എസ് ബി ഐ ലോക്കര്‍ വാടക കുത്തനെ കൂട്ടി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കര്‍ വാടക നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ചുരുങ്ങിയ വര്‍ദ്ധന 500 രൂപയാണ്. ശരാശരി വര്‍ധന 33 ശതമാനം.പുതിയ നിരക്കുകള്‍ മാര്‍ച്ച് 31 മുതല്‍ നിലവില്‍ വരും.

ചെറിയ ലോക്കറിന് 1,500 രൂപയായിരുന്നത് ഇനി 2000 രൂപയാകും വാര്‍ഷിക വാടക. മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപ കൂടി 4,000 രൂപയാകും. താരതമ്യേന വലിയ ലോക്കറിന് 2000 രൂപയാണ് കൂട്ടിയത്. ഇതോടെ ഇതിന്റെ വാര്‍ഷിക വാടക 8000 രൂപയായി. ഏറ്റവും വലുപ്പമുള്ള ലോക്കറിനാകട്ടെ 9000 രൂപയില്‍നിന്ന് 12,000 രൂപയുമായാണ് കൂട്ടിയത്. വാടകയ്ക്ക് പുറമെ ജിഎസ്ടി കൂടി ബാധകമാണ്.മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് ഈ നിരക്കിലുള്ള വര്‍ധന.

ഇതിനു പുറമെ, ഒറ്റത്തവണയായി രജിസ്ട്രേഷന്‍ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500 രൂപയും ജിഎസ്ടിയുമാണ് ഈയിനത്തില്‍ നല്‍കേണ്ടിവരിക. അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച് 1,500 രൂപ മുതല്‍ 9,000 രൂപ വരെയാണ് നിരക്ക്. ലോക്കര്‍ വാടക യഥാസമയം അടച്ചില്ലെങ്കില്‍ 40 ശതമാനം പിഴയും തീരുമാനിച്ചിട്ടുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചട്ടങ്ങള്‍ അനുസരിച്ച് വര്‍ഷത്തിലൊരിക്കലെങ്കിലും തുറന്നിട്ടില്ലെങ്കില്‍ ലോക്കര്‍ പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ലോക്കര്‍ തുടര്‍ന്നും ഉപയോഗിക്കാനും അല്ലെങ്കില്‍ തിരിച്ചുനല്‍കാനും ആവശ്യപ്പെട്ട് ബാങ്കുകള്‍ നോട്ടീസ് അയയ്ക്കുകയാണ് ചെയ്തുവരുന്നത്. എസ്ബിഐ ക്കു പിന്നാലെ മറ്റു ബാങ്കുകളും ലോക്കര്‍ നിരക്ക് ഉയര്‍ത്തുമെന്ന് സൂചനയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it