസി അറിയിച്ചു. ഈ സൗജന്യം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് എല്ലാ കളക്ടിങ് സംവിധാനങ്ങളിലും(കാര്‍ഡ് ലെസ് പേയ്മെന്റ്) ബാധകമാകും.
സെയില്‍ മെഷീന്‍ പോയിന്റിലും കാര്‍ഡ് ഡിപ് /സൈ്വപ്പ് നടപ്പാക്കും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി എല്‍ഐസിയുടെ മൈഎല്‍ഐസി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് എല്‍ഐസി അറിയിച്ചു.രാജ്യത്തെ എഴുപത് ശതമാനം ഇന്‍ഷൂറന്‍സ് മാര്‍ക്കറ്റും എല്‍ഐസിയുടേതാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline